പ്രസവ ശേഷം ഭാര്യയോടുള്ള ഇഷ്ടം കുറഞ്ഞു; വൈറലായി യുവാവിന്റെ കുറിപ്പ്; രൂക്ഷവിമർശനം
പ്രസവം കഴിഞ്ഞാൽ ഭാര്യയോട് ഭർത്താവിന് അകൽച്ച തോന്നുമോ? അവരോട് ഒരു ബന്ധവും കാണിക്കാതെ മാറിനിൽക്കാൻ ശ്രമിക്കുമോ? പൊതുവേ അങ്ങനെയുള്ള സംഭവങ്ങൾ കേൾക്കുന്നത് കുറവാണ്. എന്നാൽ ഇപ്പോൾ ഒരു യുവാവ് തന്നെയാണ് പ്രസവശേഷം തനിക്ക് തന്റെ ഭാര്യയോട് താല്പര്യം കുറഞ്ഞുവെന്ന് തുറന്നുപറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ തോന്നാൻ കാരണം എന്നുകേട്ടാൽ നിങ്ങൾ അമ്പരന്നുപോകും.
ഇയാളുടെ ഭാര്യ പ്രസവത്തിന് മുമ്പ് വളരെ മെലിഞ്ഞിട്ടായിരുന്നു. മാത്രവുമല്ല ശരീരം ആകർഷകമായി സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രസവത്തിന് ശേഷം യുവതി വല്ലാതെ തടിച്ചു. ഇതോടെയാണ് ഇയാൾ ഭാര്യയിൽ നിന്നും അകന്നുമാറാൻ തുടങ്ങിയത്.
'തടിയുള്ള സ്ത്രീകളോട് എനിക്ക് ആകർഷണം തോന്നിന്നില്ല എന്നതാണ് സത്യം.

കൂടാതെ, അവളുടെ 'മെലിഞ്ഞതും കായികക്ഷമതയുള്ളതുമായ' രൂപം കാരണമാണ് ഞാൻ അവളുമായി പ്രണയത്തിലായത്, അയാൾ പറഞ്ഞു. 'അവളുടെ ശരീരത്തിലും ഫിറ്റ്നസിലും അവൾ അഭിമാനം കൊണ്ടിരുന്നു. ഇപ്പോൾ ആ സ്ത്രീ എന്നെന്നേക്കുമായി അപ്രത്യക്ഷമായതായി തോന്നുന്നു' അയാൾ കൂട്ടിച്ചേർത്തു.
തുടർന്ന് ആ മനുഷ്യൻ അവരുടെ നിലവിലെ അടുപ്പത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി. ഭാരക്കൂടുതൽ കാരണം അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വെളിപ്പെടുത്തിയ അദ്ദേഹം പങ്കാളിയോട് എങ്ങനെ സത്യസന്ധത പുലർത്തണമെന്ന് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
"ഞാൻ എങ്ങനെ അവളോട് സത്യസന്ധത പുലർത്തും?" അയാൾ ചോദിച്ചു. എന്നാൽ ഇയാളുടെ രീതിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. "നിങ്ങളുടെ ഭാര്യ മെലിഞ്ഞതും കായികക്ഷമതയുള്ളവളും അവളുടെ ശരീരത്തിലും ഫിറ്റ്നസിലും അഭിമാനം കൊള്ളുന്നവളുമായതിനാൽ ആണ് നിങ്ങളുടെ അവളെ പ്രണയിച്ചത് എന്ന് വായിക്കുന്നത് വളരെ ഭയാനകമാണ്. അവളുടെ വ്യക്തിത്വത്തെ കുറിച്ചോ താൽപ്പര്യങ്ങളെക്കുറിച്ചോ ഒരു പരാമർശവുമില്ല, അയാളോട് പ്രതികരിച്ച് റിലേഷൻഷിപ്പ് വിദഗ്ധ പറഞ്ഞു.
അതേസമയം, ഇയാളുടെ ഭാര്യ ഇയാളിൽ സന്തുഷ്ടയായിരിക്കില്ലെന്നും അതുകൊണ്ട് ഇയാളെ അകറ്റാൻ വേണ്ടി തടി കൂട്ടുന്നതാവാം എന്നും അവർ കൂട്ടിച്ചേർത്തു. അമിതമായി ഭക്ഷണം കഴിക്കുന്നത് അസന്തുഷ്ടി മറയ്ക്കാനോ വേദന പോലുള്ള വികാരങ്ങളെ മാറ്റാനോ ഉള്ള മാർഗമാണ്, അവർ പറഞ്ഞു. തടികൂടിയത് പോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാതെ അവളെ വ്യക്തി എന്ന നിലയിൽ ഇഷ്ടപ്പെടാൻ ശ്രമിക്കൂ എന്നും അവർ വ്യക്തമാക്കി.












Click it and Unblock the Notifications