Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം: 48 പേർ കൊല്ലപ്പെട്ടു, 157 പേർക്ക് പരിക്ക്

പാകിസ്താനില്‍ അടുത്തിടെ നിരവധി പള്ളികളിലാണ് ബോംബോ സ്ഫോടനം നടന്നത്

 bomb

ലാഹോർ: പാക്കിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ 48 പേർ കൊല്ലപ്പെട്ടുവെന്നും 150 ലേറെ പേർക്ക് പരിക്കേറ്റെന്നാണ് പാകിസ്ഥാനിൽ നിന്നുള്ള നിരവധി വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരുടെ എണ്ണം കൂടുതലാണെന്നും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

പെഷവാറിലെ പോലീസ് ലൈൻസ് ഏരിയയിലെ പള്ളിയിൽ ഉച്ച പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണെന്നും വാർത്താ ഏജൻസിയായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ആംബുലൻസുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമേ പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ടെന്നും അവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ലേഡി റീഡിംഗ് ഹോസ്പിറ്റൽ (എൽആർസി) വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവെന്നും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+