ആ അനുഭവം ഗുണമായി..വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തൊഴിലാളിക്ക് ലോട്ടറിയടിച്ചു; ലക്ഷങ്ങൾ
വർഷങ്ങളായി ലോട്ടറി എടുക്കുന്ന ആളാണ്, എന്നാൽ അന്നൊന്നും ഇങ്ങനൊരു ഭാഗ്യം തേടിയെത്തിയിരുന്നില്ല.

ഭാഗ്യം തേടി എത്രയോ പേര്‍ ലോട്ടറി എടുക്കുന്നുണ്ട്. എന്നെങ്കിലും ഒരിക്കല്‍ ലോട്ടറി അടിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഇവര്‍ ലോട്ടറി എടുക്കുന്നത്. കാലങ്ങളോളം ലോട്ടറി എടുത്തിട്ടും സമ്മാനമൊന്നും ലഭിക്കാത്തവരുണ്ട്. എന്നാല്‍ ആദ്യമായി ലോട്ടറി എടുത്തിട്ട് ബംബര്‍ അടിക്കുന്നവരുണ്ട്. എന്നാലും ഇന്നല്ലെങ്കില്‍ മറ്റൊരു ദിവസം ലോട്ടറി എടുക്കുന്ന മനുഷ്യന്മാരുണ്ട്.
ചിലര്‍ക്ക് തുടര്‍ച്ചയായി ലോട്ടറി അടിക്കാറുണ്ട്. ഈ വാര്‍ത്തയൊക്കെ കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും വിചാരിക്കാറുണ്ട്.. ലോട്ടറി അടിക്കാന്‍ എന്താണ് വഴി. തന്ത്രപൂര്‍വ്വം കളിച്ചാല്‍ വന്‍തുക നേടാനാവുമോ അതോ ഒക്കെ ഭാഗ്യമാണ്...ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം ലഭിക്കുന്ന ഒരു ചോദ്യത്തിനാണ് ഇനി ഉത്തരം നല്‍കുന്നത്....

അന്നൊന്നും തേടിവരാത്ത ഭാഗ്യം...
ഒന്റാറിയോയിൽ നിന്നുള്ള ഒരു നിർമാണത്തൊഴിലാളിക്ക് തന്റെ വലിയ ലോട്ടറി വിജയത്തിന്റെ ക്രെഡിറ്റ് ഭാഗ്യത്തേക്കാൾ ബുദ്ധികൂടി ഉപയോഗിച്ചുള്ളതാണ്...വർഷങ്ങളായി ലോട്ടറി എടുക്കുന്ന ആളാണ് റെൻഡാൽ പെന്നി. എന്നാൽ അന്നൊന്നും ഇങ്ങനൊരു ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. ഈ വർഷം ആദ്യം ജനുവരി 4-ന് നടന്ന നറുക്കെടുപ്പിൽ കിർക്ക്ഫീൽഡിലെ റെൻഡാൽ പെന്നി ലോട്ടോ 6/49 രണ്ടാം സമ്മാനമായ $118,000 നേടി. തന്റെ ഗ്രാമത്തിൽ നിന്ന് 30 മിനിറ്റിലധികം അകലെയുള്ള ലിൻഡ്‌സെയിലെ ലോബ്ലാസ് ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ടൊറന്റോയിലെ OLG പ്രൈസ് സെന്ററിൽ സമ്മാനം വാങ്ങുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു, "ഞാൻ ലോട്ടോ 6/49 ഇറങ്ങിയതുമുതൽ അത് കളിക്കുന്നുണ്ട്..

ഭാഗ്യം മാത്രമല്ല ഈ വിജയത്തിന് കാരണം..
ഇദ്ദേഹത്തിന്റെ ഈ നേട്ടം ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പറയാൻ പറ്റില്ല. വർഷങ്ങളോളം അദ്ദേഹം നടത്തിയ ഒരു കാര്യത്തിന്റെ ഫലമാണെന്നും പറയാം. ഇതുവരെ വിജയിച്ച നമ്പറൊക്കെ അദ്ദേഹം നോക്കിവെച്ചിരുന്നു. അങ്ങനെ ഏതൊക്കെ നമ്പറിന് സമ്മാനം അടിക്കുമെന്ന് അദ്ദേഹം നോക്കിവെച്ചു. ഒരു പരീക്ഷണം തന്നെയാണ്.

വിജയിച്ച എല്ലാ നമ്പറുകളും നോക്കി ഒരു എക്സൽ ഷീറ്റ് തയ്യാറാക്കി....
"ഞാൻ വിജയിച്ച എല്ലാ നമ്പറുകളുമായും ഒരു Excel ഷീറ്റ് തയ്യാറാക്കി, ഏറ്റവും സാധാരണമായ നമ്പറുകൾ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ വിശകലനം ചെയ്തു."OLG ആപ്പിൽ തന്റെ ടിക്കറ്റ് പരിശോധിച്ചപ്പോൾ പെന്നി ഞെട്ടിപ്പോയി: "ഞാൻ വിജയത്തിന്റെ ജിംഗിൾ കേട്ടു, ഞാൻ അത് വിശ്വസിച്ചില്ല," അദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ പങ്കാളിയെ ഈ ഫലം കാണിച്ചു, അവളുടെ കണ്ണുകൾ വിടർന്നു, അവൾ പറഞ്ഞു, 'ഇത് ഒരിക്കലും സംഭവിക്കില്ല!' ആ ദിവസത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ആ ശ്രമം വെറുതേയായില്ല..
എന്തായാലും അദ്ദേഹം നടത്തിയ ശ്രമം പാഴായിപ്പോയില്ല. നമ്പറുകൾ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല അദ്ദേഹം മികച്ചുനിന്നത്. സമ്മനാത്തുക എന്തു ചെയ്യണമെന്നും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. ബില്ലുകൾ അടയ്ക്കാനും പുതിയ വീട്ടുപകരണങ്ങൾ വാങ്ങാനും ബാക്കിയുള്ളത് നിക്ഷേപിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. "ഈ പണം എനിക്കായി വളരെയധികം ചെയ്യാൻ പോകുന്നു," അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്രതീക്ഷിത ഭാഗ്യം
നേരത്തെ കൊച്ചുമകന് മിഠായി വാങ്ങാൻ പോയ മുത്തശ്ശിക്ക് ലോട്ടറിയടിച്ച വാർത്തയും വൈറൽ ആയിരുന്നു. അതുവരെ ലോട്ടറിയൊന്നും എടുക്കാത്ത ഇവർ വെറുതേ എടുത്തതായിരുന്നു ലോട്ടറി. എന്നാൽ വലിയ നേട്ടമായിരുന്നു ഇവർക്ക് ലഭിച്ചത്. ഇങ്ങനെ ഒരുപാട് പേർക്ക്












Click it and Unblock the Notifications