Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാ​ഗ്യമെത്തിയത് 57ാം വയസ്സിൽ.. 30 വർഷത്തിനൊടുവിൽ ലോട്ടറിയിലൂടെ സംഭവിച്ച ഭാ​ഗ്യം

വർ‌ഷങ്ങളായിട്ടും ലോട്ടറി അടിക്കാത്ത സങ്കടം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട.. എത്ര കാലം കഴിഞ്ഞാലും ഭാ​ഗ്യം തേടിവരും എന്നതിനുള്ള ഉദാഹരണമാണ് ഇനി പറയാൻ പോകുന്നത്. മുപ്പത് വർഷക്കാലമായി ലോട്ടറി എടുക്കുകയായിരുന്ന ഒരു 57കാരനെ തേടി ഒടുവിൽ ഭാഗ്യം എത്തി.

കാനഡക്കാരനെ തേടിയാണ് ഭാഗ്യം വന്നെത്തിയിരിക്കുന്നത്.ബോമാൻവില്ലെ, ഒന്റാറിയോ, താമസക്കാരനായ ബിൽ കൊമാസിക് വർഷങ്ങളായി ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട്. എന്നാൽ ഇപ്പോളാണ് അദ്ദേഹത്തെ തേടി ഭാ​ഗ്യം എത്തിയത്. ട്രക്ക് ഡ്രൈവറായ ഇദ്ദേഹം മാർ‌ച്ച് മാസത്തിലാണ് ലോട്ടറി എടുത്തത്. ഇത്രയും കാലം ഭാ​ഗ്യം തേടിയെത്താതുകൊണ്ട് .

Lottery3111

ഇത്തവണ അദ്ദേഹത്തിന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മുപ്പക് വർഷത്തിന് ശേഷം അദ്ദേഹത്തിന് ആ മഹാഭാ​ഗ്യം ഉണ്ടായി. അദ്ദേഹത്തിനെ തേടി ഇത്തവണ പത്തായിരം ഡോളറാണ് ലഭിച്ചത്. എന്തായാലും തീർത്തും അപ്രതീക്ഷിതമായിരുന്നു ഇത്. ഇതിന് പുറമെ ഇദ്ദേഹത്തിനെ തേടി രണ്ട് സമ്മാനങ്ങൾ കൂടി ലഭിച്ചിരുന്നു, അങ്ങനെ മൂന്ന് ഭാ​ഗ്യങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.

എന്നാൽ ആദ്യമൊന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ അദ്ദേഹത്തിന് ലോട്ടറി അടിച്ച വിവരം വിശ്വസിച്ചിരുന്നില്ല. ഒടുവിൽ അധികൃതർ പറഞ്ഞപ്പോഴാണ് ഇത് സത്യമാണെന്ന് അദ്ദേഹം വിശ്വസിച്ചത്. എന്തായാലും ഒരുപാട് വർഷങ്ങൾക്ക് ശേഷം സമ്മാനം കിട്ടിയ സന്തോഷത്തിലാണ് ഇദ്ദേഹം. ഇദ്ദേ​ഹം തന്റെ കടങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇത്തരത്തിൽ ഭാ​ഗ്യം തേടിയെത്തിയ നിരവധിപേരുണ്ട്. ക്യാൻസർ രോ​ഗിയായ ഭർത്താവിനെ സന്തോഷിപ്പിക്കാൻ ഭാര്യ തന്റെ ഭർത്താവിന് ലോട്ടറി എടുത്തുനൽകി. എന്നാൽ ആ ലോട്ടറിക്കുള്ളിൽ അവരെ കാത്ത് മഹാഭാ​ഗ്യമായിരുന്നു ഉണ്ടായിരുന്നത്. 100000 ഡോളറായിരുന്നു ഈ ലോട്ടറിയിൽ നിന്ന് ഇവർക്ക് അടിച്ചത്. ഇത് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ വിശ്വസിക്കാൻ തന്നെ കുറച്ച് സമയമെടുത്തു. എന്തായാലും ചികിത്സയ്ക്കായി ഒരുപാട് പണം ആവശ്യം ഉള്ള സമയത്താണ് ഇവർക്ക് ലോട്ടറി അടിച്ചത്. അതുപോലെ ആദ്യമായി ലോട്ടറി എടുത്ത പെൺകുട്ടിക്ക് ലക്ഷങ്ങൾ ലോട്ടറയിലൂടെ ലഭിച്ചിരുന്നു.

കന്റെ മകളുടെ ക്യാൻസർ ചികിത്സയ്ക്ക് തന്റെ എല്ലാ സമ്പാദ്യവും ഉപയോ​ഗിച്ച അമ്മയെ തേടി വലിയ സമ്പാദ്യം ലഭിച്ചിരുന്നു. എല്ലാ പണവും മകൾക്ക് വേണ്ടി ചെലവിട്ടപ്പോൾ ഇനി ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള പണം ആണ് ഇവർക്ക് ലഭിച്ചത്. അതുപോലെ ബാറിലെ ജോലി ചെയ്ത് വരുന്ന വഴി ലോട്ടറി എടുത്ത സുഹൃത്തുക്കൾക്കും പെയിന്റ് ജീവനക്കാരനും ലോട്ടറി അടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+