കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ വിറപ്പിച്ച് പ്രതിഷേധം; 10 ലക്ഷം ജനങ്ങള്‍ തെരുവില്‍, ഹോങ്കോങില്‍ ചരിത്രപ്പിറവി

Google Oneindia Malayalam News

ഹോങ്കോങ് സിറ്റി: ചൈനീസ് ഭരണകൂടത്തിനെതിരെ വ്യവസായ നഗരമായ ഹോങ്കോങില്‍ വന്‍ പ്രതിഷേധം. ചൈന നടപ്പാക്കുന്ന പുതിയ നിയമത്തിനെതിരെയാണ് പ്രതിഷേധം. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരുടെ വിചാരണ ചൈനയില്‍ നടത്തുന്നതിന് പ്രതികളെ കൈമാറ്റം ചെയ്യപ്പെടുന്നതാണ് നിയമം.

ചൈനയില്‍ സുതാര്യമായ വിചാരണ ഒരിക്കലും ലഭിക്കില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. പുതിയ ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ ഹോങ്കോങില്‍ തെരുവിലിറങ്ങിയത്. ഇത്രയും പേര്‍ പങ്കെടുത്ത പ്രതിഷേധം ആദ്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഏഴ് മണിക്കൂറോളം പ്രതിഷേധ പ്രകടനം നീണ്ടു....

ജനസാഗരം തീര്‍ത്തു

ജനസാഗരം തീര്‍ത്തു

2003ല്‍ സമാനമായ പ്രതിഷേധം ഹോങ്കോങില്‍ നടന്നിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം പേരാണ് അന്ന് പങ്കെടുത്തത്. ജനസാഗരമാണ് പ്രതിഷേധക്കാര്‍ തീര്‍ത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. ചൈനയിലേക്ക് ആരെയും നാടു കടത്തരുതെന്നും പ്രതികളുടെ വിചാരണ ഹോങ്കോങില്‍ തന്നെ നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ജഡ്ജിമാരും അനുകൂലം

ജഡ്ജിമാരും അനുകൂലം

ഹോങ്കോങിലെ ജഡ്ജിമാരും പ്രതിഷേധത്തിന് അനുകൂലമായി രംഗത്തുവന്നതോടെ ചൈനീസ് ഭരണകൂടത്തിന് കടുത്ത അമര്‍ഷമുണ്ട്. ചൈനീസ് നിയന്ത്രണത്തിലുള്ള സമിതിയാണ് ഹോങ്കോങില്‍ ഭരണം നടത്തുന്നത്. ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരീ ലാം രാജിവെക്കണമെന്നും ബില്ല് പിന്‍വലിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളായ ഡെമോക്രാറ്റിക് പാര്‍ട്ടി എംപി ജെയിംസ് ആവശ്യപ്പെട്ടു.

ഈ മാസം അവസാനത്തോടെ

ഈ മാസം അവസാനത്തോടെ

പ്രതിഷേധം നടക്കുന്ന വേളയില്‍ തന്നെ ചിലര്‍ പ്രത്യേക പ്രാര്‍ഥനകളും സംഘടിപ്പിച്ചു. ബുധനാഴ്ച മുതല്‍ പുതിയ ബില്ലിന്‍മേല്‍ ചര്‍ച്ച ആരംഭിക്കും. ഈ മാസം അവസാനത്തോടെ ബില്ല് നിയമമാക്കാനാണ് നീക്കം. പ്രതിഷേധം ശക്തിപ്പെട്ടതോടെ ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും

ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും

ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും മാര്‍ച്ചിനിടെയുണ്ടായി. റോഡ് തസപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് മുളക് പൊടി സ്‌പ്രേ ചെയ്യുകയായിരുന്നു. എന്നാല്‍ നിര്‍ദിഷ്ട ബില്ലിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല. ഹോങ്കോങ് സിഇഒ കാരീ ലാം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഭേദഗതികള്‍ കൊണ്ടുവന്നേക്കാം

ഭേദഗതികള്‍ കൊണ്ടുവന്നേക്കാം

ബില്ലില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാനാണ് സാധ്യത. ബില്ല് പൂര്‍ണമായി പിന്‍വലിക്കില്ലെന്നാണ് കാരീ ലാമയുമായി ബന്ധമുള്ളവര്‍ പറയുന്നത്. സമൂഹത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രതിഷേധത്തില്‍ പങ്കാളികളായത് ചൈനയെ ഞെട്ടിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും നിയമവിദഗ്ധരും വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കാളികളായി.

പാഴായ വാഗ്ദാനങ്ങള്‍

പാഴായ വാഗ്ദാനങ്ങള്‍

ബ്രിട്ടീഷ് കോളനിയായിരുന്നു ഹോങ്കോങ്. 1997ലാണ് തിരിച്ച് ചൈനയുടെ നിയന്ത്രണത്തിലെത്തിയത്. ഹോങ്കോങിന് സ്വയം ഭരണം നല്‍കുമെന്ന് അന്ന് ചൈന വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേക നിയമസംവിധാനം രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ രണ്ടും ഇതുവരെ നടപ്പായിട്ടില്ല. അമേരിക്കയും യൂറോപ്പും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിക്ക് കനത്ത തിരിച്ചടി; ജെഡിയു ബിജെപിക്കെതിരെ മല്‍സരിക്കും, സഖ്യത്തിന് പരിധിയിട്ട് നിതീഷ്ബിജെപിക്ക് കനത്ത തിരിച്ചടി; ജെഡിയു ബിജെപിക്കെതിരെ മല്‍സരിക്കും, സഖ്യത്തിന് പരിധിയിട്ട് നിതീഷ്

English summary
A Million People Marched In Hong Kong To Protest against China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X