ഈ ഹൃദയത്തിന്റെ ഭാരം 181 കിലോ; ഹൃദയമിടിപ്പ് 3.2 കിലോമീറ്റർ അകലെ കേൾക്കാം..
181 കിലോ ഭാരവും 1.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയും ഈ ഹൃദയത്തിനുണ്ടെന്ന് ഹർഷ് അടിക്കുറിപ്പായി കുറിച്ചു.

ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ഒരു ഹൃദയത്തിന്റെ ചിത്രമാണ്.181 കിലോഗ്രാം ഭാരമുള്ള ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയം ആണ് വൈറൽ ആയത്. വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കാനഡയിലെ റോയൽ ഒന്റാറിയോ മ്യൂസിയത്തിൽ ഹൃദയം സംരക്ഷിച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്. 181 കിലോ ഭാരവും 1.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയും ഈ ഹൃദയത്തിനുണ്ടെന്ന് ഹർഷ് അടിക്കുറിപ്പായി കുറിച്ചു. 3.2 കിലോമീറ്റർ ദൂരമകലെ വരെ ഈ ഹൃദയത്തിൽ നിന്നുള്ള മിടിപ്പ് കേൾക്കാൻ പറ്റുമെന്നാണ് പറഞ്ഞിരിക്കുന്നത്.
181 കിലോഗ്രാം ഭാരമുള്ള നീലത്തിമിംഗലത്തിന്റെ സംരക്ഷിത ഹൃദയമാണിത്. 1.2 മീറ്റർ വീതിയും 1.5 മീറ്റർ ഉയരവുമുള്ള ഇതിന്റെ ഹൃദയമിടിപ്പ് 3.2 കിലോമീറ്ററിലധികം ദൂരത്ത് നിന്ന് കേൾക്കാനാകുമെന്നും ഗോയങ്ക ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റേതാണ് ഈ ഹൃദയം. 2014ൽ കാനഡയിലെ റോക്കി ഹാർബർ എന്ന തീരദേശ പട്ടണത്തിൽ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നാണ് ഈ ഹൃദയം എടുത്തത്. ടൊറന്റോയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ നിന്നു വിദഗ്ധർ വന്നിട്ടാണ് ഈ ഹൃദയം സംരക്ഷിച്ചത്. ഒരുപാട് സമയമെടുത്ത് വളരെ സങ്കീർണമായ പ്രക്രിയയിലൂടെയാണ് ഹൃദയം പുറത്തെടുക്കാൻ സാധിച്ചത്.
Hair Care: പൊടിക്കൈകൾ മാത്രം പോര, ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം; താരന് ബൈ പറയാം
ഹൃദയം നശിക്കാതിരിക്കാനായി 700 ഗാലൻ അളവിലുള്ള ഫോർമാൾഡിഹൈഡ് ഹൃദയത്തിലേക്ക് കയറ്റി. പുറത്തെടുത്ത ശേഷം ഈ ഹൃദയം ജർമനിയിലെ ഗൂബനർ പ്ലാസ്റ്റിനേറ്റ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയി അവിടെ വച്ച് പ്ലാസ്റ്റിക് ഉപയോഗിച്ച് സംരക്ഷണകവചം നൽകി. മൂന്നു വർഷങ്ങളോളം തുടർന്ന ശ്രമത്തിന് ഒടുവിൽ ആണ് ഹൃദയം പൊതുജനങ്ങൾക്കാ കാണാൻ
ആയി നൽകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സസ്തനികൾ കൂടിയായ നീലത്തിമിംഗലങ്ങൾ ആർട്ടിക് സമുദ്രമൊഴിച്ച് എല്ലാ സമുദ്രങ്ങളിലും കാണപ്പെടാറുണ്ട്. ക്രിൽ എന്ന കൊഞ്ചുവർഗത്തിൽ പെട്ട ചെറുസമുദ്രജീവികളെയാണ് ഇവ പ്രധാനമായും ആഹാരമാക്കുന്നത്. ഒരു ദിവസം ആറായിരം കിലോ വരെ ക്രിൽ മത്സ്യങ്ങളെ ഇവ കഴിക്കാറുണ്ട്.
പോസ്റ്റ് 1.7 ലക്ഷത്തിലധികം തവണ കണ്ടു, ഇതിന് 2,000 ലൈക്കുകൾ ലഭിച്ചു.
ഒരു ഉപയോക്താവ് പറഞ്ഞു, "Whoaaaaaaa പ്രപഞ്ചത്തിന് സസ്യങ്ങൾ മുതൽ മൃഗങ്ങൾ മുതൽ മനുഷ്യർ വരെ അതിന്റേതായ സർഗ്ഗാത്മകത ഉണ്ട്.. ഉറുമ്പ് മുതൽ തിമിംഗലം വരെ എത്ര മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു." 'അതായിരുന്നു മുംബൈയിലെ എന്റെ ആദ്യത്തെ വീടിന്റെ വലിപ്പം' എന്ന് മറ്റൊരാൾ പറയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications