സിഗരറ്റ് വാങ്ങാൻ പോയപ്പോൾ ലോട്ടറി എടുത്തു, അടിച്ചത് കോടികൾ; അടിമുടി ഭാഗ്യശാലി
ലോട്ടറി അടിച്ച് ജീവിതത്തിൽ രക്ഷപ്പെട്ടവരുടെ കഥകൾ നമ്മൾ കേട്ടുകാണും. എന്നാൽ സിഗരറ്റ് വാങ്ങാൻ പോയതുകൊണ്ട് തലവര തെളിഞ്ഞ മനുഷ്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ അങ്ങനെയൊരു ഭാഗ്യവാൻ ഉണ്ട്. ഇദ്ദേഹത്തെ ഭാഗ്യവാൻ എന്നൊന്നും വിളിച്ചാൽ പോരാ, അത്രയക്കും ഭാഗ്യമുള്ള ആളാണ്.
കാരണം സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലമൊന്നും ഇദ്ദേഹത്തിന് ഇല്ല. എന്നാൽ അന്ന് സിഗരറ്റ് വാങ്ങാൻ പോയപ്പോഴാണ് ഒരു ലോട്ടറി എടുക്കാമെന്ന് തോന്നിയതെന്ന് അർക്കൻസാസ് സ്‌കോളർഷിപ്പ് ലോട്ടറി അധികൃതരോട് ഗാരി ലാക്കി പറഞ്ഞു. പൈൻ ബ്ലഫിലെ പോൾസ് ഡിസ്‌കൗണ്ട് ടുബാക്കോയിൽ ആണ് അദ്ദേഹം സിഗരറ്റ് വാങ്ങുന്നതിനായി പോയത്.

അപ്പോഴാണ് ശനിയാഴ്ച നറുക്കെടുപ്പ് നടത്തുന്ന പവർ ബോൾ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്. എന്തായാലും ആ തീരുമാനം ഇദ്ദേഹത്തിന് ഭാഗ്യമായി അഞ്ച് കോടിക്ക് അടുത്താണ് ഇദ്ദേഹത്തിന് ലഭിച്ചത്. "ഞാൻ വല്ലപ്പോഴുമാണ് ലോട്ടറി കളിക്കാറുള്ളത്. ഇതുവരെ 165 രൂപ മാത്രമേ നേടിയിട്ടുള്ളൂ," ലാക്കി പറഞ്ഞു.
"ഞാൻ പോളിന്റെ സ്കാനറിൽ ടിക്കറ്റ് പരിശോധിച്ചു, തുക കണ്ട് ഞാൻ അമ്പരന്നു, അതുകൊണ്ട് ഞാൻ , രജിസ്റ്ററിൽ പരിശോധിക്കാൻ കടയിലുള്ള ആൾക്ക് ടിക്കറ്റ് നൽകി. എല്ലാ ബെല്ലുകളും സൈറണുകളും മുഴങ്ങിയപ്പോൾ ഞാനാണ് വിജയി എന്ന് മനസ്സിലായി, അദ്ദേഹം പറഞ്ഞു.
ഇതുപോലെ ഒരു പലചരക്ക് കടയിൽ ജോലി ചെയ്യുന്ന സ്ത്രീക്കും ലോട്ടറി അടിച്ചിരുന്നു. അങ്ങനെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളൊന്നുമായിരുന്നില്ല ഈ 54 കാരി. ആഴ്ചയിൽ രണ്ട് പ്രവശ്യമൊക്കെ എടുക്കും. എന്നെങ്കിലും ഭാഗ്യം തെളിയുമെന്ന പ്രതീക്ഷയിലാണ് ഇവർ ലോട്ടറി എടുക്കാറുള്ളത്. ഒടുവിൽ ഭാഗ്യം തേടി എത്തുകയും ചെയ്തു. ഒരു കോടിയിലധികം രൂപയാണ് ഇവർക്ക് സമ്മാനമടിച്ചത്.
ജീവിതത്തിൽ ആദ്യമായി എടുത്ത ലോട്ടറിയിൽ തന്നെ വലിയ തുക സ്വന്തമാക്കിയ ഒരു മുത്തശ്ശി ഉണ്ട്. 73ാം വയസ്സിലാണ് ഇവരെ തേടി ഭാഗ്യമെത്തിയത്. ആജീവനാന്തകാലം ഇവർക്ക് പ്രതിവർഷം 43 ലക്ഷം രൂപ ലഭിക്കും. തന്റെ 52ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇവർ ഈ ലോട്ടറി എടുത്തത്. സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് ഇവർ ലോട്ടറി എടുത്തത്.












Click it and Unblock the Notifications