Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കോടി സമ്മാനമടിച്ച ലോട്ടറി ബാറിൽ മറന്നുവെച്ചു! കിട്ടില്ലെന്ന് കരുതി...ഒടുവിൽ വൻ ട്വിസ്റ്റ്

ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും അങ്ങനെ കാത്തിരുന്ന് ലോട്ടറി അടിച്ചപ്പോൾ ടിക്കറ്റ് നഷ്ടപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ. അതെ 25 കോടിയാണ് ഈ ഭാഗ്യശാലിക്ക് ലോട്ടറി അടിച്ചത്.

എന്നാൽ ഭാഗ്യദോഷം എന്നുപറയട്ടേ ഇദ്ദേഹത്തിന്റെ പക്കൽ ലോട്ടറി ഇല്ലായിരുന്നു. എവിടെയെങ്കിലും വീണതാവാം എന്നായിരുന്നു അദ്ദേഹം വിചാരിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വലിയൊരു ട്വിസ്റ്റ്.

Loto

ജനുവരിയിലാണ് മസാച്യുസെറ്റ്‌സ് നിവാസിയായ പോൾ ലിറ്റിൽ ലോട്ടറി എടുത്തത്. കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ ആ ലോട്ടി ലോക് വില്ലെ ബാറിൽ വച്ച് മറന്നു. പോൾ ആണെങ്കിൽ അതേക്കുറിച്ച് ഓർത്തതേയില്ല.

മദ്യശാലയിലെ ജീവനക്കാരിയായിരുന്ന 23കാരി പോൽ മറന്നുവെച്ച ലോട്ടറി എടുത്തുവെച്ചു. ലോട്ടറി എവിടെയെങ്കിലും വീണുപോയതായിരിക്കുമെന്ന് കരുതി പോൾ തിരയാൻ നിന്നില്ല. എന്തായാലും സമ്മാനം അടിക്കുമെന്നൊന്നും പോൾ കരുതിയിരുന്നില്ല.

എന്നാൽ, വൈകുന്നേരം പോളിന് ഒരു കോൾ വന്നു. ലോട്ടറി ഓഫീസിൽ നിന്നായിരുന്നു. പോൾ എടുത്ത ലോട്ടറിയിൽ 25 കോടി സമ്മാനം അടിച്ച കാര്യം അവർ അറിയിച്ചു. പോൾ ഞെട്ടിപ്പോയി. കാരണം ലോട്ടറി നഷ്ടപ്പെട്ടുപോയിരുന്നല്ലോ. അതേസമയം ടിക്കറ്റ് കൈക്കലാക്കിയ യുവതി 25 കോടി സ്വന്തമാക്കാനുള്ള നീക്കം തുടങ്ങിയിരുന്നു.

ലോട്ടറി ഓഫീസിൽ എത്തി യുവതി ടിക്കറ്റ് നൽകി. എന്നാൽ യുവതിയുടെ പരിഭ്രമം കണ്ടപ്പോൾ അധികൃതർക്ക് സംശയം തോന്നിയിരുന്നു. ടിക്കറ്റിന് കേടുപാടുകളും ഉണ്ടായിരുന്നു. അത് അബദ്ധത്തിൽ പറ്റിയതാണെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ഒടുവിൽ യുവതി കാര്യങ്ങൾ എല്ലാം തുറന്നുസമ്മതിക്കുകയായിരുന്നു.

എന്തായാലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോൾ ലോട്ടറി ഓഫീസിൽ എത്തി 25 കോടി രൂപയുടെ ചെക്ക് വാങ്ങി. അതേസമയം ലോട്ടറി തട്ടിയ യുവതിയെക്കുറിച്ചും പോൾ പ്രതികരണം നടത്തി. അവൾക്ക് നല്ലത് സംഭവിക്കട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. വളരെ പ്രയാസകരമായ സമയമാണെന്ന് അറിയാം. ജീവിതത്തിൽ നല്ല കാരങ്ങൾ ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.

25 കോടി കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് പോൾ തീരുമാനിച്ചിട്ടുണ്ട്. വീട് പുതുക്കി പണിയാനാണ് പോളിന്റെ തീരുമാനം. അതുപോലെ ജോലി നിർത്താനും പോൾ തീരുമാനിച്ചു. എന്നാൽ ലോട്ടറി എടുത്ത യുവതി ആകെ പെട്ടുകിടക്കുകയാണ്. ഇപ്പോൾ അവർ തടവിലാണ് 8 ലക്ഷം രൂപ ജാമ്യത്തുക നൽകിയാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+