10 വർഷമായി ലോട്ടറിയെടുക്കാൻ പിന്തുടരുന്നത് ഒരേ രീതി, അടിച്ചത് ലക്ഷങ്ങൾ; തന്ത്രം വെളിപ്പെടുത്തി യുവാവ്
ലോട്ടറി എടുക്കുന്നതിന് ഓരോരുത്തർക്കും അവരുടേതായ രീതികൾ ഉണ്ടാവും. ചിലർ ഭാഗ്യ നമ്പർ വെച്ചോ ജനനത്തീയതി വെച്ചോ ഒക്കെ ലോട്ടറി എടുക്കും. ചിലർക്ക് സമ്മാനം അടിക്കുകയും ചെയ്യും. ഇനി പറയാൻ പോകുന്നത് 10 വർഷത്തോളമായി ലോട്ടറി എടുക്കുന്ന ഒരു മേരിലാൻഡ് സ്വദേശിയെക്കുറിച്ചാണ്. ഇപ്പോൾ അദ്ദേഹത്തിന് 40 ലക്ഷം രൂപയാണ് സമ്മാനം അടിച്ചിരിക്കുന്നത്.
എന്നാൽ വളരെ രസകരമായ ഒരു രീതിയിലാണ് അദ്ദേഹം ലോട്ടറി എടുത്തത്. 10 വർഷവും അദ്ദേഹം ഇതേ രീതിയിൽ തന്നെയാണ് ലോട്ടറി എടുക്കുന്നതും. തന്നെ തേടി ഭാഗ്യം എത്തിയപ്പോൾ പത്ത് വർഷമായി താൻ പിന്തുടരുന്ന ആ രീതി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. എന്താണ് 10 വർഷക്കാലമായി അദ്ദേഹം പ്രയോഗിക്കുന്ന ആ ടെകിനിക്ക് എന്ന് നോക്കാം.

ഏകദേശം ഒരു ദശാബ്ദത്തോളം ബോണസ് മാച്ച് 5 ഡ്രോയിംഗുകളിൽ ഒരേ സംഖ്യകൾ ഉപയോഗിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഈ വലിയ സമ്മാനം ലഭിച്ചത്. ഈ ഭാഗ്യവാൻ കഴിഞ്ഞ 10 വർഷമായി ഓരോ തവണയും ഒരേ നമ്പറുകളിലാണ് കളിക്കുന്നത്.
"ഞാൻ എല്ലായ്‌പ്പോഴും ഒരേ നമ്പറുകൾ ഉഫയോഗിച്ചാണ് കളിക്കുന്നത്; വർഷങ്ങളായി ഞാൻ അങ്ങനെ ചെയ്യുന്നു," അദ്ദേഹം പറഞ്ഞു. ടെംപിൾ ഹിൽസിലെ ഐവർസൺ സ്ട്രീറ്റിലെ മോഡേൺ ലിക്വർസിൽ മെയ് 28-ന് ബോണസ് മാച്ച് 5 ഡ്രോയിംഗിലാണ് അദ്ദേഹം ഈ ടിക്കറ്റ് വാങ്ങിയത്.
ആ ഭാഗ്യ സംഖ്യകൾ ഒടുവിൽ വൻ സമ്മാനം ലഭിക്കാൻ കാരണമായി , അദ്ദേഹത്തിന് 40 ലക്ഷം രൂപ സമ്മാനം ലഭിച്ചു. മറ്റൊരു ടിക്കറ്റിൽ അദ്ദേഹത്തിന് 1220 രൂപയും ലഭിച്ചു. സമ്മാനത്തുകയിൽ നിന്ന് കുറച്ച് ബില്ലുകൾ അടയ്‌ക്കാൻ താൻ ഉദ്ദേശിക്കുന്നതായും ബാക്കിയുള്ളത് സേവ് ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം, ന്യൂ ബേൺ നിവാസിയും ആഫ്രിക്കയിലെ മാലി സ്വദേശിയുമായ സൗലെമാൻ സനയ്ക്ക് ലോട്ടറി സമ്മാനമായി 100,000 ഡോളർ (82,81,000 രൂപ) ലഭിച്ചിരുന്നു, അത് ജന്മനാട്ടിലെ സ്കൂൾ കുട്ടികളെ സഹായിക്കാൻ അദ്ദേഹത്തിന് അവസരം നൽകി. "മാലിയിലെ കുട്ടികൾക്കായി കൂടുതൽ ക്ലാസ് മുറികൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ഞാൻ പരമാവധി ശ്രമിക്കുന്നു. അതാണ് എന്നെ ശരിക്കും സന്തോഷിപ്പിക്കുന്നത്," അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications