റോയലായി 'വില്യംസണ്‍ പിങ്ക് സ്റ്റാര്‍ '; അപൂര്‍വ വജ്രത്തിന് ലേല തുക 480 കോടി രൂപ!
ഹോങ് കോങ്: അപൂര്‍വ പിങ്ക് വജ്രം ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. 57.7 മില്യണ്‍ ഡോളറിനാണ് (ഏകദേശം 480 കോടി രൂപ) 11.15 കാരറ്റ് വില്യംസണ്‍ പിങ്ക് സ്റ്റാര്‍ വെള്ളിയാഴ്ച നടന്ന ലേലത്തില്‍ വിറ്റ് പോയത്
കലാമൂല്യമുള്ള വസ്തുക്കളുടെ വില്‍പനയിൽ ഏറ്റവും വലിയ ഇടനിലക്കാരായ സാതെബീസ് ആണ് ലേലത്തിന്റെ റെക്കോർഡ് വിൽപ്പന പുറത്തറിയിച്ചത്. ലോകത്തിൽ ഒരു വജ്രത്തിന് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇത്.

photo courtesy- facebook/Sotheby's
പേരുവെളിപ്പെടുത്താത്ത ഫ്‌ളോറിഡയില്‍ നിന്നുള്ള വ്യക്തിയാണ് വജ്രം സ്വന്തമാക്കിയത്. ലേലത്തില്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ വലിയ പിങ്ക് വജ്രം കൂടിയാണ് വില്യംസണ്‍ . പൂര്‍വ രത്‌നമായ ഇത് ആഗോള വിപണയിൽ വലിയ മൂല്യമുള്ളതാണ്. 2017 ല്‍ ഹോങ് കോങ്ങില്‍ തന്നെ വിറ്റുപോയ വജ്രമാണ് ലോകത്തിലെ ഏറ്റവും അധികം വില സ്വന്തമാക്കിയത്.

സിടിഎഫ് പിങ്ക് സ്റ്റാര്‍ 71.2 മില്യണ്‍ ഡോളറിനാണ് 2017 ൽ വിറ്റുപോയത്. ഇന്ത്യൻ രൂപയിൽ ഇത് 590 കോടി രൂപയാണ്. സിടിഎഫ് പിങ്ക് സ്റ്റാര്‍,വില്യംസണ്‍ സ്റ്റോണ്‍ എന്നീ വജ്രങ്ങളില്‍ നിന്നാണ് വില്യംസണ്‍ പിങ്ക് സ്റ്റാറിന്റെ പേര് രൂപപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി നല്‍കിയ 23.6 കാരറ്റ് വജ്രമാണ് വില്യംസണ്‍ സ്റ്റോണ്‍ . ഉയര്‍ന്ന ഡിമാന്‍ഡും ആകര്‍ഷണീയതയുമാണ് എല്ലാക്കാലവും വജ്രങ്ങൾ ഉയർന്ന വിലയിൽ നിൽക്കാനുള്ള പ്രധാന കാരണം.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ എത്ര ഏറ്റകുറച്ചിലുകൾ ഉണ്ടായാലും അതൊന്നും വജ്രത്തിന്റെ വിലയെ ബാധിക്കാറില്ലെന്ന് വ്യാപാരികളും പറയുന്നു. അതുകൊണ്ടു തന്നെ വജ്രം സ്വന്തമാക്കാൽ ആഗ്രഹിക്കാത്തവരും കുറവാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിലും വജ്രം തേടി വലിയകൂട്ടം ആളുകൾ എത്തിയത് വലിയ തോതിൽ വാർത്ത പ്രാധാന്യം നേടിയിരുന്നു.വജ്രങ്ങളുടെ പേരിൽ പ്രശസ്തമായ മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് ആളുകൾ വജ്രം തേടി കൂട്ടമായി എത്തിയത്. റുഞ്ജ് നദിയുടെ തീരത്ത് വജ്രങ്ങൾ ഉണ്ടെന്ന വാർത്ത പരന്നതോടെയാണ് ആയിരക്കണക്കിനാളുകൾ പ്രദേശത്തേക്ക് എത്തിയത്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലതും ചെറുതുമായ സംഘങ്ങൾ നദിക്കരയിൽ ക്യാമ്പ് ചെയ്താണ് വജ്രം തിരയുന്നത്. ഇവിടെ നിന്ന് 72 കാരറ്റിന്റെ വജ്രം വരെ ലഭിച്ചെന്നാണ് ഉയർന്ന പ്രചാരണങ്ങൾ. പിന്നാലെയാണ് ജനക്കൂട്ടം എത്തിയത്. അണക്കെട്ട് നിർമിക്കുന്നതിനായി ഖനനം ചെയ്ത മണലിൽ പോലും ആളുകളുടെ പരിശോധന നടന്നിരുന്നു. അതേസമയം നദിയിൽ വജ്രങ്ങൾ ഉണ്ടോ ഇല്ലയോ എന്നതിൽ യാതോരു സ്ഥിരീകരണവും ഇല്ല എന്ന്താണ് വസ്തുത. വജ്രം ലഭിച്ചെന്ന പ്രചാരണങ്ങളിൽ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications