Get Updates
Get notified of breaking news, exclusive insights, and must-see stories!

അംറുല്ലാ സാലിഹിന്റെ സഹോദരനെ താലിബാൻ പീഡിപ്പിച്ച് കൊലപ്പെടുത്തി: സ്ഥിരീകരിച്ച് കുടുംബം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം സ്ഥാപിച്ചതിന് പിന്നാലെ പാഞ്ച്ഷീർ താഴ്വര കീഴടക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്നത് മുൻ അഫ്ഗാൻ പ്രസിഡന്റ് അംറുള്ള സലേയുടെ സഹോദരൻ റോഹുള്ളാ സലേ താലിബാനുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ്. താലിബാൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

1

പാഞ്ച്ഷീർ താഴ്വരയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്തുവെന്നാണ് താലിബാൻ ദിവസങ്ങളായി അവകാശപ്പെടുന്നത്. എന്നാൽ താലിബാന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ് ദേശീയ പ്രതിരോധ സേന രംഗത്തെത്തിയിട്ടുള്ളത്. പ്രവിശ്യയിലെ സുപ്രധാന മേഖലകൾ പ്രതിരോധ സേനയുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും വിട്ടുനൽകില്ലെന്നുമാണ് ഇവർ വ്യക്തമാക്കിയിട്ടുള്ളത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റതോടെ താലിബാനെതിരായ പ്രതിരോധ സേനയുടെ നേതാക്കളായ അഹമ്മദ് മസൂദ് , അംറുള്ള സലേ എന്നിവർ അഫ്ഗാനിസ്ഥാൻ വിട്ട് താജിക്കിസ്ഥാനിലേക്ക് കടന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

2

എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് താജിക്കിസ്ഥാനിലെ അഫ്ഗാൻ അംബാസഡർ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരും രാജ്യം വിട്ടിട്ടില്ലെന്നും അഫ്ഗാനിൽ തന്നെ തുടരുന്നുണ്ടെന്നും അംബാസിഡർ വ്യക്തമാക്കി. സലേയുമായി ആശയവിനിമയം നടത്തുന്നതായി ഗനി സർക്കാരിലെ നയതന്ത്ര ഉദ്യോഗസ്ഥനായ സഹീർ അഗ്ബറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് പരസ്യമായി പ്രതിരോധ സേനാ നേതാക്കൾ ആശയവിനിമയം നടത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും പാഞ്ച്ഷീർ പ്രവിശ്യക്കുള്ളിൽ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാൻ രാജ്യത്ത് പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.

3

അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ താഴ്വരയിൽ ഇപ്പോഴും താലിബാനും പ്രതിരോധ സേനയും തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ തുടരുകയാണ്. അംറുല്ല സാലെയുടെ ജ്യേഷ്ഠൻ റോഹുല്ല സാലേ പാഞ്ച്ഷീറിൽ നിന്ന് കാബൂളിലേക്ക് പോകുമ്പോൾ കൊലപ്പെടുത്തിയതായി അവകാശപ്പെട്ടുകൊണ്ട് ഒന്നിലധികം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അംറുല്ല സാലെയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതായും പീഡിപ്പിച്ച് കൊലപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

7

"അവർ എന്റെ അമ്മാവനെ വധിച്ചു," എബാദുള്ള സാലിഹ് റോയിട്ടേഴ്സിന് അയച്ച ഒരു സന്ദേശത്തിൽ പറഞ്ഞു. "അവർ ഇന്നലെ അദ്ദേഹത്തെ വധിച്ചു കൊന്നു, മൃതദേഹം ഞങ്ങളെ അടക്കം ചെയ്യാൻ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ശരീരം അഴുകണമെന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നു." താലിബാൻ ഇൻഫർമേഷൻ സർവീസായ അലെമരയുടെ ഉറുദു ഭാഷാ വിവരണം പറയുന്നത് പഞ്ച്ഷീറിൽ നടന്ന പോരാട്ടത്തിനിടെയാണ് രോഹുള്ള സാലിഹ് കൊല്ലപ്പെട്ടതെന്ന്.

6

മുൻ അഫ്ഗാൻ ഉപരാഷ്ട്രപതി അംറുല്ല സാലെയുടെ സഹോദരനെ താലിബാൻ വധിച്ചുവെന്ന് അദ്ദേഹത്തിന്റെ അനന്തരവൻ വെള്ളിയാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാൻ സൈന്യം തങ്ങൾക്കെതിരായ അവസാന പ്രവിശ്യയായ പഞ്ച്ഷീറിന്റെ പ്രവിശ്യാ കേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സാലിഹിന്റെ സഹോദരൻ രോഹുല്ല അസീസി കൊല്ലപ്പെട്ട വാർത്ത വന്നത്.

5


പോരാട്ടം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ പഞ്ച്ഷീറിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങിയിരുന്നു. താലിബാൻ പാഞ്ച്ഷീറിലേക്കുള്ള വൈദ്യുതി, ബന്ധങ്ങൾ വിച്ഛേദിച്ചതോടെ പഞ്ച്ഷീറിലെ ആളുകൾ പട്ടിണി മൂലം മരിക്കുമെന്ന് കാബൂളിലേക്ക് പലായനം ചെയ്തവരെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, പഞ്ച്ഷീറിന്റെ പ്രധാന പ്രദേശങ്ങൾ പിടിച്ചെടുക്കാൻ താലിബാൻ കഴിഞ്ഞിരുന്നു. എന്നിരുന്നാലും, പ്രതിരോധ സേന ഇപ്പോഴും പ്രതിരോധം ഇപ്പോഴും തുടരുകയാണ്. പഞ്ച്ഷീറിന്റെ 60% ഇപ്പോഴും താലിബാൻ വിരുദ്ധ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് എൻആർഎഫ് നേതാവ് അലി നസരി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

4

മുമ്പ് പലതവണ പഞ്ച്ഷിറിനെതിരെ താലിബാൻ വിജയം അവകാശപ്പെട്ടിരുന്നുവെങ്കിലും താലിബാനും വടക്കൻ പ്രതിരോധ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുന്നതിനാൽ പ്രവിശ്യ വിടാൻ പ്രതിരോധ സേനയ്ക്കും പഞ്ച്ഷീർ നിവാസികൾക്കും മൂന്ന് ദിവസത്തെ സമയം അനുവദിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പഞ്ച്ഷീർ നിവാസികളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കാൻ താലിബാനും സമ്മതിച്ചതായും റിപ്പോർട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+