Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ഭാര്യമാര്‍; ഒരു പണിക്കും പോകേണ്ട ഭാര്യമാര്‍ നോക്കും; ആകെ ചെയ്യുന്നത് ഈ ഒരു കാര്യം

ഒരു കാര്യത്തിനും പൈസ ചെലവിടേണ്ട. എല്ലാം ഭാര്യമാർ ജോലി ചെയ്ത് സമ്പാദിക്കുന്നു.ഇയാളുടെ ജീവിതം ഇപ്പോൾ കാണുന്ന ആർക്കും അസൂയ വരും.

Love31

സാധാരണ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്മാരുടെ അവരുടെ കൂട്ടുകാർ പറയുന്ന ഒരു കാര്യമാണ് നീ പെട്ടുമോനെ ഇനി എല്ലാ ഉത്തരവാദിത്തവും നിനക്കാണ്. ഇനി അടിച്ചുപൊളി ഒന്നുമില്ല എന്നൊക്കെയാണത്.

എന്നാൽ വിവാഹം കഴിഞ്ഞതോടെ തലവര മാറിയ ഒരൂ യുവാവിനെക്കുറിച്ചാണ് പറയുന്നത്. ഒന്നല്ല മൂന്ന് ഭാര്യമാർ..എന്നാൽ ഇയാളുടെ ജീവിതം ഇപ്പോൾ കാണുന്ന ആർക്കും അസൂയ വരും. അത് എന്താണെന്നല്ലേ.. വിശദമായി അറിയാം

ഭാ​ഗ്യവാനായ ഭർത്താവ്...

ഭാ​ഗ്യവാനായ ഭർത്താവ്...

നിക്ക് ഡേവിസ് എന്ന 39 -കാരനാണ് ഭാ​ഗ്യവാനായ ഭർത്താവ്. മൂന്ന് ഭാര്യമാരും രണ്ട് മക്കളും ഉണ്ട്. 'ട്രോഫി ഹസ്ബൻഡ്' എന്നാണ് നിക്ക് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് . നിക്കിന് പ്രത്യേകിച്ച് പണിയൊന്നുമില്ല. പുറത്ത് ജോലിക്ക് പോകുന്നില്ല...അതേസമയം വീടിനകത്തെ ജോലിയും ചെയ്യേണ്ട.. വീട്ടിൽ ഇരിപ്പാണ് പണി.

'രാജാവ് ഒന്നും ചെയ്യില്ല, രാജ്ഞിമാർക്കാണ് എല്ലാ അധികാരവും

'രാജാവ് ഒന്നും ചെയ്യില്ല, രാജ്ഞിമാർക്കാണ് എല്ലാ അധികാരവും

ഒരു കാര്യത്തിനും പൈസ ചെലവിടേണ്ട. എല്ലാം ഭാര്യമാർ ജോലി ചെയ്ത് സമ്പാദിക്കു. ആ പണത്തിനാണ് ജീവിക്കുന്നത്. ഏപ്രിൽ, ഡാനിയേൽ, ജെന്നിഫർ എന്നിവരാണ് നിക്കിന്റെ ഭാര്യമാർ. രാജാവായാണ് നിക്ക് സ്വയം പറയുന്നത്. 'രാജാവ് ഒന്നും ചെയ്യില്ല, രാജ്ഞിമാർക്കാണ് എല്ലാ അധികാരവും' എന്നാണ് ഇയാൾ പറഞ്ഞത്.

ഭാര്യമാർ പണിക്ക് പോകും..

ഭാര്യമാർ പണിക്ക് പോകും..

ഈ മൂന്ന് ഭാ​ര്യമാരും ജോലിക്ക് പോകുമ്പോൾ നിക്ക് സമയം വായിക്കാനും പഠിക്കാനും ചിന്തിക്കാനും ഒക്കെ വേണ്ടി ചെലവഴിക്കും എന്നാണ് നിക്ക് പറയുന്നത്. 'ഇങ്ങനെ ജീവിക്കാം എന്നത് നമ്മുടെ തീരുമാനം ആയിരുന്നു. എനിക്ക് ദിവസം മുഴുവനും വീട്ടിൽ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല' എന്നാണ് ഏപ്രിൽ പറയുന്നത്. തങ്ങൾ ജോലി ചെയ്ത് ലഭിക്കുന്ന പണം തന്നെ ജീവിക്കാൻ‌ മതിയെന്നാണ് ഭാര്യമാർ വ്യക്തമാക്കുന്നത്...

നിക്ക് എന്തുചെയ്യും..

നിക്ക് എന്തുചെയ്യും..

നിക്ക് പുതിയ കാര്യങ്ങൾ പഠിക്കുന്നതും മനസിലാക്കുന്നതും കാണുന്നത് രസകരമാണ്. തങ്ങൾ അതിൽ ഏറെ ആന്ദത്തിലാണ് എന്നും ഭാര്യമാർ പറയുന്നു. 'എന്റെ വീട്ടിൽ എപ്പോഴും വായിക്കുന്ന, ചിന്തിക്കുന്ന, പുതിയ കാര്യങ്ങൾ ​ഗവേഷണം ചെയ്ത് മനസിലാക്കുന്ന ഒരാൾ ഉണ്ട് എന്നത് എനിക്ക് ഭയങ്കര സന്തോഷമാണ്. അങ്ങനെ മനസിലാക്കുന്ന കാര്യങ്ങളെല്ലാം നിക്ക് തങ്ങൾക്ക് കൂടി പറഞ്ഞു തരുന്നു' എന്നായിരുന്നു ജെന്നിഫർ പറഞ്ഞത്.

വിവാഹം...

വിവാഹം...

നിക്കിന്റെ ആദ്യത്തെ ഭാര്യ ഏപ്രിലാണ്. ഏപ്രിലുമായുള്ള വിവാഹം കഴിഞ്ഞ് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ജെന്നിഫറിനെ നിക്ക് വിവാഹം ചെയ്യുന്നത്. ഏപ്രിൽ തന്നെയാണ് നിക്കിന് ജെന്നിഫറിനെ പരിചയപ്പെടുത്തുന്നതും. ഏറ്റവും ഒടുവിലാണ് നിക്ക് ഡാനിയേലിനെ വിവാഹം ചെയ്യുന്നത്. ജെന്നിഫർ കഴിഞ്ഞ ജൂണിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഇതിന് മുമ്പ് മറ്റൊരു ബന്ധത്തിൽ നിക്കിന് ഒരു മകൻ കൂടി ഉണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+