12 കോടി രൂപയും കാമുകിയും വേണം; 2000 കിലോമീറ്റർ താണ്ടി ചൈനീസ് യുവാവ് ബുദ്ധപ്രതിമയ്ക്കരികിൽ
ആഗ്രഹം സാധിക്കാൻ നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും. 2000 കിലോ മീറ്റർ വരെ നിങ്ങൾ പോകുമോ? എന്നാൽ ചൈനയിൽ നിന്നുള്ള ഒരു മനുഷ്യൻ പോയി, ബുദ്ധന്റെ ചെവിയിൽ നേരിട്ട് തന്റെ ആഗ്രഹം പറയാൻ. ലെഷൻ ഭീമൻ ബുദ്ധനോട് തന്റെ ആഗ്രഹം പറയാനാണ് യുവാവ് പോയത്. ഒരാഗ്രഹമൊന്നുമല്ല ഇയാൾക്ക് വലിയൊരു ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വളരെ വിശദമായി തന്നെ അറിയാം.
ഒരു വലിയ എയർപോഡ് ആകൃതിയിലുള്ള സ്പീക്കറും ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നു. 71 മീറ്റർ ഉയരമുള്ള ബുദ്ധ പ്രതിമയുടെ ചെവിക്ക് സമീപം ഴാങ് എന്ന് പേരുള്ള യുവാവ് ദേവന് "അവനെ നന്നായി കേൾക്കാൻ" വേണ്ടി സ്‌പീക്കർ പിടിക്കുകയും തന്റെ ഫോണിന്റെ ശബ്ദം വർദ്ധിപ്പിക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗയിനിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, "താങ്കൾക്ക് അറിയുമോ, ഭീമൻ ബുദ്ധാ, എനിക്ക് 27 വയസ്സായി, എനിക്ക് കാറോ വീടോ കാമുകിയോ ഇല്ല" എന്ന് ഷാങ് വിളിച്ചുപറയുന്നത് കേൾക്കുന്നു. പിന്നീടങ്ങോട്ട് ആഗ്രഹങ്ങളുടെ പട്ടികയായിരുന്നു. പണം വേണമെന്നും തന്നെ സ്നേഹിക്കുന്ന കാമുകി വേണമെന്നും ഇയാൾ പറയുന്നു.
"ആദ്യം, എനിക്ക് സമ്പന്നനാകണം. എനിക്ക് അധികമൊന്നും ആവശ്യമില്ല. 10 ദശലക്ഷം യുവാൻ (11.81 കോടി രൂപ) മതി. ഏറ്റവും പ്രധാനമായി, എനിക്ക് വേണ്ടത് അൽപ്പം സുന്ദരിയും ആർദ്രതയും എന്നെക്കാൾ 10 ദശലക്ഷം തവണ എന്നെ സ്നേഹിക്കുന്നതുമായ ഒരു കാമുകിയെയാണ്.!" ഷാങ് പറഞ്ഞു. "മെർക്കുറി റെറ്റോഗ്രേഡ്" കാരണം നിർഭാഗ്യവശാൽ ചൈനയുടെ കിഴക്കൻ സെജിയാങ് പ്രവിശ്യയിൽ നിന്ന് തെക്കുപടിഞ്ഞാറൻ സിചുവാൻ വരെ 12 മണിക്കൂർ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
വർഷത്തിൽ മൂന്നോ നാലോ തവണ സംഭവിക്കുന്ന ഒരു ജ്യോതിഷ പ്രതിഭാസം ആണ് മെർക്കുറി റിട്രോഗ്രേഡ്. ബുധൻ ഗ്രഹത്തിന്റെ പുനഃക്രമീകരണം ഉൾപ്പെടുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യ ആണ്. പലതരത്തിൽ ഉള്ള ദുരിതങ്ങൾ ഉണ്ടാകുമെന്ന് ആളുകൾ പറയുന്നു, ബുദ്ധന് ചേരും എന്നതിനാൽ ഷാങ് സ്പീക്കറുകൾ ഓൺലൈനായി വാങ്ങി. അതേസമയം ആളുകൾ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.
ഒരു ഉപയോക്താവ് പറഞ്ഞു, "മറ്റുള്ളവരിൽ ആശ്രയിക്കുന്നതിനും സ്വയം ആശ്രയിക്കുന്നതിനും ഇടയിൽ, അവൻ ബുദ്ധനെ ആശ്രയിക്കാൻ തിരഞ്ഞെടുത്തു. , "ബുദ്ധന്റെ ചെവിയിൽ തെറ്റായാണ് നിങ്ങൾ ഇയർഫോൺ വെച്ചത്, അദ്ദേഹം നിങ്ങളുടെ ആഗ്രഹം കേട്ടില്ലേ?"മറ്റൊരാൾ ചോദിച്ചു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications