സ്വന്തം നാട്ടില്‍ സമ്മാനമില്ല, നാട് മാറിയപ്പോള്‍ ജാക്ക്പോട്ട് അടിച്ചു, ഇന്ത്യക്കാരന് ലക്ഷാധിപതി
ജീവിതം തന്നെ ആരും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് യുവാവ് പറഞ്ഞു

വാഷിംഗ്ടണ്‍: ഭാഗ്യം ഒരിക്കലും ജീവിതത്തില്‍ വന്നില്ലെങ്കില്‍ എന്ത് ചെയ്യും. നമ്മള് ആ ഭാഗ്യത്തെ തേടിപ്പോകും അല്ലേ. അത്തരത്തില്‍ ഒരു യുവാവിന്റെ ഭാഗ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇയാള്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ ബംപര്‍ അടിച്ചിരിക്കുകയാണ്. അതും നാട് വിട്ട് മറ്റൊരു സ്ഥലത്തെത്തിയപ്പോള്‍.
ആരും പ്രതീക്ഷിക്കാത്ത നേട്ടം യുവാവിനെ ലക്ഷപ്രഭുവായി മാറ്റിയിരിക്കുകയാണ്. തന്നെ തേടി ഇത്തരമൊരു ഭാഗ്യമെത്തുമെന്ന് യുവാവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ജീവിതം തന്നെ ആരും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് യുവാവ് വെളിപ്പെടുത്തി. ആ ഭാഗ്യത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്.....

നാട് മാറിയുള്ള ഭാഗ്യം തേടല്‍
IMAGE CREDIT: Maryland Lottery
തന്നെ തേടി ഭാഗ്യമൊന്നും വരുന്നില്ലെന്ന നിരാശ ഈ യുവാവിനുണ്ടായിരുന്നു. ഇന്ത്യന്‍ വംശജനായ പ്രഭിജിത്ത് സിംഗ് എന്ന 27കാരന്റെ നിരാശ പക്ഷേ ഭാഗ്യത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. ന്യൂയോര്‍ക്കിലായിരുന്നു ഇയാളുടെ താമസം. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സന്ദര്‍ശനം ഈ യുവാവിന്റെ തലവര തന്നെ മാറ്റുകയായിരുന്നു. മേരിലാന്‍ഡിലുള്ള തന്റെ ബന്ധുവിനെയാണ് അദ്ദേഹം സന്ദര്‍ശിക്കാന്‍ എത്തിയത്. അവിടെ നിന്നാണ് ഭാഗ്യം ഇയാളുടെ ജീവിതത്തിലേക്ക് വന്നത്. പലര്‍ക്കും ഇതൊരു അത്ഭുത നേട്ടമായിട്ടാണ് തോന്നുന്നത്.

മേരിലാന്‍ഡില്‍ വെച്ച് ലോട്ടറി
പ്രഭിജിത്ത് സിംഗ് ഒരിക്കല്‍ പോലും സംസ്ഥാനം മാറിയപ്പോള്‍ ബംപറടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബന്ധുവിനൊപ്പം കുറച്ച് നേരം ചെലവിടണം എന്ന ഉദ്ദേശത്തോടെ മാത്രമാണ് അദ്ദേഹം മേരിലാന്‍ഡില്‍ എത്തിയത്. എന്നാല്‍ അതൊരു നേട്ടത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. എന്തായാലും നാട് മാറിയതല്ലേ, ലോട്ടറി എടുത്തുകളയാം എന്ന് പ്രഭിജിത്ത് തീരുമാനിക്കുകയായിരുന്നു. ഒന്നിലധികം ലോട്ടറി ടിക്കറ്റുകളാണ് പ്രഭിജിത്ത് എടുത്തത്. എന്തായാലും ആ ടിക്കറ്റുകളില്‍ ജാക്ക്പോട്ട് അദ്ദേഹം സ്വന്തമാക്കുകയായിരുന്നു.

അടിച്ചത് ജാക്പോട്ട്
എന്തായാലും ഭാഗ്യപരീക്ഷണത്തില്‍ പ്രഭിജിത്തിന് ലഭിച്ചത് ഒരു ലക്ഷം യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് 82 ലക്ഷത്തിന് മുകളില്‍ വരും. അതേസമയം തനിക്ക് ഈ ഭാഗ്യം വരുന്നത് രസകരമായ രീതിയിലാണെന്ന് ഇയാള്‍ പറയുന്നു. ബന്ധുവിനെ കാത്തുനില്ക്കുകയായിരുന്നു താന്‍. അവന് ജോലിത്തിരക്കുള്ളതിനാല്‍ താന്‍ അവന് അത് കഴിഞ്ഞ് വരുന്നതിനായി കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ് ടിക്കറ്റെടുക്കാന്‍ തോന്നിയത്. വുഡ്ലോണില് വെച്ചാണ് ടിക്കറ്റ് എടുത്തതെന്നും പ്രഭിജിത്ത് സിംഗ് പറഞ്ഞു.

പത്ത് ഡോളറിന്റെ ടിക്കറ്റ്
പ്രഭിജിത്ത് വാങ്ങിയ ടിക്കറ്റുകളിലൊന്നില്‍ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പത്ത് ഡോളറിന്റെ ഈ ടിക്കറ്റിന് അടിച്ചിരിക്കുന്നത് ഒരു ലക്ഷമായിരുന്നു. പ്രഭിജിത്തിന് ഈ നേട്ടത്തിലെ സന്തോഷം മറച്ചുവെക്കാന്‍ സാധിക്കുന്നില്ല. താന്‍ ആ ടിക്കറ്റ് സ്കാന്‍ ചെയ്തപ്പോള്‍ തന്നെ അതില്‍ സമ്മാനം അടിച്ചുവെന്ന് മനസ്സിലായിരുന്നു. പക്ഷേ ഞാന്‍ കരുതിയത് സ്കാനറിനെന്തോ പ്രശ്നമുണ്ടെന്നായിരുന്നു. തുടര്‍ന്ന് കസിനോട് ആ ടിക്കറ്റൊന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സമ്മാനം എനിക്ക് തന്നെയാണെന്ന് മനസ്സിലായത്. ഈ പണം ബിസിനസില്‍ നിക്ഷേപിക്കുമെന്നും ട്രക്ക് ഡ്രൈവറായ പ്രഭിജിത്ത് പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications