എന്നും റെസ്റ്റോറന്റിൽ വരുന്ന വൃദ്ധന് റെസ്റ്റോറന്റിന്റെ സർപ്രൈസ്; പ്രിയ ഭക്ഷണത്തിന് അദ്ദേഹത്തിന്റെ പേര്
നമുക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റുകൾ ഉണ്ടാകും, അവിടെ പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാവും. എന്നാലും എന്നും പോയി ആ ഭക്ഷം തന്നെ കഴിക്കുമോ? ഇടയ്‌ക്കൊരു മാറ്റത്തിനായി മറ്റ് ഭക്ഷണം കഴിക്കില്ലേ? എന്നാൽ ഒരാൾ എന്നും പോയി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കും. എന്നാൽ ഒരു ദിവസം അദ്ദേഹം ആകെ ആശ്ചര്യപ്പെട്ടുപോയി.. അത്രയ്ക്കും വലിയൊരു സർപ്രൈസ് ആയിരുന്നു റെസ്റ്റോറന്റ് അദ്ദേഹത്തിന് നൽകിയത്.
നിങ്ങൾ പേര് ഒരു റസ്റ്റോറന്റ് അവരുടെ ഭക്ഷണത്തിന് നൽകിയാൽ എന്തായിരിക്കും നിങ്ങൾക്ക് തോന്നുക. ആകെ ഞെട്ടിപ്പോകുമല്ലേ... എന്നാൽ അങ്ങനൊരു സർപ്രൈസ് തന്നെയാണ് റെസ്‌റ്റോറന്റ് പ്രിയപ്പെട്ട ഉപഭോക്താവിന് നൽകിയത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയാണ് അത്ഭുതപ്പെടുത്തിയത്.

അയർലണ്ടിൽ ആണ് സംഭവം, അവിടെ ജോൺ എന്നു പേരുള്ള ഒരു വയോധികനാണ് റെസ്റ്റോറന്റ് സർപ്രാൈസ് നൽകിയത്. ജോൺ വർഷങ്ങളായി ആ റെസ്റ്റോറന്റിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. ബഹുമാന സൂചകമായാണ് റെസ്റ്റോറന്റ് അദ്ദേത്തിന്റെ പ്രിയ ഭക്ഷണത്തിന് അദ്ദേഹത്തിന്റേ പേര് നൽകിയത്. ഒരു ദിവസം ജോൺ തന്റെ പതിവ് ഓർഡർ ചെയ്യാൻ കഫേ സന്ദർശിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ആ അത്ഭുതം ഉണ്ടായത്. ഹോട്ടലിലെ ജീവനക്കാരൻ മെനുവിലെ പുതിയ ഭക്ഷണത്തിന്റെ പേര് അദ്ദേഹത്തിന് കാണിക്കുകയായിരുന്നു.
ഇത് കണ്ട അദ്ദേഹം ആകെ അമ്പരന്നു.
"ഏതാണ്ട് എല്ലാ ദിവസവും ജോൺ (ഞങ്ങളുടെ ഏറ്റവും മികച്ച ഉപഭോക്താവ്!) പ്രഭാതഭക്ഷണത്തിനായി ഞങ്ങളെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ഫ്രൈ അപ്പ് ഓർഡർ ചെയ്യുകയും ചെയ്യുന്നു. അതിനാൽ വർഷങ്ങളോളം അത് 'ജോണിന്റെ പ്രഭാതഭക്ഷണം' എന്ന് പറഞ്ഞുതുടങ്ങി. എല്ലാവർക്കും ജോണിന്റെ പ്രഭാതഭക്ഷണം ഓർഡർ ചെയ്യാൻ അത് മെനുവിൽ ഉൾപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു.
റെസ്റ്റോറന്റ് തീരുമാനിച്ചു. ഇൻസ്റ്റാഗ്രാമിൽ റെസ്റ്റോറന്റ് കുറിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.എന്തൊരു മനോഹരമായ കാഴ്ച എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്തൊരു മനോഹരമായ ബന്ധമാണിത് എന്നാണ് വേറൊരു കമന്റ്.












Click it and Unblock the Notifications