മുടിവെട്ടാൻ ചെലവായത് ഒന്നേകാൽ ലക്ഷം; പണമടയ്ക്കാൻ ലോണെടുത്ത് യുവാവ്; സംഭവിച്ചത് ഇങ്ങനെ
മുടിയൊക്കെ വെട്ടി ഒന്ന് സുന്ദരനാകാം എന്ന് വെച്ച് സലൂണിൽ പോയതായിരുന്നു ഒരു യുവാവ്. എന്നാൽ അവിടെ ഇദ്ദേഹത്തെ കാത്തിരുന്നത് മുട്ടൻ പണിയായിരുന്നു. അദ്ദേഹം മനസ്സിൽ പോലും കരുതിക്കാണില്ല മണിക്കൂറുകൾ കൊണ്ട് താൻ ലക്ഷങ്ങൾ കടബാധ്യത ഉള്ള ഒരാളായി മാറുമെന്ന്. എല്ലാത്തിനും കാരണമായത് മുടി വെട്ടാനുള്ള ആ തീരുമാനവും. എന്താണ് സംഭവിച്ചതെന്ന് വിശദമായി വായിക്കാം.
സുഹൃത്ത് നൽകിയ 230 രൂപ വിലയുള്ള ബെയ്‌ജിക്‌സിംഗ് ഹെയർ സലൂൺ ഗിഫ്റ്റ് കാർഡുമായി സലൂണിൽ മുടി വെട്ടാൻ പോയതായിരുന്നു ചൈനയിലെ റസ്റ്റോറന്റ് ജീവനക്കാരനായ യുവാവ് . പണം കൊടുക്കാതെ തന്നെ മുടി വെട്ടാമല്ലോ എന്ന സന്തോഷത്തിലായിരുന്നു അദ്ദേഹം.അവിടെ എത്തി ഗിഫ്റ്റ് കാർഡ് കാണിച്ചപ്പോൾ സലൂണിലെ ജീവനക്കാരൻ അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോയി.

പിന്നീട് ഒരു ജീവനക്കാരൻ യുവാവിന്റെ മുഖത്ത് സ്കിൻ ലോഷൻ പുരട്ടി. ലോഷൻ ബോട്ടിലിന് കുപ്പി ഒന്നിന് 4,582 രൂപ വിലയുള്ളതായും ജീവനക്കാരൻ പറഞ്ഞു. സലൂണിന്റെ മാനേജർ റസ്റ്റോറന്റ് യുവിവിന്റെ അടുത്ത് സംസാരിച്ചു. മറ്റ് അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് 57,571 രൂപയുടെ മറ്റൊരു സമ്മാന കാർഡ് വാങ്ങാൻ മാനേജർ യുവാവിനോട് പറഞ്ഞു.
പിന്നാലെ സലൂണിലെ ജീവനക്കാരൻ യുവാവിന്റെ മുടി വെട്ടാൻ തുടങ്ങി. മുടി വെട്ടുന്നതിന് മുമ്പ്, അവർ ഒരു വിലവിവരപ്പട്ടിക അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ തന്റെ കണ്ണട ധരിക്കാത്തതിനാൽ അദ്ദേഹത്തിന് അത് കാണാൻ കഴിഞ്ഞില്ല. എന്നാൽ മുടി വെട്ടിക്കഴിഞ്ഞ് ബിൽ കണ്ടപ്പോൾ യുവാവ് ഞെട്ടി.
1.15 ലക്ഷം രൂപയാണ് മുടി വെട്ടാൻ ചെലവായത്. ബില്ലടയ്‌ക്കാൻ തന്റെ പക്കൽ പണമില്ലെന്ന് യുവാവ് സലൂൺ ജീവനക്കാരോട് പറഞ്ഞു. ഇതോടെ അവർ യുവാവിന് ഒരു മാർഗം പറഞ്ഞുകൊടുത്തു. തൽക്ഷണ വായ്പയ്ക്ക് അപേക്ഷിക്കാൻ അവർ യുവാവിനോട് ആവശ്യപ്പെട്ടു. തന്റെ ഫോണിൽ തൽക്ഷണ ലോണിന് അപേക്ഷിക്കാൻ സലൂൺ തൊഴിലാളികൾ തന്നെ നിർബന്ധിച്ചതായി യുവാവ് പറഞ്ഞു.
തുടർന്ന് ഒരു ജീവനക്കാരൻ ഫോൺ എടുത്ത് തന്റെ പേരിൽ ലോണിന് അപേക്ഷിച്ചു. അപ്പോഴാണ് താൻ സലൂണിൽ കുടുങ്ങിയതായി ലി തിരിച്ചറിഞ്ഞത്. തുടർന്ന്, നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം തനിക്ക് സംഭവിച്ച കാര്യം പറയാൻ ഒരു പ്രാദേശിക ടിവി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ടു. സംഭവത്തിന് ശേഷം സലൂൺ അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.230 രൂപ ലാഭിക്കാമെന്ന് കരുതിയ ഈ യുവാവ് ചെന്നുപ്പെട്ടത് വലിയ ചതിക്കുഴിയിലായിരുന്നു












Click it and Unblock the Notifications