'എനിക്ക് ലോട്ടറി അടിക്കേണ്ടിയിരുന്നില്ല'; കോടികൾ നേടിയ യുവതി പറയുന്നു
ലോട്ടറി അടിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവുന്നത് ചുരിക്കമാണ്. ചിലപ്പോള്‍ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളൊന്നും ആയിരിക്കില്ല. എന്നാലും നമ്മള്‍ ഇങ്ങനെ മനസ്സില്‍ വിചാരിക്കും ഒന്ന് ലോട്ടറി അടിച്ചിരുന്നെങ്കില്‍, കടങ്ങളൊക്കെ തീര്‍ത്ത് രക്ഷപ്പെടാമയിരുന്നു, അല്ലെങ്കില്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ പണം അക്കൗണ്ടിലിട്ട് സുഖമായി ജീവിക്കാമായിരുന്നു എന്നൊക്കെ വിചാരിക്കുന്ന ആളുകള്‍ ഉണ്ടാവും..
എന്നാല്‍ എനിക്ക് ലോട്ടറി അടിക്കേണ്ടായിരുന്നു എന്ന് ആഗ്രഹിക്കുന്ന ആളുണ്ടാവുമോ..എന്നാല്‍ അങ്ങനെ ഒരാള്‍ ഉണ്ട്... ലോട്ടറി അടിച്ചതോടെ ഒരു യുവതിയുടെ ജീവിതം തലകീഴ് മറഞ്ഞിരിക്കുകയാണ്. ലോട്ടറി അടിച്ചതിന് പിന്നാലെ അത്രമാത്രം പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ യുവതിയുടെ ജീവിതത്തില്‍ നടന്നത്. എന്താണെന്ന് വിശദമായി അറിയാം....

ലോട്ടറി അടിച്ചതിന് പിന്നാലെ മറ്റെല്ലാവരും സന്തോഷിക്കുന്നത് പോലെ യുവതിയും സന്തോഷിച്ചു. ഇനിയങ്ങോട്ട് വളരെ നല്ലൊരു ജീവിതം നയിക്കാമെന്ന് ആഗ്രഹിച്ചു...എന്നാല്‍ നടന്നത് മറ്റൊന്നായിരുന്നു. സാധാരണ ലോട്ടറി അടിച്ചവരെ തേടി പലഭാഗത്ത് നിന്ന് ആളുകള്‍ വരാറുണ്ട്. അവരുടെ വിഷമങ്ങള്‍ പറഞ്ഞ് ഇത്തിരി പണം വാങ്ങാനൊക്കെയാണ് ആളുകള്‍ വരുന്നത്... അതിരാവിലെ തന്നെ ആളുകള്‍ വീട്ടുമുന്നില്‍ ആളുകള്‍ വന്നുനില്‍ക്കുന്നത് മൂലം സമാധാനമായി ജീവിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ എത്രയോ ലോട്ടറി അടിച്ച മനുഷ്യന്മാരുണ്ട്...എന്നാല്‍ ഈ യുവതിയുടെ അവസ്ഥ അതുമല്ല...

തനിക്ക് ലോട്ടറി അടിക്കണ്ടായിരുന്നു എന്നാണ് താനിപ്പോൾ ആഗ്രഹിക്കുന്നതെന്നും മറ്റുള്ളവർക്കും അടിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ഇവർ പറയുന്നു. ലോട്ടറി അടിച്ച ശേഷം ഇവരുടെ ജീവിതം ആകെ മാറി, യൂറോമില്യൺസ് കോടീശ്വരൻ മേക്കറിലെ ജാക്ക്പോട്ട് വിജയത്തിന് ശേഷം, മോട്ടോറുകൾ, ആഡംബര ഹാൻഡ്‌ബാഗുകൾ, ഡിസൈനർ വസ്ത്രങ്ങൾ, ഒരു പുതിയ മൂന്ന് കിടപ്പുമുറി വീട് എന്നിവയൊക്കെ വാങ്ങി. എന്നാൽ പതിയെ അവർക്ക് അതൊക്കെ ബോറഡിച്ചു തുടങ്ങി.

പണം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. നിങ്ങളുടെ ജീവിതം എത്ര എളുപ്പത്തിൽ നിയന്ത്രണാതീതമാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. അത് സംഭവിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു, അവർ പറഞ്ഞു. തന്റെ പുതിയ അവസ്ഥയെ വെറുക്കുന്ന അവസ്ഥയിൽ ആ യുവതി എത്തി. അതേസമയം, ലോട്ടറി അടിച്ചതിന് പിന്നാലെ ഇവരെ പലരും പിന്തുടരുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇത്ര ചെറുപ്പത്തിൽ തന്നെ എന്തിനാണ് തനിക്കിത്രയും വികാരങ്ങൾ വന്നുപോകുന്നതെന്ന് ആ യുവതി ചിന്തിച്ചു. 2018-ൽ അവിവാഹിതയായ ജെയ്ൻ തന്റെ കാമുകനാകാൻ ഒരു പുരുഷന് പ്രതിവർഷം 60,000 പൗണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്തു. നിരവധിപേർ ഇവരുടെ ബോയ് ഫ്രണ്ടാവാൻ താല്പര്യം കാണിച്ചു.












Click it and Unblock the Notifications