Get Updates
Get notified of breaking news, exclusive insights, and must-see stories!

6 ഭാര്യമാരെ ഒരുപോലെ ഇഷ്ടം, ഒന്നിച്ച് ഒരു കിടക്കയിൽ കിടക്കണം; യുവാവ് ചെയ്തത് കണ്ടോ! പൊടിഞ്ഞത് 81 ലക്ഷം

ഒരു കല്യാണം കഴിച്ചിട്ട് തന്നെ ജീവിക്കാൻ പറ്റുന്നില്ല, എന്നിട്ടല്ലേ രണ്ട്, ഈയൊരു ഡയലോഗ് തമാശക്കെഹ്കിലും ജീവിതത്തിൽ പറയാത്തവർ വളരെ കുറവായിരിക്കും. എന്നാൽ ഒന്നല്ല ആറ് വിവാഹം കഴിച്ച ഒരാളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ആറ് ഭാര്യമാർക്കൊപ്പം ഇയാൾ അടിപൊളിയായാണ് ജീവിക്കുന്നത്. ആറ് ഭാര്യയമാരെയും ഇദ്ദേഹത്തിന് ഒരുപോലെ ഇഷ്ടമാണ്. പക്ഷേ ആറ് ഭാര്യമാർക്കൊപ്പം എങ്ങനെയാണ് ഒരുമിച്ചുകിടക്കുക. അങ്ങനെ ആറ് ഭാര്യമാർക്കൊപ്പം കിടക്കാൻ ഇദ്ദേഹം ചെലവിട്ടത് 81 ലക്ഷം രൂപയാണ്. സംഭവം എന്താണെന്ന് വിശദമായി അറിയാം.

ബ്രസീലിയക്കാരനാണ് ഇദ്ദേഹം സാധരണക്കിടക്കയിൽ ആറ് ഭാര്യമാർക്കൊപ്പം കിടക്കുക എന്നത് സാധ്യമായ കാര്യമല്ലല്ലോ..എല്ലാവരേയും വേറെ റൂമിലാക്കാൻ ഇദ്ദേഹത്തിന് ഇഷ്ടവുമല്ല. ഒടടുവിൽ ഇദ്ദേഹം 81 ലക്ഷം ചെലവിട്ട് 20 അടി കിടക്ക സ്വന്തമാക്കി. ഇത്ര വലിയ കിടക്ക എന്തായാലും ഉണ്ടാവില്ലല്ലോ.. അതുകൊണ്ട് അങ്ങനൊരു കിടക്ക പണിയിച്ചു. 15 മാസവും 12 പേരടങ്ങുന്ന സംഘവും 950 സ്‌ക്രൂകളും ഉപയോഗിച്ചാണ് ഈ ഭീമൻ കിടക്ക നിർമ്മിച്ചത്.

Viral

PC: INSTAGRAM

കിടക്കയുടെ ആശയം ഉടലെടുക്കാൻ സ്ഥലത്തിന്റ പരിമിതി മൂലമാണെന്നാണ് ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ള ആർതർ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്. "പല തവണ എനിക്ക് സോഫയും എന്റെ പക്കലുള്ള ഡബിൾ ബെഡും പങ്കിടേണ്ടി വന്നു, എന്റെ ഭാര്യമാർക്ക് ഇടമൊരുക്കാൻ തറയിൽ പോലും ഉറങ്ങേണ്ടി വന്നു. എന്റെ ബന്ധത്തിൽ ഉടനീളം എനിക്കും എന്റെ ഭാര്യമാർക്കും ജീവിതം എളുപ്പമാക്കുന്നതിനുള്ള പ്രോജക്റ്റുകൾ ഞാൻ സൃഷ്ടിക്കുന്നു," അദ്ദേഹം പറഞ്ഞു.

ആർതർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ 20 അടി കിടക്കയുടെ ഫോട്ടോകൾ പങ്കിട്ടു, "കുറച്ച് മാസത്തെ ബന്ധത്തിലെ അനുഭവങ്ങൾക്ക് ശേഷം, പലർക്കും അസാധ്യമായത് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും വലിയ കിടക്ക സൃഷ്ടിച്ചു!" ആർതറും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലുവാനയും 2021-ൽ ആണ് ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്. മറ്റ് സ്ത്രീകളുമായുള്ള വിവാഹങ്ങൾ ഒരു കത്തോലിക്കാ പള്ളിയിൽ വെച്ചാണ് ഔപചാരികമായി കഴിഞ്ഞത്, എന്നിരുന്നാലും, രാജ്യത്ത് ബഹുഭാര്യത്വം നിയമവിരുദ്ധമായതിനാൽ ഇത് നിയമപരമായി ബാധ്യസ്ഥമല്ല.

ആർതറിന് ഒമ്പത് ഭാര്യമാരാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹം അവരിൽ നാല് പേരെ വിവാഹമോചനം ചെയ്തു. 51 കാരിയായ ഒലിൻഡ മരിയയെ അദ്ദേഹം അടുത്തിടെ വിവാഹം കഴിച്ചു. ലുവാന കസാക്കി (27), എമെല്ലി സൗസ (21), വാൽക്വേറിയ സാന്റോസ് (24), ഒലിൻഡ മരിയ (51), ഡാമിയാന (23), അമാൻഡ ആൽബുകെർക് (28) എന്നിവരെ അദ്ദേഹം ഇപ്പോൾ വിവാഹം കഴിച്ചുത്. ആർതർ മുമ്പ് പറഞ്ഞിരുന്നു, തന്റെ എല്ലാ ഭാര്യമാരിലും തനിക്ക് കുഞ്ഞുണ്ടാവണമെന്ന്.

Lip Care: തേൻ പോലുള്ള ചുണ്ടിന് തേൻ മാത്രം പോരാ.. ചുണ്ടുകളുടെ സൗന്ദര്യത്തിന് ചെയ്യാം ഇക്കാര്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+