ടിക്കറ്റെടുത്തത് ബാറിൽ നിന്ന്; ഭാര്യയോട് ഒന്നുംപറഞ്ഞില്ല, അടിച്ചത് ലക്ഷങ്ങൾ... പിന്നെ നടന്നത്
എല്ലാവരും ലോട്ടറി എടുക്കും, എന്നാൽ ആ ലോട്ടറി അടിക്കുമെന്ന് ആരും പ്രീക്ഷിക്കില്ല. അതുകൊണ്ട് തന്നെ ലോട്ടറി അടിച്ചാൽ ആദ്യം തന്നെ ഞെട്ടലായിരിക്കും ഉണ്ടാവുന്നത്. ആരോടെങ്കിലും പറയണോ... ആരോടാണ് പറയേണ്ടത് , അങ്ങനെ ഒരുപാട് സംശയങ്ങളായിരിക്കും. എന്തായാലും ആരോടും പറയാതെ ഒളിപ്പിച്ച് വെയ്ക്കാനൊന്നും പറ്റില്ലല്ലോ..
വീട്ടിലുള്ള ആരോടെങ്കിലും പറയില്ലേ.. എന്നാൽ വൻ തുക ലോട്ടറി അടിച്ച ഒരാൾ തന്റെ ഭാര്യയോട് പോലും പറഞ്ഞില്ല. ലോട്ടറി ഫലം നോക്കിയപ്പോൾ തനിക്ക് സമ്മാനം അടിച്ചത് കണ്ട ഇദ്ദേഹം ഫലം നോക്കിയതിന് ശേഷം ഉറങ്ങുകയായിരുന്നു. ഭാര്യയോട് പോലും ഇക്കാര്യം പറയാതെ അദ്ദേഹം അവിടെ കിടന്നു. ഭാര്യയോട് അപ്പോൾ ലോട്ടറി അടിച്ചതിനെക്കുറിച്ച് പറയാതിരിക്കാൻ അദ്ദേഹത്തിന് ഒരു കാരണമുണ്ടായിരുന്നു.

ബാറിലും ഭാഗ്യമുണ്ടാകും; ബാറിൽ പോയപ്പോൾ വാങ്ങിയ ലോട്ടറിയിൽ യുവാവ് നേടിയത് 4 കോടി! സംഭവമിങ്ങനെ
ഏപ്രിൽ ഒന്നിനാണ് അദ്ദേഹത്തിന് ലോട്ടറി അടിച്ചത്. അത് കൊണ്ട് തന്നെ ആ ദിവസം പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് ഇദ്ദേഹത്തിന് അറിയാമായിരുന്നു. ഏപ്രിൽ് ഫൂളാണല്ലോ...പറ്റിക്കാൻ വേണ്ടി പറയുന്നതായിരിക്കുമെന്ന് വിചിരിക്കും അതുകൊണ്ടായിരുന്നു അന്ന് ലോട്ടറി അടിച്ച വിവരം പറയാതിരുന്നത്.
ഇസ്മണ്ട് വെസ്റ്റേൺ എന്ന ആൾക്കാണ് ലോട്ടറി അടിച്ചത്. ഫലം കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് ലോട്ടറി അടിച്ചെന്ന് അറിഞ്ഞ അദ്ദേഹം പതിവുപോലെ കാര്യങ്ങളൊക്കെ ചെയ്ത് കിടക്കാൻ പോയി. "എന്റെ ഭാര്യയെ ഉണർത്താൻ ഞാൻ ആഗ്രഹിച്ചില്ല," ഇസ്മണ്ട് പറഞ്ഞു. അവൾ ഉണർന്നുകഴിഞ്ഞാൽ, ഏപ്രിൽ ഫൂൾ ആക്കുകയാണെന്ന് കരുതും. ജീവിതത്തിലെ ഈ മഹാഭാഗ്യം അങ്ങനെ കളയുന്നത് ശരിയല്ല എന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
നറുക്കെടുപ്പിന്റെ ദിവസം ബാൽക്കറസിലെ 126 മെയിൻ സ്ട്രീറ്റിലുള്ള ബാൽക്കറസ് മദ്യവിൽപ്പനശാലയിൽ നിന്നായിരുന്നു ഇസ്‌മണ്ട് തന്റെ വിജയിച്ച ടിക്കറ്റ് വാങ്ങിയത്. മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന് വിജയിച്ച എക്‌സ്‌ട്രാ നമ്പറിന്റെ അവസാന ആറ് അക്കങ്ങൾ യോജിപ്പിച്ച് അദ്ദേഹം വിജയിച്ചു. എന്തായാലും ലോട്ടറി അടിച്ച സന്തോഷത്തിലാണ് അദ്ദേഹം. ലോട്ടറി അടിച്ച തുക നിക്ഷേപിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ബാറിൽ നിന്ന് എടുത്ത ലോട്ടറിക്ക് സമ്മാനമടിക്കുന്നത് ഇതാദ്യമല്ല. ബാറിൽ നിന്നും എടുത്ത ലോട്ടറിയിൽ നാല് കോടി രൂപ ഒരാൾ നേടിയിരുന്നു. ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നില്ല അദ്ദേഹം കളിച്ചത്.
പിന്നീട് സമ്മാനം അടിച്ചോ എന്ന് നോക്കാൻ സ്കാൻ ചെയ്തപ്പോളാണ് സമ്മാനമടിച്ച തുക ക്ലെയിം ചെയ്യാൻ സന്ദേശം വന്നത് എന്ന് അദ്ദേഹം പറയുന്നു. ലോട്ടറി ടിക്കറ്റ് കീശയിലിട്ട് ഇദ്ദേഹം കുറേനേരം നിന്നു. പക്ഷേ അദ്ദേഹത്തിന് തന്റെ ആവേശം അടക്കാൻ സാധിച്ചിരുന്നില്ല. ഉടനെ വീട്ടുകാരേയും സുഹൃത്തുക്കളേയും വിളിച്ച് പറഞ്ഞു.












Click it and Unblock the Notifications