വന്ന ഭാഗ്യം അതുപോലെ പോയേനെ! അടിച്ചത് 4 കോടി, പക്ഷേ പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ!!
ലോട്ടറി എടുത്തുവെച്ചാലും അത് അടിക്കണം എന്ന് ആഗ്രഹിക്കുമെങ്കിലും പ്രാർത്ഥിക്കുമെങ്കിലും ലോട്ടറി അടിച്ചാൽ വിശ്വസിക്കാത്തവരാണ് ഭൂരിഭാഗവും. നമ്മളെ തേടി ഭാഗ്യമെത്തിയാലും അത് വിശ്വസിക്കാൻ പലർക്കും കഴിയാറാില്ല. ഏപ്രിൽ 1 ന് ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഭർത്താവ് അത് ഭാര്യയോട് പറഞ്ഞാൽ വിശ്വസിക്കില്ലെന്ന് കരുതി കിടന്നുറങ്ങിയ സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ഉണ്ടായിരുന്നതാണ്. ഇനി പറയാൻ പോകുന്നത് ഭാഗ്യം തേടിയെത്തിയിട്ടും അത് വിശ്വസിക്കാതെ തട്ടിപ്പായിരിക്കുമെന്ന് വിശ്വസിച്ച ആളെക്കുറിച്ചാണ്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാമോ? വിശദമായി തന്നെ അറിഞ്ഞാലോ...
കാനഡക്കാരനായ കാൻ മാൻ വോങിനാണ് ലോട്ടറി അടിച്ചത്. 2023 ഏപ്രിൽ 24-ന് നടന്ന ഡെയ്‌ലി ഗ്രാൻഡ് നറുക്കെടുപ്പിൽ നിന്ന് 500,000 ഡോളർ സമ്മാനമടിച്ചത്. ഇക്കാര്യം അറിഞ്ഞ വാൻകൂവറിൽ നിന്നുള്ള കാൻ മാൻ വോങ്, തന്റെ ടിക്കറ്റ് സ്കാൻ ചെയ്ത് നോക്കി സമ്മനാം അടിച്ചിട്ടുണ്ട്. പക്ഷേ ഇദ്ദേഹം അത് വിശ്വസിച്ചില്ല. തട്ടിപ്പാണെന്നാണ് അദ്ദേഹം കരുതിയത്. ഒന്നുകിൽ സ്കാൻ ചെയ്തപ്പോൾ തെറ്റിപ്പോയി, അല്ലെങ്കിൽ തട്ടിപ്പ്. ഇദ്ദേഹം അങ്ങനെ തന്നെ വിശ്വസിച്ചു.

വാൻകൂവറിലെ ഓക്ക് സ്ട്രീറ്റിലും 67-ാം അവന്യൂവിലുമുള്ള ഷെവ്റോൺ ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് വോങ് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി അടിച്ചെന്ന വിവരം ഇദ്ദേഹം തന്റെ ഭാര്യയോട് പറഞ്ഞു. വാർത്ത കേട്ടപ്പോൾ ഭാര്യയ്ക്കും സംശയം. എന്തായാലും ഭാഗ്യമുള്ള ആളുതന്നെയാണ് ഇദ്ദേഹം. എന്തായാലും അദ്ദേഹം ഒടുവിൽ തനിക്ക് ലോട്ടറി അടിച്ച കാര്യം വിശ്വസിച്ചു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ കോടികൾ സ്വന്തമാക്കിയിരിക്കുകയാണ് ഈ ഭാഗ്യവാൻ..
ലോട്ടറി എന്നുപറയുന്നത് ഭാഗ്യം തന്നെയാണെന്ന് വീണ്ടും ബോധ്യപ്പെടുത്തുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സമ്മനാം ഒന്നും അടിക്കില്ലെന്ന് ഉറപ്പിച്ച് എടുത്ത ലോട്ടറിയിൽ കോടികൾ സ്വന്തമാക്കിയവരുണ്ട്. സ്വപ്നത്തിൽ വന്ന നമ്പർ എടുത്തപ്പോൾ സമ്മനാമടിച്ചവരുണ്ട്. മരിച്ചുപോയ കാമുകിയുടെ ആത്മാവ് പറഞ്ഞതാണെന്ന് വിശ്വസിച്ച് ലോട്ടറി എടുത്തപ്പോൾ സമ്മാനം അടിച്ചവരുണ്ട്. ലോട്ടറി എപ്പോഴും അങ്ങനെയാണ് നമ്മൾ പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും ഭാഗ്യവും ആയി വരുന്നത്.
ചിലപ്പോൾ ഒരുപാട് കൊല്ലം ലോട്ടറി എടുത്താലും അടിക്കണമെന്നില്ല. ചിലർക്ക് ഇടയ്ക്കിടെ അടിക്കും. ലോട്ടറി അങ്ങനെയാണ്. 20 വർഷം വിശകലനം ചെയ്ത് ലോട്ടറി എടുത്ത ആളെ തേടി അടുത്തിടെ വൻതുകയാണ് സമ്മാനം എത്തിയത്, എന്നും ഒരു നമ്പറിലായിരുന്നു ഇദ്ദേഹം എടുത്തിരുന്നത്. ഒടുവിൽ സമ്മാനം നേടുകയും ചെയ്തു. അതാണ് ഈ ലോട്ടറി
Beauty Tips: മുഖം തിളങ്ങാൻ ഫേസ് ഓയിൽ വേണോ, സെറം വേണോ... കൺഫ്യൂഷനിലാണോ!!












Click it and Unblock the Notifications