Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാർ മാനേജരുടെ മേശയ്ക്കടിയിൽ കാർപ്പറ്റ് പെരുമ്പാമ്പ്, രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ടുമാത്രം; വൈറലായി വീഡിയോ

പാമ്പുകൾ എന്നുകേട്ടാൽ തന്നെ പേടിച്ചുവിറയ്ക്കുന്ന ആളുകൾ ഉണ്ടാകാം. ഭൂമിയിൽ നിലനിൽക്കുന്ന മാരകവും ഭയാനകവുമായ ഉരഗങ്ങളിൽ ഒന്നാണ് പാമ്പ്. എല്ലാ പാമ്പുകളും അത്ര അപകടകാരിയല്ല, എന്നാൽ അപകടകാരികളായ പാമ്പുകളും ഉണ്ട്. പാമ്പുകളുമായി ബന്ധപ്പെട്ട പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

പാമ്പ് എന്ന് കേട്ടാൽ പേടിച്ചുവിറയ്ക്കുന്നവരാണെങ്കിൽ ഈ വീഡിയോ കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടിപ്പോകും. ഓസ്‌ട്രേലിയയിലാണ് സംഭവം. വീഡിയോ
യിലെ താരം കാർപ്പറ്റ് പെരുമ്പാമ്പും. ഒരു ബാർ മാനേജരുടെ മേശയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.

snake

PC: Sunshine Coast Snake Catchers 24/7

അസൺഷൈൻ കോസ്റ്റ് സ്‌നേക്ക് ക്യാച്ചേഴ്‌സ് 24/7 ഫേസ്ബുക്കിൽ പാമ്പിന്റെ ചിത്രം പങ്കുവെച്ചത്. കറുപ്പും മഞ്ഞയും കലർന്ന പാമ്പ് ഡ്രോയറിൽ ശാന്തമായി ഉറങ്ങുന്ന ചിത്രമാണ് കമ്പനി പോസ്റ്റ് ചെയ്തത്. "സ്‌നേക്ക് ഇൻ ബാർ മാനേജേഴ്‌സ് ഡെസ്ക് ഡ്രോയർ എന്ന കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്. ഒരു പ്രാദേശിക ബാർ മാനേജർ ദിവസം മുഴുവൻ തന്റെ മേശപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു, എന്നാൽ ഈ പാമ്പിനെ കണ്ടതേയില്ല, എന്നാൽ അദ്ദേഹം എന്തോ ആവശ്യത്തിന് ഡ്രോയർ തുറന്നുനോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. അദ്ദേഹം ആകെ ഞെട്ടിത്തരിച്ചുപോയി.

കൂടാതെ, പാമ്പിനെ പിടിക്കുന്നതിന്റെ വീഡിയോയും അവർ പങ്കുവെച്ചു. ക്ലിപ്പിൽ, പാമ്പ് പിടിക്കുന്നവർ അവരുടെ ഉപകരണങ്ങളുമായി രംഗത്തേക്ക് പ്രവേശിക്കുന്നത് കാണാം. അവർ ഡ്രോയർ തുറന്നപ്പോൾ കോണിൽ പറ്റിപ്പിടിച്ചിരിക്കുന്ന പാമ്പിനെയാണ് കാണുന്നത്. കാർപ്പറ്റ് പെരുമ്പാമ്പിനെ നോക്കി ആളുകൾ അത്ഭുതപ്പെട്ടു. പാമ്പ് പിടുത്തക്കാർ അതിനെ ഒരു നീല സഞ്ചിയിലാക്കി വനത്തിലേക്ക് വിട്ടു.ഷെയർ ചെയ്‌തതുമുതൽ, പോസ്റ്റ് 29,000 വ്യൂസും ആയിരം ലൈക്കുകളും നേടി. നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.

"ഞാൻ പാമ്പിനെ കണ്ടെത്തിയ വിചിത്രമായ സ്ഥലത്തുനിന്നായിരുന്നു, എന്റെ ഷൂകളിലൊന്നിലായിരുന്നു! ചെറിയ പെരുമ്പാമ്പ് വളരെ ശാന്തമായിരുന്നു," ഒരു ഉപയോക്താവ് പറഞ്ഞു. അതുപോലെ ചിലർ പറയുന്നത് ഡ്രോയറിന ഉടൻ പൂട്ട് വാങ്ങിയിടുമെന്നാണ്. കാരണം അത്രത്തോളം ഭയപ്പെട്ടുവെന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്.

നേരത്തേയും ഇതുപോലുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഉറങ്ങിക്കിടന്ന സ്ത്രീയുടെ ദേഹത്ത് കൂടി പാമ്പ് ഇഴഞ്ഞ് നീങ്ങുന്നതും, തല വരെ എത്തി തിരിച്ചുപോകുന്നതുമായുള്ള വീഡിയോ വൈറൽ ആയിരുന്നു. അതുപോലെ വഴിയിലിരുന്ന പാമ്പിനെ കൈ കൊണ്ട് പിടിച്ച് മാറ്റുന്ന വീഡിയോയും വൈറൽ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+