550കോടി ചെലവാക്കി അമേരിക്കയിലൊരു ഇന്ത്യന്‍ വിവാഹം
ലാസ് വേഗസ്: ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് വിവാഹം. സമ്മതിച്ചു. പെണ്ണിന്റെ പൊന്ന്, പന്തല്‍, വസ്ത്രം, ഭക്ഷണം അങ്ങനെ അങ്ങനെ പലകാര്യങ്ങള്‍ക്കുമായി ഇന്ത്യയില്‍ ഒരു വിവാഹത്തിന് കുറഞ്ഞത് എത്ര രൂപ ചെലവാകും...??
ഒരു സാധാരണക്കാരന്റെ വിവാഹമണെങ്കിലും രാജകീയമായി നടത്താന്‍ ശ്രമിക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാര്‍. പിന്നെ രാജകീയ പ്രൗഡിയില്‍ ഇരിക്കുന്നവരുടെ സ്ഥിതി പറയാനുണ്ടോ. അമേരിക്കയിലെ ഒരു ഇന്ത്യന്‍ കല്യാണത്തിന് ചെലവാക്കിയത് 550 കോടി രൂപയാണ്!

അമേരിക്കയിലെ ഒരു ഇന്ത്യന്‍ വ്യവസായുടെ മകളായ മലാനിനും ആവനി പട്ടീലും തമ്മിലുള്ള വിവാഹമാണ് കേട്ടാന്‍ വാ പൊളിക്കുന്ന ചെലവില്‍ അമേരിക്കയില്‍ വച്ച് നടന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലേയും ടെസ്‌കാസിലെയും വന്‍ ബിസ്‌നസ് ഗ്രൂപ്പുകളാണ് ഇരുടെ രക്ഷിതാക്കള്‍ നടത്തുന്നത്.
ഇന്ത്യന്‍ കല്യാണം എന്ന് പറയുമ്പോള്‍ ആനയും അമ്പാരിയുമില്ലാതെ എന്ത് വിവാഹം. വിവാഹത്തിന് ഇന്ത്യയില്‍ നിന്ന് ആനയെ എത്തിക്കാന്‍ തന്നെയായി 10000 അമേരിക്കന്‍ ഡോളര്‍. ബോളിവുഡിലെ ടെക്‌നീഷ്യന്മാരാണ് വിവാഹത്തിന്റെ വീഡിയോ തയ്യാറാക്കിയത്.












Click it and Unblock the Notifications