കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കിരീടവകാശിയുടെ ആഡംബര കാറില്‍ കുഞ്ഞിക്കിളികള്‍ വിരിഞ്ഞു, വീഡിയോ വൈറല്‍

Google Oneindia Malayalam News

ദുബായ്: കിരീടവകാശിയുടെ ആഡംബര കാറില്‍ ഒരുക്കിയ കിളിക്കൂടില്‍ കുഞ്ഞിക്കിളികള്‍ വിരിഞ്ഞു. ഇതിന്റെ വീഡിയോ കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകലാണ് വീഡിയോ കണ്ടത്. ഹംദാന്‍ ജീവിക്കുന്ന സന്തോഷമുള്ള ലോകത്തേക്കാണ് കുഞ്ഞിക്കിളികളേ നിങ്ങള്‍ പിറന്നുവീണത് എന്നായിരുന്നു വീഡിയോക്ക് താഴെ കണ്ട രസകരമായ ഒരു കമന്റ്.

Recommended Video

cmsvideo
Sheikh Hamdan captures newly hatched chicks on his Mercedes SUV | Oneindia Malayalam
D

രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 8000 കമന്റുകളാണ് വന്നത്. അറബിക്, ഉര്‍ദു, ഹിന്ദി, സ്പാനിഷ് ഭാഷകളിലെല്ലാം പ്രതികരണമുണ്ട്. ഒരു മിനുട്ടിലധികം നീളുന്ന വീഡിയോ ആണ് ശൈഖ് ഹംദാന്‍ പങ്കുവച്ചത്. മുട്ടകള്‍ കൊത്തിയെടുക്കുന്നതും മുട്ടത്തോട് ദൂരെ കളയുന്നതും ശേഷം കുഞ്ഞിക്കിളികളുടെ കൊക്കില്‍ കൊത്തി വലിക്കുകയും ചെയ്യുന്ന അമ്മക്കിളികളെ വീഡിയോയില്‍ കാണാം.

ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ശൈഖ് ഹംദാന്‍. തന്റെ ബെന്‍സ് കാറില്‍ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളമായി അദ്ദേഹം കാര്‍ എടുത്തിരുന്നില്ല. കുഞ്ഞിക്കിളികള്‍ പിറന്ന് കൂട് വിട്ട് പോയ ശേഷമേ കാറെടുക്കൂ എന്ന് ഹംദാന്‍ തീരുമാനിക്കുകയായിരുന്നു. കിളിക്കൂടിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം നേരത്തെ പങ്കുവയ്ക്കുകയും ചെയ്തു. ഹംദാന്റെ നടപടിയെ സോഷ്യല്‍ മീഡിയ പുകഴ്ത്തുകയാണ്. കിളി കൂടുകൂട്ടിയ കാറിനടുത്തേക്ക് ആരും വരാതിരിക്കാന്‍ അദ്ദേഹം തടസങ്ങളും വച്ചിരുന്നു. രസകരമായ സംഗീതത്തിന്റെ നേര്‍ത്ത ശബ്ദത്തോടൊപ്പമാണ് പുതിയ വീഡിയോ ഹംദാന്‍ പങ്കുവച്ചിരിക്കുന്നത്.

അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...

English summary
A pair of birds hatch on Dubai Prince Sheikh Hamdan’s black Mercedes SUV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X