നെതന്യാഹുവിന്റെ പാളയത്തിൽ പട, ഇസ്രായേലിൽ ഐസൻകോട്ട് പ്രധാനമന്ത്രിയാകും, അറബ് പാർട്ടികൾ ഒപ്പം

ഇസ്രായേയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നു. ഇസ്രായേലില്‍ നെതന്യാഹു ഭരണത്തിന് തിരശ്ശീല വീഴുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ യാഷര്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ സൈനിക മേധാവിയുമായ ഗാദി ഐസന്‍കോട്ട് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായേക്കും. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരിക്കും ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരണം നടത്തുക.

തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ട്ടിക്കും ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 120 അംഗങ്ങളുളള ഇസ്രായേല്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. ലികുഡ് പാര്‍ട്ടിക്ക് 53 സീറ്റുകളും യാഷര്‍ പാര്‍ട്ടിക്ക് 48 സീറ്റുകളുമാണ് ലഭിച്ചത്.

Israel

27 സീറ്റുകളുളള ലികുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളില്‍ വിജയിച്ചതാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായത്. ഇടതുപക്ഷ ചായ്വുളളതും പലസ്തീനെ പിന്തുണയ്ക്കുന്നതുമായ അറബ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിച്ച് സര്‍ക്കാരുണ്ടാക്കില്ലെന്നത് നെതന്യാഹു വ്യക്തമാക്കിയിട്ടുളളത്.

ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിയും വലതുപക്ഷമാണെങ്കിലും നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പിന്തുണ നല്‍കാന്‍ മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുളള റാം, യൂസര്‍ ജബരിയയുടെ നേതൃത്വത്തിലുളള ജോയിന്റ് ലിസ്റ്റ് എന്നീ അറബ് പാര്‍ട്ടികള്‍ തയ്യാറായിരിക്കുകയാണ്. ഇതോടെ ഗാദി ഐസന്‍കോട്ടിന് 67 സീറ്റുകളില്‍ ഭൂരിപക്ഷം ലഭിക്കും.

പുതിയ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളുമായും പ്രസിഡണ്ട് ഐസക് ഹെര്‍സോഗ് ഏതാനും ദിവസങ്ങളായി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഈ ചര്‍ച്ചകളിലാണ് 67 പേര്‍ ഐസന്‍കോട്ടിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നെതന്യാഹുവിന് ലഭിച്ചത് 46 പേരുടെ പിന്തുണ മാത്രമാണ്. പുതിയ പ്രധാനമന്ത്രിയെ ഞായറാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന് ഹെര്‍സോഗ് വ്യക്തമാക്കി.

അതിനിടെ കാവല്‍ പ്രധാനമന്ത്രിയായ നെതന്യാഹുവിന് സ്വന്തം സഖ്യത്തില്‍ നിന്ന് തന്നെ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയും ഏറെക്കാലമായി ലികുഡ് സഖ്യത്തിനൊപ്പം നില്‍ക്കുന്നവരുമായ യുണൈറ്റഡ് തോറ ജുദയിസം പാര്‍ട്ടി നെതന്യാഹുവിനെയോ ഐസന്‍കോട്ടിനെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma