6 ഭാര്യമാർ, ആദ്യത്തെ കുഞ്ഞ് ഏത് ഭാര്യയിൽ നിന്നുവേണമെന്ന് കൺഫ്യൂഷനടിച്ച് യുവാവ്; ഒടുവിൽ വഴി കിട്ടി!
കല്യാണം കഴിഞ്ഞാൽ കാലുകെട്ടിയ അവസ്ഥയാണെന്ന് തമാശയായി പറയാറുണ്ട്. ബാച്ചിലർ ലൈഫിൽ നിന്ന് പെട്ടെന്ന് ഫാമിലി ലൈഫിലേക്ക് മാറുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ വളരെ സ്വാഭാവികമാണ്. പ്രത്യേകിച്ച് പുരുഷന്മാർക്ക് ആണ് ഈ ബുദ്ധിമുട്ട് ഉണ്ടാവാറുള്ളത്. ഒരു കല്യാണം കഴിച്ച ആളുടെ അവസ്ഥ ഇതാണെങ്കിൽ ആറ് ഭാര്യമാർ ഉള്ള ഒരാളുടെ അവസ്ഥ എന്താകും! എന്നാൽ ആറ് ഭാര്യമാരുള്ള ഈ യുവാവ് ഈ പ്രശ്‌നങ്ങളൊന്നും അല്ല അനുഭവിക്കുന്നത്. അദ്ദേഹത്തിന്റെ പ്രശ്‌നം മറ്റൊന്നാണ്. എന്താണ് ആ പ്രശ്‌നമെന്ന് അറിഞ്ഞാൽ നിങ്ങളും ഞെട്ടും...
ഇദ്ദേഹത്തിന് ആറ് ഭാര്യമാരാണ് ഉള്ളത്. ആറ് ഭാര്യമാരിലും ഇദ്ദേഹത്തിന് കുട്ടികൾ വേണമെന്നാണ് ആഗ്രഹം. എന്നാൽ ഇതുവരെ ഇദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിട്ടില്ല. അതിനൊരു കാരണമുണ്ട്. ഇദ്ദേഹത്തിന് തന്റെ ഭാര്യമാരെയെല്ലാം ഇഷ്ടമാണ്. എല്ലാവരോടും ഒരേ പോലെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെ ഇദ്ദേഹം വല്ലാത്ത ഒരു ആശങ്കയിലാണ്.

ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ള 37 കാരനായ ആർതർ ഒ ഉർസോയ്ക്ക് ആകെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. എന്നാൽ അവരിൽ മൂന്ന് പേരെ അദ്ദേഹം വിവാഹമോചനം ചെയ്തു. ലുവാന കസാക്കി (27), എമെല്ലി സൗസ (21), വാൽക്വേറിയ സാന്റോസ് (24), ഒലിൻഡ മരിയ (51), ഡാമിയാന (23), അമാൻഡ ആൽബുകെർക് (28) എന്നിവരെ അദ്ദേഹം ഇപ്പോൾ വിവാഹം കഴിച്ചു.
ഇനി എന്തുകൊണ്ടാണ് കുട്ടികൾ ഉണ്ടാവത്തത് എന്നാണ് അദ്ദേഹം പറയുന്നത്. ഏത് ഭാര്യയിലാണ് തന്റെ ആദ്യത്തെ കുഞ്ഞ് ജനിക്കേണ്ടത് എന്ന സംശയമാണ് ഇദ്ദേഹത്തിന്. തന്റെ ഒരു ഭാര്യയേയും നിരാശപ്പെടുത്താൻ ഇദ്ദേഹത്തിന് കഴിയില്ല. "ആദ്യം ഗർഭിണിയാകുന്നത് തിരഞ്ഞെടുക്കുന്നതിലൂടെ എന്റെ ആറ് ഭാര്യമാരിൽ ആരെയും വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ വാടക ഗർഭധാരണം തിരഞ്ഞെടുത്തു," ആർതറിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
ആർതറിന് മുൻ ബന്ധത്തിൽ നിന്ന് 10 വയസ്സുള്ള ഒരു മകളുണ്ട്, ഇപ്പോൾ ഒരു മകനെ ജനിപ്പിക്കാൻ ആഗ്രഹിക്കുന്നു. പ്രാരംഭ ഇംപ്ലാന്റേഷനായി ഉള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. "തുടക്കത്തിൽ, ഇത് വളരെ സൂക്ഷ്മമായ ഒരു വിഷയമായിരുന്നു, പ്രത്യേകിച്ചും എനിക്ക് ഓരോരുത്തരിലും ഒരു കുട്ടി വേണം. എന്നാൽ അത് പിന്നീട് മറ്റൊന്നായി ഇപ്പോൾ, ഏറ്റവും നല്ല തീരുമാനം വാടക ഗർഭധാരണമാണ്. [നിലവിൽ], ഞങ്ങൾ ആളെ തിരയുകയാണ്.
ഞങ്ങളുടെ വാടക ഗർഭം ധരിക്കാൻ കഴിയുന്ന ഒരാൾ, ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരാളെ ഞങ്ങൾ ആഗ്രഹിക്കുന്നു," ആർതർ പറഞ്ഞു. ഈ പ്രക്രിയയ്ക്കായി $40,798 ചെലവഴിക്കാൻ തങ്ങൾ തയ്യാറാണെന്നും ആർതർ കൂട്ടിച്ചേർത്തു. ഭാവിയിൽ ദത്തെടുക്കൽ എന്ന ആശയം നോക്കാനും അവർ തയ്യാറാണ്. 10 ഭാര്യമാരുണ്ടാകണമെന്നും ഓരോരുത്തർക്കും ഒരു കുട്ടി വേണമെന്നുമാണ് തന്റെ സ്വപ്നമെന്ന് 37-കാരൻ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications