ഭാര്യയുടേയും കുട്ടികളുടെയും ജനനത്തീയതി അറിയുമോ? എന്നാൽ ഈ യുവാവിനെ പോല 90 കോടി ലഭിച്ചേക്കാം!!
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ എല്ലാവരുടേയും ജനനത്തീയതി ഓർമയുണ്ടോ? ഓർമയുണ്ടെങ്കിൽ ഒരുപക്ഷേ ഒറ്റ രാത്രി കൊണ്ട് കോടീശ്വരൻ ആയേക്കാം. അതെ, എന്താണ് സംഭവം എന്ന് വിശദമായി തന്നെ പറയാം..
കുടുംബത്തിലെ എല്ലാവരുടേയും ജനനത്തീയതി അറിഞ്ഞത് കൊണ്ടാണ് ഈ യുവാവിന് 90 കോടി സമ്മാനമായി അടിച്ചത്. ലോട്ടറി എടുക്കുന്ന ആൾക്കാർ പല തന്ത്രങ്ങൾ പരീക്ഷിക്കാറുണ്ട്. നല്ല സമയം നോക്കി, നല്ല ദിവസം നോക്കെയൊക്കെ ചിലർ ലോട്ടറി എടുക്കും. ചിലർ രാശി നോക്കും.

ചിലരാണെങ്കിൽ തങ്ങളുടെ ജനനത്തീയതി നോക്കും, ചിലർ കാലങ്ങളോളം ഒരേ നമ്പർ എടുക്കും. എന്നാൽ ചൈനയിലെ ഒരു കുടിയേറ്റത്തൊഴിലാളി ലോട്ടറി എടുത്തത് തന്റെ ഭാര്യയുടേയും മൂന്ന് കൂട്ടികളുടേയും ജനനനത്തീയതി വെച്ചായിരുന്നു.
കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹാങ്ഷൗവിൽ നിന്നുള്ള ഭാഗ്യവാൻ ഈ മാസം ആദ്യം കടയിൽ പോയി 30 യുവാന് (340 രൂപ) 15 ലോട്ടറി ടിക്കറ്റുകൾ വാങ്ങി.
ലോട്ടറി എടുക്കുമ്പോൾ ഭാര്യയുടെയും കുട്ടികളുടെയും ജനനത്തീയതി എടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജൂലൈ 11ന് പ്രവിശ്യാ പബ്ലിക് വെൽഫെയർ ലോട്ടറി അതോറിറ്റി ലോട്ടറിയുടെ നമ്പറുകൾ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
തന്റെ ഓരോ ലോട്ടറി ടിക്കറ്റിനും ഈ യുവാവിന് ഒന്നാം സമ്മാനമായ 5.14 ദശലക്ഷം യുവാൻ (5 കോടിയിലധികം രൂപ) ലഭിച്ചതായി വു വെളിപ്പെടുത്തി. മൊത്തം 90 ലക്ഷിത്തിനടുത്ത് രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമടിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, ഷെജിയാങ്ങിൽ ഇതുവരെ കണ്ട ഏറ്റവും ഉയർന്ന ലോട്ടറി വിലയാണിത്. ലോട്ടറി നേടാൻ സഹായിച്ച നമ്പറുകൾ ഓർക്കുമ്പോൾ തനിക്ക് അഭിമാനം തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ ലോട്ടറി നമ്പറുകൾ പൂരിപ്പിക്കുമ്പോൾ തന്റെ കുടുംബത്തെ ഒരു റഫറൻസായി ഉപയോഗിക്കുന്നത് ആദ്യമായി ആയിരുന്നില്ലെന്ന് വു വിശദീകരിച്ചു. ഈ വർഷത്തിന്റെ തുടക്കം മുതൽ, ലോട്ടറി നേടുന്നതിനായി താൻ ഈ നമ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു, 'ഈ നമ്പറുകളുടെ പരമ്പര എന്റെ ഭാര്യയുടെയും എന്റെ കുട്ടികളുടെയും ജനനത്തീയതികൾ ഉൾക്കൊള്ളുന്നു.' യുവാവ് പറഞ്ഞു.
'ഈ വർഷത്തിന്റെ തുടക്കം മുതൽ അവരുടെ ജനനത്തീയതി ലോട്ടറി എടുക്കാൻ ഉപയോഗിക്കുന്നു, അടുത്തിടെ ആ നമ്പറുകൾ നന്നായി പ്രവർത്തിക്കുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ ഒരേ ഗ്രൂപ്പിന്റെ കണക്കുകൾ ഉപയോഗിച്ച് ധാരാളം ടിക്കറ്റുകൾ വാങ്ങിയത്.' യുവാവ് പറഞ്ഞു.
സമ്മാന ജേതാവ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതിന് കുടുംബത്തിന് നന്ദി പറയുകയും അവർ നൽകുന്ന സ്‌നേഹത്തെ ബഹുമാനിക്കുന്നതായും പറഞ്ഞു. വു ഇപ്പോൾ കുടുംബത്തിൽ നിന്ന് അകന്നാണ് കഴിയുന്നത്. 30 കാരനായ അദ്ദേഹം ഹാങ്ഷൗവിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു, ഭാര്യയും മക്കളും മറ്റൊരു നഗരത്തിലാണ് താമസിക്കുന്നത്.












Click it and Unblock the Notifications