കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകാര്‍ പരസ്പരം കൊന്നു തിന്നുന്ന ഒരു ജയില്‍, സിനിമാക്കഥ തോല്‍ക്കുന്ന യാഥാര്‍ത്ഥ്യം

Google Oneindia Malayalam News

കിഗാലി: കൊടും കുറ്റവാളികളുടെ പോലും പേടി സ്വപ്‌നമായി ഒരു ജയില്‍. ഈ ജയിലില്‍ എത്തിപ്പെട്ടാല്‍ ജീവനോട് പുറത്തിറങ്ങാമെന്ന് പ്രതീക്ഷിയ്‌ക്കേണ്ട . കൊല്ലപ്പെടാനും കൊന്ന് തിന്നപ്പെടാനും സാധ്യതയേറെ. റുവാണ്ടയിലെ ഗിറ്റാറാമ ജയിലാണ് പേടി സ്വപ്‌നമായി മാറുന്നത് .

വെറും അറുനൂറ് തടവുകാരെ മാത്രം പാര്‍പ്പിയ്ക്കാന്‍ സൗകര്യമുള്ള ഈ ജയിലില്‍ ആറായിരം മുതല്‍ ഏഴായിരം വരെ കുറ്റവാളികളെയാണ് പാര്‍പ്പിച്ചിരിയ്ക്കുന്നത് . ഭക്ഷണമോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല് തടവുകാര്‍ പരസ്‌രം കൊന്നു തിന്നുന്ന സാഹചര്യമാണത്രേ ഇവിടെയുളളത് .

Gittarama

സ്ഥലപരിമിതി മൂലം തടവുകാര്‍ നില്‍ക്കാറാണ് പതിവ് . സൗകര്യങ്ങള്‍ക്ക് വേണ്ടി പരസ്പരം ഏറ്റുമുട്ടുന്നത് തടവുകാരുടെ മരണത്തില്‍ കലാശിയ്ക്കും . ഇങ്ങനെ മരിച്ച് വീഴുന്നവരെ തിന്നാണത്രേ മറ്റുള്ള തടവുകാര്‍ ജീവന്‍ നിലനിര്‍ത്തുന്നത് . ജയിലിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ രോഗം ബാധിച്ച് ദിവസേന ഏഴോ എട്ടോ തടവുകാര്‍ മരിയ്ക്കാറുണ്ട് . ജയിലിലെ അവസ്ഥയ്‌ക്കെതിരെ പല മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ ഇതുവരേയും അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .

English summary
A prison where inmates kill each other and eat the dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X