Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗ വീരനായ സന്യാസി അറസ്റ്റില്‍

Rape
കൊളംബോ: സന്യാസിമാര്‍ക്കും ആത്മീയ ഗുരുക്കള്‍ക്കും ഇന്ത്യയില്‍ മാത്രമല്ല കഷ്ടകാലം അയല്‍ രാജ്യമായ ശ്രീലങ്കയിലും സമാനമായ അവസ്ഥയാണ്. മാതാ അമൃതാനന്ദമയിക്കെതിരെ മുന്‍ ശിഷ്യ നടത്തിയ വെളിപ്പെടുത്തലുകള്‍ വിശ്വാസികളെയും അല്ലാത്തവരെയും ഒരുപോലെ ഞെട്ടിച്ചിരിയ്ക്കുകയാണ്. ശ്രീലങ്കയില്‍ രോഗശാന്തിക്ക് പൂജ നടത്തുകയും ഇതിന്റെ മറവില്‍ ബലാത്സംഗം നടത്തുകയും ചെയ്ത ഒരു സന്യാസിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഇദ്ദേഹത്തിന്റെ അടുത്തെത്തി പൂജ ചെയ്താല്‍ ഏത് രോഗവും മാറുമെന്നാണ് വിശ്വാസം. സന്യാസിയ്ക്കാകട്ടെ ഭക്തന്‍മാരുട വീട്ടില്‍ ഏത് സമയവും പ്രവേശനം ഉണ്ട്. കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സന്യാസിയുടെ കൊള്ളരുതായ്മകള്‍ പുറം ലോകം അറിയുന്നത്.

ലങ്കദീപാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ക്കെതിരെ നിരവധി സ്‌റ്റേഷനുകളില്‍ സ്ത്രീപീഡനം, ബലാത്സംഗം എന്നിവയ്ക്കുള്ള പരാതി ലഭിച്ചിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലായിരുന്നു.

ഭര്‍ത്താവിന്റെ വൃക്കരോഗം മാറ്റുന്നതിന് പൂജ നടത്താന്‍ സന്യാസിയുടെ അടുത്തെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സന്യാസി അറസ്റ്റിലാകുന്നത്. പൂജയ്ക്കായി സന്യാസി സ്ത്രീയുടെ വീട്ടിലെത്തി.

സ്ത്രീയയെും കൂട്ടി പൂജയ്ക്കായി മുറിയിലെത്തിയ സന്യാസി അവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇവരുടെ ഭര്‍ത്താവ് തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. അതേ ദിവസം തന്നെ ഇയാള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയയെയും ബലാത്സംഗം ചെയ്തതായി ആരോപണം ഉണ്ട്. 15കാരിയായ പെണ്‍കുട്ടിയും ഇയാള്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+