Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയില്ലെങ്കിൽ പണിപാളുമായിരുന്നു; കാറിന്റെ വിന്റോയിലൂടെ വലിച്ചെറിഞ്ഞ ടിക്കറ്റിൽ യുവാവിന് ലക്ഷങ്ങൾ

ഈ മനുഷ്യന്റെ ഭാഗ്യം ഉണ്ടല്ലോ അതാണ് ഭാഗ്യം. ഇദ്ദേഹത്തിന്റെ കഥ കേട്ടവരൊക്കെ പറയുന്നത് ഒരു പക്ഷേ ഈ മനുഷ്യന്റെ അത്ര ഭാഗ്യം ആർക്കും ഉണ്ടാവില്ലെന്നാണ്. അല്ല അത്തരത്തിൽ ഉള്ള സംഭവമാണ് നടന്നത്.. ഭാഗ്യം തേടി ഇദ്ദേഹം ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട് കുറേകാലമായി. അങ്ങനെ ഒടുവിൽ അദ്ദേഹത്തെ തേടി ആ ഭാഗ്യമെത്തി. എന്നാൽ വലിയൊരു ട്വിസ്റ്റാണ് ഇദ്ദേഹത്തെ കാത്തിരുന്നത്. ആ സംഭവത്തെക്കുറിച്ച് നമുക്ക് വിശദമായി തന്നെ വായിക്കാം.

മിഷിഗണിലാണ് ഇദ്ദേഹം. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന്. ആ ഒരു നിമിഷം അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഈ മനുഷ്യന് ഈ ഭാ​ഗ്യം സംഭവിക്കുമായിരുന്നില്ല. അതെ, 328,439 ഡോളറാണ് ഇദ്ദേഹത്തിന് ലോട്ടറി ജാക്ക്‌പോട്ട് അടിച്ചത്. 49 കാരനായ കെന്റ് കൗണ്ടിക്കാരൻ അദ്ദേഹത്തിന്റെ ഭാര്യയുടെ കൂടെ ഒരു റോഡ് യാത്രയിലായിരുന്നു. ഫൈഫ് തടാകത്തിലെ ബീക്കൺ ആൻഡ് ബ്രിഡ്ജ് മാർക്കറ്റിൽ നിന്ന് ഏപ്രിൽ 8 ന് ഫാന്റസി 5 ഡ്രോയിംഗിനുള്ള ടിക്കറ്റ് ഇദ്ദേഹം വാങ്ങിയതായി മിഷിഗൺ ലോട്ടറി പറഞ്ഞു.

Lottery311

ഞാനും എന്റെ ഭാര്യയും യാത്രയിലായിരുന്ന. അപ്പോഴാണ് എന്തെങ്കിലും കുടിക്കണമെന്ന് കരുതിയത്. അങ്ങനെയാണ് വഴിയിൽ നിർത്തി ഒരു കടയിൽ നിന്ന് എന്തെങ്കിലും കുടിക്കാമെന്ന് കരുതുന്നത്. ഫാന്റസി 5 ജാക്ക്‌പോട്ട് $300,000-ലധികം ആണ് തുക എന്ന് ഞങ്ങൾ കാണുകയായിരുന്നു. അങ്ങനെയാണ് അവിടെ നിന്ന് ലോട്ടറി എടുക്കുന്നത്. ഇതായിരുന്നു അവരുടെ ജീവിതത്തിലെ വഴിത്തിരിവാവുന്നത്. എന്നാൽ ഇതിനിടിയിൽ അവരെ കാത്ത് മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ടായിരുന്നു.

കടയിൽ നിന്ന് ടിക്കറ്റെടുത്ത ഇവർ അടുത്ത ​ദിവസം വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്കുള്ള യാത്രയിലാണ് ഭാര്യ ലോട്ടറി പരിശോധിക്കുന്നത്. ലോട്ടറി ഫലം നോക്കിയ ഭാര്യ ആകെ ആശ്ചര്യപ്പെട്ടു, നിലവിളിച്ചു. ജാക്ക് പോട്ട് അടിച്ചത് അവർക്കാണ്. ഞങ്ങൾ വിജയിച്ച തുക കണ്ടപ്പോൾ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിസല്ല. ഭാര്യ വളരെ സന്തോഷത്തിലായി. പക്ഷേ ഭർത്താവ് ആകെ ടെൻഷനിലായി, വിയർത്തൊഴുകി. കാരണം അദ്ദേഹം ആ ലോട്ടറി ചുരുട്ടി കാറിന്റെ ജനാലയിലൂടെ പുറത്തേക്കിട്ടിരുന്നു.

എന്നാൽ ഭാ​ഗ്യം എന്നല്ലാതെ എന്താണ് പറയുക. ഇദ്ദേഹത്തിന്റെ ഭാര്യ അത് കാറ്റിൽ പാറിപ്പോകുന്നതിന് മുമ്പ് പിടിച്ചു. അത് സുരക്ഷിതമായി എടുത്തുവെച്ചു. അദ്ദേഹം അന്ന് നടന്ന സംഭവത്തെക്കുറിച്ച് വ്യക്തമാക്കി. ഇതുപോലെ ലോട്ടറിയിലൂടെ ഭാ​ഗ്യം തേടിവന്ന എത്രയോ മനുഷ്യരുണ്ട് 30 വർഷത്തോളം ലോട്ടറി എടുത്ത ഒരു മനുഷ്യന് ലോട്ടറി അടിച്ചത് ഇദ്ദേഹത്തിന്റെ 57ാം വയസ്സിലായിരുന്നു, അതും മൂന്ന് എണ്ണമായിരുന്നു. ഭാ​ഗ്യത്തിൽ വിശ്വസിച്ച് കാലങ്ങളോളം ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+