ലോട്ടറി അടിച്ചത് 32 കോടി രൂപ; എന്നാൽ യുവാവിന്റെ തീരുമാനം കേട്ട് ഭാര്യയടക്കം ഞെട്ടി
ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ? കുറവായിരിക്കും, ഇനിയിപ്പോൾ ലോട്ടറി എടുക്കാത്ത ആളാണെങ്കിൽപ്പോലും വെറുതേയെങ്കിലും പറഞ്ഞുകാണും ലോട്ടറി അടിച്ചിരുന്നെങ്കിൽ പണിയെടുക്കാതെ ജീവിക്കാമായിരുന്നുവെന്ന്, എന്നാൽ കോടികൾ ലോട്ടറി അടിച്ച ഒരു ഭാഗ്യവാൻ എടുത്താ തീരുമാനം കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. നാഷണൽ ലോട്ടറിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർ ബോൾ പ്ലസ് ജാക്ക് പേട്ടിലാണ് അദ്ദേഹത്തിന് 32 കോടിയോളം രൂപ ലഭിച്ചത്.
ഒരു ബാങ്കിൽ നിന്ന് വിളിച്ചപ്പോഴായിരുന്നു അദ്ദേഹം തനിക്ക ലോട്ടറി അടിച്ച വിവരം അറിഞ്ഞത്. എന്നാൽ അദ്ദേഹത്തിന് അത് വിശ്വാസിക്കാൻ സാധിച്ചിരുന്നില്ല. ഹൃദയം കഠിനമായി മിടിച്ചു. ശ്വാസം ലഭിക്കാത്തത് പോലെ തോന്നി. അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇത്രയും വലിയ സമ്മാനം ലഭിക്കുമെന്ന്. നെഡ് ബാങ്ക് ആപ്പ് ഉപയോഗിച്ചാണ് അദ്ദേഹം ലോട്ടറി കളിച്ചത്. മെയ് 12 വെള്ളിയാഴ്ച പവർബോൾ പ്ലസ് നറുക്കെടുപ്പിൽ അദ്ദേഹം വിജയിക്കുക ആയിരുന്നു.

ഉടൻ തന്നെ ഭാര്യയെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നുി താൻ ആദ്യം ചെയ്തതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഇത്ര വലിയ സമ്മാനത്തുക അടിച്ചിട്ടും തന്റെ ജോലി ഉപേക്ഷിക്കാൻ ഇദ്ദേഹം തയ്യാറല്ല. ധനകാര്യ മേഖലയിലലെ തന്റെ ജോലിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. വീടിന് വേണ്ടി എടുത്ത കടം വീട്ടാനും അദ്ദേഹം ഈ പണം ഉപയോഗിക്കും. അതുപോലെ കുടുംബത്തെ വിദേശത്തേക്ക് കൊണ്ടുപോകാനും അദ്ദേഹത്തിന് പ്ലാൻ ഉണ്ട്. സമ്മനാത്തുകയിൽ നിന്ന് കുറച്ച് പണം നിക്ഷേപിക്കും ദേശീയ ലോട്ടറി ഓപ്പറേറ്ററായ ഇതുബയുടെ സിഇഒ ചാർമെയ്ൻ മബുസ പറഞ്ഞു.
ഇങ്ങനെ ലോട്ടറിയിലൂടെ വലിയ ഭാഗ്യങ്ങൾ ജീവിതത്തിൽ ലഭിച്ച മനുഷ്യന്മാരുണ്ട്. എപ്പോഴെങ്കലും ലോട്ടറി എടുത്തിരുന്ന ഒരാൾക്ക് വൻതുക ലോട്ടറിയടിച്ചിരുന്നു. താൻ അപൂർവ്വമായി മാത്രമാണ് ലോട്ടറി കളിക്കാറുള്ളതെന്നും എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, ദി ബിഗ് സ്പിൻ, ദി ബിഗ്ഗർ സ്പിൻ ടിക്കറ്റുകളാണ് താൻ എടുക്കാറുള്ളതെന്നും ഇദ്ദേഹം പറയുന്നു. തന്റെ മരിച്ചുപോയ അമ്മയെക്കുറിച്ച് ഓർത്തപ്പോഴാണ് സമ്മാനം അടിച്ച ലോട്ടറി അദ്ദേഹം എടുത്തത് . "എന്റെ അമ്മയ്ക്ക് ദ പ്രൈസ് ഈസ് റൈറ്റ് ഇഷ്ടപ്പെട്ടു, ബിഗ് വീൽ എന്നെ ഷോയെ ഓർമ്മിപ്പിക്കുന്നു," അതുകൊണ്ടാണ് താൻ കളിച്ചതെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications