യുകെയില്‍ സ്‌കൂള്‍ തുറന്നത് തിരിച്ചടിയായി; കുട്ടികളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് 19 കേസുകളുടെ വ്യാപനം വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു മാസങ്ങള്‍ക്ക് മുമ്പാണ് യു കെയില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ കുട്ടികളില്‍ രോഗം പടര്‍ന്നേക്കാനുള്ള സാധ്യത കണക്കിലെടുത്ത് പകര്‍ച്ചവ്യാധി വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സെക്കന്‍ഡറി സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ 4.58 % വ്യാപനമുണ്ടെന്ന് കണക്കാക്കപ്പെടുന്നു, അതായത് 25 പേരില്‍ ടെസ്റ്റ് ചെയ്താല്‍ ഒരാള്‍ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ. കഴിഞ്ഞ ആഴ്ചയില്‍ ഇതേ പ്രായപരിധിയിലുള്ള 2.81 % കുട്ടികള്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇംഗ്ലണ്ടിന്റെ മൊത്തത്തിലുള്ള വ്യാപന കണക്ക് 85 ല്‍ 1 ആയിരുന്നു, മുന്‍ ആഴ്ചയിലെ 90 ല്‍ 1 എന്നതിനേക്കാള്‍ അല്പം കൂടുതലാണ്, എന്നിരുന്നാലും ഇത് രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ്.

അതേ സമയം, കൊറോണ വൈറസിനെ നേരിടാനുള്ള ഒരു ശൈത്യകാല പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവരിച്ചിട്ടുണ്ട്, കൂടാതെ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഒരു കോവിഡ് - 19 വാക്‌സിന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ 12 - 15 വയസ് പ്രായമുള്ളവരുടെ പ്രതിരോധ കുത്തിവയ്പ്പ് കഴിഞ്ഞയാഴ്ച മാത്രമാണ് ആരംഭിച്ചത്.
ഇതിനിടെ കൊവിന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ യു കെ നപടിക്കെതിരെ ഇന്ത്യ ഇപ്പോള്‍ വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഒക്ടോബര്‍ നാല് മുതല്‍ ഇന്ത്യയില്‍ എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Recommended Video
വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും യു കെ സമാനമായ ക്വാറന്റീന്‍ മാര്‍ഗ നിര്‍ദ്ദേശം ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന സമീപനമാണുണ്ടായത്. ഇതിന് ഇപ്പോള്‍ ചുട്ടമറുപടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇന്ത്യ പൗരന്മാര്‍ക്ക് നല്‍കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് (കോവിന്‍) അംഗീകരിക്കാന്‍ യു കെ തയാറായിരുന്നില്ല. ഇത് ഇന്ത്യയുടെ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു.












Click it and Unblock the Notifications