നിമിത്തമായത് സുഹൃത്ത്; യുവാവിന് ലോട്ടറി അടിച്ചത് 5 കോടി; സംഭവമിങ്ങനെ
ഭാഗ്യം ഏതുവഴിയാണ് കയറിവരിക എന്ന് ആർക്കും പറയാൻ സാധിക്കില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും നിങ്ങളെ തേടി ഭാഗ്യം എത്തുക. അങ്ങനെ അപ്രതീക്ഷിതമായിട്ടായിരുന്നു ഈ മനുഷ്യനെ തേടി ഭാഗ്യമെത്തിയത്. എല്ലാത്തിനും നിമിത്തമായത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. എന്താണ് ആ മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് വിശദമായി അറിഞ്ഞാലോ?
അങ്ങനെ പതിവായി ലോട്ടറി എടുക്കുന്ന ആളൊന്നുമല്ല റയാൻ. എന്നാൽ ഭാഗ്യമോ നിമിത്തമോ അദ്ദേഹത്തിന് അന്ന് ലോട്ടറി എടുക്കാൻ തോന്നി. തന്റെ സുഹൃത്തിനെ കാത്ത് ഒരു കടയുടെ മുമ്പിൽ നിൽക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് ലോട്ടറി എടുത്താലോ എന്ന് വിചാരിച്ചത്. പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല, നേരെ കനേഡിയൻ ലോട്ടോയുടെ സ്‌ക്രാച്ച് ആന്റ് വിൻ ടിക്കറ്റ് എടുത്തു. അദ്ദേഹത്തിന് 5 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്.

റയാൻ ഈ സന്തോഷ വാർത്ത ആദ്യം അറിയിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തിനെ തന്നെയായിരുന്നു. എനിക്ക് ഒരുപാട് ആളുകളെ വിളിക്കണമെന്ന് തോന്നി, കാരണം ഒരുപാട് പേർ എന്നെ സഹായിച്ചിട്ടുണ്ട്. എന്നാൽ ആദ്യം ഞാൻ വിളിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്തിനെയായിരുന്നു അദ്ദേഹം പറഞ്ഞു. ഒരു യാത്ര പോകാനും തന്റെ കുടുംബത്തിൽ ഉള്ളവരെ സഹായിക്കാനും ആണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ആറ് മാസത്തിനിടെ രണ്ട് തവണ കോടികൾ സമ്മാനമടിച്ച 58കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഡിസംബർ മാസത്തിൽ ഇദ്ദേഹത്തിന് ആറ് കോടിയാണ് സമ്മാനമടിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് എട്ട് കോടിയാണ് അടിച്ചത്.അതുപോലെ തന്നെ സിഗരറ്റ് വാങ്ങാൻ പോയപ്പോൾ ലോട്ടറി എടുത്ത ഒരാൾക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് കോടി രൂപയ്ക്ക് അടുത്തായിരുന്നു.
ഇങ്ങനെ ലോട്ടറിയിലൂടെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ലക്ഷങ്ങളും കോടികളുമൊക്കെ അടിച്ച് ജീവിതത്തിൽ പച്ചപിടിച്ച ഒരുപാട് ആളുകൾ ചുറ്റും ഉണ്ട്. ഒരു പലചരക്ക് കടയിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് ഇതിനിടെ ലോട്ടറി അടിച്ചിരുന്നു.
ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇവർ ലോട്ടറി എടുക്കാറുണ്ട്. എന്നെങ്കിലും ഭാഗ്യം തെളിഞ്ഞാലോ എന്ന പ്രതീക്ഷയിൽ ആണ് ഈ സ്ത്രീ ലോട്ടറി എടുക്കാറുള്ളത്. അങ്ങനെ ഒടുവിൽ ആ ഭാഗ്യം അവരെ തേടിയെത്തുകയായിരുന്നു. അതുപോല തന്നെ പത്ത് വർഷത്തോളം ഒരേ നമ്പർ ലോട്ടറി എടുത്ത മനുഷ്യനെ തേടിയും ഭാഗ്യം എത്തിയിരുന്നു.












Click it and Unblock the Notifications