Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളിയാഴ്ച ചതിച്ചില്ല; ഭാര്യയ്ക്കും ഭർത്താവിനും അടിച്ചത് 4 കോടി...അതും ഡോക്ടറുടെ അടുത്ത് പോകുമ്പോൾ

ലോട്ടടറി അടിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്ന് ജീവിതത്തിൽ ഒരുവട്ടമെങ്കിലും ആഗ്രഹിക്കാത്തവരൊക്കെ ഉണ്ടാവുമോ? ലോട്ടറി ശരിക്കും ഒരു മഹാഭാഗ്യമാണ്. കാരണം ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിയും. ലക്ഷപ്രഭുവാകാം, കോടീശ്വരനാകാം ഭാഗ്യം വന്നുകയറിയാൽ മതി.

എന്നെങ്കിലും ഒരു ദിവസം ലോട്ടറി അടിക്കും എന്ന പ്രതീക്ഷയിലാണ്പലരും വർഷങ്ങളായി ലോട്ടറി എടുക്കുന്നത്. ഇനി പറയാൻ പോകുന്നത് ഒരു ഭാഗ്യശാലിയെക്കുറിച്ചാണ്. ഒന്റാറിയോയിലെ ഒഷാവയിൽ താമസിക്കുന്ന പോൾ ഡെറി ആണ് ആൾ. 65 വയസ്സുകാരാനായ ഇദ്ദേഹം ഭാഗ്യം എന്നെങ്കിലും തേടിയെത്തുമെന്ന പ്രതീക്ഷയിൽ അഞ്ച് വർഷക്കാലത്തോളംമായി ലോട്ടറി എടുക്കുന്നു.

lottery

ചെറിയ സമ്മാനം ഒക്കെ അടിച്ചിരുന്നു. പക്ഷേ ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയത് കോടികൾ ആയിരുന്നു. 5 കോടിയിലധികം ആണ് അദ്ദേഹം അടിച്ചത്. ഡെറി എല്ലാ വെള്ളിയാഴ്ചയും ലോട്ടറി എടുക്കും തനിക്ക് മാത്രമല്ല ഭാര്യയ്ക്കും ഡെറി തന്നെ ലോട്ടറി എടുക്കും. മേയ് 20ന് ആയിരുന്നു ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ആ റിസൾട്ട് അറിഞ്ഞത്. ഡോക്ടറെ കാണാൻ പോകുമ്പോൾ ആയിരുന്നു താൻ എടുത്ത ലോട്ടറിയുടെ ഫലം നോക്കിയത്.

എന്നാൽ തനിക്ക് ഇത്രയധികം രൂപ അടിച്ചന്ന കാര്യം ഇദ്ദേഹത്തിന് വിശ്വസിക്കാൻ സധിച്ചില്ല, അയാൾ ഭാര്യയുടെ അടുത്ത് പോയി കാര്യം പറഞ്ഞു. വീണ്ടും സംശയം തോന്നി കടയിലേക്ക് പോയി ലോട്ടറി പരിശോധിച്ചു അപ്പോഴാണ് സമ്മാനം അടിച്ച വിവരം അദ്ദേഹം ഉറപ്പാക്കിയത്. എന്തായാലും എന്തൊക്കെ ചെയ്യണമെന്ന് ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

'ഞാനും മകനും അടുത്തിടെ സ്‌കോട്ട്ലൻഡിലേക്കും അയർലൻഡിലേക്കും പോയി - എന്റെ കുടുംബത്തോടൊപ്പം ലോകം പര്യവേക്ഷണം ചെയ്യുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകന്റെ വിവാഹ ചടങ്ങിനെ പിന്തുണയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു, ''അദ്ദേഹം വെളിപ്പെടുത്തി. 'ഈ വിജയം വളരെ സ്വതന്ത്രമായി തോന്നുന്നു.'

ഇങ്ങനെ ലോട്ടറിയിലൂടെ ജീവിതം മാറിമറിഞ്ഞ ഒരുപാട് ആളുകളുണ്ട്. വർഷങ്ങളോളം ഒരുമിച്ച് ലോട്ടറി എടുത്ത കൂട്ടുകാരികൾക്ക് എട്ട് കോടി അടിച്ചിരുന്നു, അതുപോലെ ആ ജീവിനാന്തകാലത്തേക്ക് ഒരു സ്ത്രീക്ക് ലോട്ടറി അടിച്ചിരുന്നു. ഒരു വർഷക്കാലം അവർ ആ ലോട്ടറി ഫലം നോക്കാൻ മറന്നു. പിന്നീട് ഒരു പത്ര വാർത്ത കണ്ടപ്പോഴാണ് ആ ലോട്ടറിയെ കുറിച്ച് അവർക്ക് ഓർമ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+