Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസമസ് ആശംസയ്ക്ക് പകരം ആശുപത്രി രോഗികള്‍ക്ക് അയച്ചത് മറ്റൊരു സന്ദേശം..കണ്ടുഞെട്ടി രോഗികള്‍...!!

പുതുവർഷം ആശംസിച്ചു കൊണ്ട് സന്ദേശം അയക്കുന്നത് വളരെ സാധാരണമാണ്. വരുംവർഷം സന്തോഷമുള്ളതായി തീരാനും സ്വപ്നങ്ങൾ സഫലം ആകാനുമൊക്കെ ആശംസിച്ച് സന്ദേശം അയക്കാറുണ്ട്.

എന്നാൽ ഇപ്പോൾ പുതുവസരത്തിൽ ആശംസ അറിയതിന്റെ പേരിൽ പുലിവാൽ പിടിച്ച അവസ്ഥയിലാണ് ഒരു മെഡിക്കൽ സെന്റർ. ആശംസ കിട്ടിയ രോ​ഗികളോ ‍ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. ഇനി എന്താണ് സംഭവം എന്ന് വിശദമായി നമുക്ക് അറിയാം....

1

സംഭവം നടന്നത് യുകെയിലാണ്.. ഒരു മെഡിക്കൽ സെന്റർ ആണ് അബദ്ധത്തിൽ ആയിരക്കണക്കിന് രോഗികൾക്ക് "മെറി ക്രിസ്മസ്" ആശംസിക്കുന്നതിന് പകരം അവരെ ‍ഞെട്ടിക്കുന്ന ഈ സന്ദേശം അയച്ചത്. മെഡിക്കൽ സെന്ററിന്റെ സന്ദേശം ലഭിച്ച രോ​ഗികളാവട്ടെ അവരുടെ ബോധം പോകുമെന്ന അവസ്ഥയിലും ആയി, ഇനി എന്താണ് ആ സന്ദേശം എന്നോ....

3

മേറി ക്രിസ്മസിന് പകരം അവർക്ക് ക്യാൻസർ ഉണ്ടെന്ന് ആണ് നെഡിക്കൽ സെന്റർ അയച്ച സന്ദേശം എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗത്ത് യോർക്ക്ഷെയറിലെ അസ്കേൺ മെഡിക്കൽ പ്രാക്ടീസ് ആണ് ക്രിസ്മസ് രാവിൽ പരിഭ്രാന്തി പരത്തിയത്, ഏകദേശം 8,000 രോഗികൾക്ക് ആയിരുന്നു തെറ്റായ രോഗനിർണയ സന്ദേശം അയച്ചത്., അവർക്ക് "മെറ്റാസ്റ്റെയ്സുകളുള്ള ആക്രമണാത്മക ശ്വാസകോശ അർബുദം" ഉണ്ടെന്നും ചില ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ രോ​ഗികൾക്ക് പൂരിപ്പിക്കാനുള്ള ഒരു DS1500 ഫോമിലേക്കുള്ള ലിങ്കും അതിൽ ഉണ്ടായിരുന്നു,

3


എന്നാൽ സന്ദേശം അയച്ച ശേഷം തങ്ങൾക്ക് സംഭവിച്ച അബദ്ധം മനസ്സിലാക്കിയ മെഡിക്കൽ സെന്റർ ക്ഷമാപണം നടത്തുകയും ചെയ്തു.
"മുമ്പത്തെ ആ സന്ദേശത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ ക്ഷമാപണം ദയവായി സ്വീകരിക്കുക. ഇത് തെറ്റായി അയച്ചതാണ്. നിങ്ങൾക്കുള്ള ഞങ്ങളുടെ സന്ദേശം "നിങ്ങൾക്ക് വളരെ സന്തോഷകരമായ ക്രിസ്മസും പുതുവത്സരാശംസകളും നേരുന്നു" എന്ന് ആശുപത്രി ഭരണകൂടം പറഞ്ഞു.

4

മുതുകിലെ മറുകിന്റെ ബയോപ്‌സിയുടെ ഫലം കാത്തിരിക്കുന്ന രോഗിയായ സാറാ ഹാർഗ്രീവ്‌സ്, ടെക്‌സ്‌റ്റ് ലഭിച്ചതിന് ശേഷം താൻ ആകെ പരിഭ്രാന്ത ആയെന്നും ആശുപത്രിയിലേക്ക് വിളിച്ച് ആരും എടുത്തില്ലെന്നും വ്യക്തമാക്കി. നിരവധിപേരാണ് സംഭവത്തിൽ പ്രതികരണനുമായി വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയാണോ രോ​ഗികൾക്ക് ക്രിസ്മസ് ആശംസിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+