Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാ​ഗ്യം എന്നുവെച്ചാൽ ഇതാണ് ഭാ​ഗ്യം; ചില്ലറയ്ക്ക് വേണ്ടി ലോട്ടറി എടുത്തു; നേരം വെളുത്തപ്പോൾ കോടീശ്വരൻ..

വളരെ സാധാരണമായി പോകുമായിരുന്ന ഒരു ദിവസത്തെ നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത, ജീവിതം തന്നെ മാറ്റി മറിക്കുന്ന മനോഹരമായ ദിവസമാക്കി മാറ്റാൻ ഒരു ലോട്ടറിക്ക് സാധിക്കും.

വർഷങ്ങളായി ലോട്ടറി എടുക്കുന്ന ലോട്ടറി കളിക്കാരന്റെ ഉള്ളിലെ ആഗ്രഹം എന്തായിരിക്കും എന്നെങ്കിലും ലോട്ടറി അടിക്കണം എന്നായിരിക്കില്ലെ.. എന്നാൽ ലോട്ടറി പതിവായി എടുക്കാത്ത ഒരാൾ ഒരിക്കലും തനിക്ക് ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിക്കുന്നു പോലും ഉണ്ടാവില്ല. അങ്ങനെ ഒരാൾക്ക് ലോട്ടറി അടിച്ചാലോ? അതെ അങ്ങനെയൊരു സംഭവം ഉണ്ടായി.

loto

ബെർണാർഡ് ജോൺസൺ എന്ന ആൾക്കാണ് ഇങ്ങനെയൊരു അവസരം വന്നുചേർന്നത്. കുറച്ച് സാധനങ്ങൾ വാങ്ങനാണ് അദ്ദേഹം ഒരു കടയിൽ പോയത്. അദ്ദേഹത്തിന് ചില്ലറയുടെ ആവശ്യം ഉണ്ടായിരുന്നു. അങ്ങനെയാണ് ലോട്ടറി എടുത്തത്.

എന്നാൽ തനിക്ക് ലോട്ടറി അടിക്കും എന്നൊന്നും ഇദ്ദേഹം വിചാരിച്ചതേയില്ല, ആ ലോട്ടറിയെ കുറിച്ച് തന്നെ അദ്ദേഹം മറന്നുപോയിരുന്നു. പിന്നെയാണ് ലോട്ടറി എടുത്ത കാര്യം ഓർത്തത്, മൂന്ന് ദിവസത്തിന് ശേഷം ലോട്ടറി ഫലം നോക്കിയ അദ്ദേഹം ഞെട്ടി. രണ്ട് കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി അടിച്ചത്.

ലോട്ടറി അടിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ലോട്ടറി അടിച്ചപ്പോൾ തനിക്ക് സന്തോഷമായെന്നും ബെർണാർഡ് ജോൺസൺ പറഞ്ഞു. ലോട്ടറി അടിച്ചത് പ്രതീക്ഷിക്കാതെയാണെങ്കിലും ആ തുക കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

കുറച്ച് ഫർണീച്ചർ വാങ്ങാനും കാമുക്കിയ്ക്ക് ​ഗിഫ്റ്റ് വാങ്ങിനൽകാനും ബെർണാർഡ് ജോൺസൺ ആലോചിച്ചിട്ടുണ്ട്. എന്തായാലും ഒട്ടും വിചാരിക്കാതെയാണ് ബെർണാർഡ് ജോൺസണ് കോടികൾ സമ്മാനം അടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+