ആദ്യം ഭാഗ്യം തുണച്ചില്ല; അതേ ലോട്ടറിയിൽ രണ്ടാം തവണ 69കാരന് അടിച്ചത് 82 ലക്ഷം ..
ഭാഗ്യത്തിൽ പൂർണമായി വിശ്വസിക്കുന്നവരെ ഭാഗ്യം അങ്ങനെ കൈവിടില്ല എന്നാണ് ഈ 69കാരന്റെ അനുഭവം വ്യക്തമാക്കുന്നത്. താൻ എന്തൊരു ഭാഗ്യമില്ലാത്ത മനുഷ്യനാണ് എന്ന് കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ആ അത്ഭുതം സംഭവിക്കുന്നത്. ഒറ്റനിമിഷം കൊണ്ട് ലക്ഷപ്രഭുമായി അദ്ദേഹം മാറി. സംഭവത്തെക്കുറിച്ച് വിശദമായി അറിഞ്ഞാലോ?
മകോംബ് കൗണ്ടിക്കാരനായ ഈ മനുഷ്യൻ മിഷിഗൺ ലോട്ടറി എടുത്തിരുന്നു. പക്ഷേ സമ്മാനമൊന്നും അടിച്ചിരുന്നില്ല. ചെറിയ വിഷമമൊക്കെ തോന്നി. എന്നാൽ ഇദ്ദേഹത്തിനെ കാത്ത് നഷ്ടപ്പെട്ട ഭാഗ്യത്തെക്കാൾ വലിയൊരു നേട്ടം ആണ് കാത്തിരുന്നത്. ഇദ്ദേഹം മിഷിഗൺ ലോട്ടറിയുടെ തന്നെ സെക്കന്റ് ചാൻസ് ഗെയിം കളിച്ചു.

അതോടെ തലവര തെളിഞ്ഞു. 83 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമടിച്ചത്. തന്റെ പേര് പുറത്തുവിടാൻ ഇദ്ദേഹം തീരുമാനിച്ചിട്ടില്ല. ജൂൺ 14 ന് നടന്ന നറുക്കെടുപ്പിൽ ആണ് സമ്മാനമടിക്കാത്ത ടിക്കറ്റിൽ ഒരുവട്ടം കൂടി കളിക്കാൻ അവസരം കിട്ടിയത്. രണ്ടാം വട്ടം ടിക്കറ്റ് സ്‌കാൻ ചെയ്തപ്പോഴാണ് 82 ലക്ഷം ലഭിച്ചത്.
ഇതിന് മുമ്പും ഇദ്ദേഹം സെക്കന്റ് ചാൻസ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഭാഗ്യം തേടിവന്നിരുന്നില്ല. '' ഒരു ദിവസം എനിക്കൊരു മെയിൽ വന്നു. ലോട്ടറി അടിച്ച വിവരം അറിയിച്ചുകൊണ്ടുള്ള മെയിൽ ആയിരുന്നു അത്. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ആ മെയിൽ ഭാര്യയെ കാണിച്ചു. എന്റെ മുഖം കണ്ടപ്പോൾ എന്തോ മോശം കാര്യം സംഭവിച്ചു എന്നാണ് അവൾ കരുതിയത്.
വ്യാജ മെയിൽ ആണോ എന്ന സംശയം ഉള്ളതുകൊണ്ട് ഞങ്ങൾ കൂടുതലൊന്നും സന്തോഷിക്കാൻ നിന്നില്ല. എന്നാൽ മെയിൽലിൽ പറഞ്ഞത് സത്യാമാണെന്ന് മനസ്സിലായതോടെ ഞങ്ങൾക്ക് സന്തോഷമായി, അവർ പറഞ്ഞു.
ഇവർ ലോട്ടറി ആസ്ഥാനത്ത് എത്തി സമ്മാനം ഏറ്റുവാങ്ങി. കടം തീർക്കാനും കുടുംബത്തിന് വേണ്ടി ചെലവാക്കാനുമാണ് അദ്ദേഹം തീരുമാനിച്ചത്. വിജയിക്കാത്ത ടിക്കറ്റുകൾക്ക് വിജയിക്കാനായി മിഷിഗൺ ലോട്ടറി ഒരവസരം കൂടി നൽകുന്നുണ്ട്. $6,000,000 ജാക്ക്‌പോട്ട് ടിക്കറ്റിനാണ് രണ്ടാമത്തെ അവസരം.
നാൽപ്പത്തിയൊന്നായിരം രൂപ മുതൽ 82 ലക്ഷം വരെയാണ് ഇതിൽ സമ്മാനം ലഭിക്കുക. സെപ്തംബർ 1, 2023-നകം മിഷിഗൺ ലോട്ടറി മൊബൈൽ ആപ്പ് ടിക്കറ്റ് സ്കാനറിൽ വിജയിക്കാത്ത ടിക്കറ്റുകൾ സ്‌കാൻ ചെയ്‌ത് കളിക്കാർക്ക് പ്രവേശിക്കാം. മൂന്ന് സെക്കൻഡ് ചാൻസ് ഡ്രോയിംഗുകൾ കൂടി നടക്കാനുണ്ട്.












Click it and Unblock the Notifications