Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറും കൊണ്ട് പെട്രോളടിക്കാന്‍ പോയി..; സംഭവിച്ചത് വന്‍ അബദ്ധം; നഷ്ടമായത് 30000 രൂപ!!

എന്നാല്‍ ഈ പെട്രോളുകാരണം ഇദ്ദേഹത്തിന് നഷ്ടമായത് ചെറിയ പൈസയൊന്നുമല്ല

petrol new311331

അബദ്ധങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും ചിലപ്പോഴൊക്കെ. ഇനി പറയാന്‍ പോകുന്നത് ഒരു മത്സത്തൊഴിലാളിക്ക് പറ്റിയ ഒരു അബദ്ധവും അതുമൂലം അദ്ദേഹത്തിന് വന്‍തുക നഷ്ടമായതിനെക്കുറിച്ചുമാണ്. പെട്രോളിന്റെ വില കേട്ടാല്‍ തലകറങ്ങി വീഴുന്ന അവസ്ഥയിലാണ് നമ്മള്‍. അതുകൊണ്ട് പരമാവധി പെട്രോളിന്റെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമം ഒക്കെ പല ആളുകളും നടത്തുന്നുണ്ട്.

എന്നാല്‍ ഈ പെട്രോളുകാരണം ഇദ്ദേഹത്തിന് നഷ്ടമായത് ചെറിയ പൈസയൊന്നുമല്ല. അപ്പോള്‍ നിങ്ങള്‍ക്ക് തോന്നും പെട്രോള്‍ അടിച്ചാല്‍ പിന്നെ പൈസ കൊടുക്കണ്ടേ എന്ന്. പെട്രോള്‍ അടിച്ചു. പക്ഷേ അവിടെ ചെറിയൊരു ട്വിസ്റ്റ് ഉണ്ടായി. എന്താണെന്നല്ല... സംഭവം വിശദമായി തന്നെ അറിയാം..

കാറുമായി പെട്രോൾ പമ്പിലേക്ക്..

കാറുമായി പെട്രോൾ പമ്പിലേക്ക്..

ഇദ്ദേഹം തന്റെ കാറുമായി പെട്രോളടിക്കാൻ ആയി പെട്രോൾ പമ്പിൽ പോയി. അവിടെ നിന്ന് ഇദ്ദേഹം പെട്രോൾ അടിക്കാൻ തുടങ്ങി. കുറേനേരം പെട്രോൾ അടിച്ചിട്ടും ടാങ്ക് നിറയുന്നില്ല, അപ്പോഴും ഇ​ദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ഇദ്ദേഹത്തിന് മനസ്സിലായേ ഇല്ല. പെട്രോൾ ടാങ്കിലേക്കായിരുന്നില്ല ഇദ്ദേഹം പെട്രോൾ അടിച്ചത്. ഇദ്ദേഹത്തിന്റെ ബോട്ടിന്റെ റോഡ് ഹോൾഡറിലേക്കായിരുന്നു. അടിച്ച പെട്രോളൊക്കെ ദ്വാരം വഴി താഴേക്കും. സിഡ്നിയിലാണ് ഈ സംഭവം നടന്നത്.

231 ലിറ്റർ പെട്രോൾ...

231 ലിറ്റർ പെട്രോൾ...

231 ലിറ്റർ പെട്രോളാണ് അദ്ദേഹം ഇങ്ങനെ പാഴാക്കിയത്. 308.14 പൗണ്ട് ആണ് ഇദ്ദേ​ഹത്തിന് നൽകേണ്ടി വന്നത്. ടാങ്കിൽ പെട്രോൾ നിറഞ്ഞതുമില്ല. പണം പോവുകയും ചെയ്തു. ഹോളിലൂടെ പുറത്തേക്ക് വന്ന പെട്രോൾ സർവീസ് സ്റ്റേഷന്റെ മുന്നിലേക്ക് ഒഴുകി.

സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും. ഇത് സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു. ഇത്തരം തെറ്റുകൾ ആരും ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫിഷിംഗ് സിഡ്‌നിയിലെ ക്ലിപ്പ് ഇപ്പോൾ 5 ലക്ഷത്തോളം കാഴ്ചകളും 2,700-ലധികം കമന്റുകളും 2,000-ത്തോളം ലൈക്കുകളും ശേഖരിച്ചു.

തമാശയല്ല...

തമാശയല്ല...

നിരവധിപേരാണ് വീ‍ഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ചിലർ സംഭവം വളരെ തമാശയായി കാണുമ്പോൾ ചിലർ അതിന്റെ അപകടത്തെക്കുറിച്ച് പറഞ്ഞു. ഇത്തരം കാര്യം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാവുമെന്നാണ് ചിലർ കമന്റിട്ടത്.ഇത് അത്ര നിസ്സാരമാക്കരുതെന്നും ഇത്തരത്തിൽ അപകടം ഉള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ ശ്രദ്ധ കൊടുക്കണമെന്നും ചിലർ പറയുന്നു. അദ്ദേഹത്തിന് നഷ്ടമായ പണം ഓർത്ത് സങ്കടമാകുന്നുവെന്നും ചിലർ പറഞ്ഞു.

അബദ്ധത്തിന്റെ വില...

അബദ്ധത്തിന്റെ വില...

നേരത്തെ മറ്റൊരു അബദ്ധം പറ്റി 66000 രൂപ നഷ്ടമായ യുവാവിന്റെ വാർത്ത വൈറൽ ആയിരുന്നു. 660 കൊടുക്കേണ്ട ഇടത്ത് യുവാവ് 66000 രൂപ ഓൺലൈനായി പേ ചെയ്യുകയായിരുന്നു. പിന്നീട് അക്കൗണ്ടിൽ നിന്ന് വലിയ തുക പോയതുകണ്ടോഴാണ് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. ഒരു ബർ​ഗർ വാങ്ങിയതിന് പിന്നാലെയാണ് ഇത്രയധികം രൂപ പോയത്. പക്ഷേ ഈ പണം ഇദ്ദേഹത്തിന് ഇതുവരെ തിരിച്ചുകിട്ടിയില്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+