അമ്മയാകാന്‍ ആഗ്രഹം; സെക്‌സിനുവേണ്ടി യുവതി സോഷ്യല്‍ സൈറ്റില്‍
അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭിണിയാകാനായി യുവതി സോഷ്യല്‍ സൈറ്റില്‍ പുരുഷന്‍മാരെ തേടുന്നു. റഷ്യയിലെ ഇരുപത്തിയെട്ടുകാരിയാണ് പുതുമയാര്‍ന്ന ആവശ്യവുമായി റഷ്യന്‍ ഫേസ്ബുക്ക് എന്ന് വിശേഷിപ്പിക്കുന്ന സോഷ്യല്‍ സൈറ്റായ വി കോണ്ടാക്ടില്‍ പരസ്യം നല്‍കിയത്. യുവതിയുടെ 29ാം ജന്മദിനത്തില്‍ നടക്കുന്ന ഒരു മത്സരത്തിലൂടെയാകും യോജിച്ച വരനെ കണ്ടെത്തുക.
ദക്ഷിണ റഷ്യന്‍ പ്രദേശമായ ഷെലിയാ ബിന്‍സ്‌കി നഗരത്തില്‍നിന്നു വരുന്ന എലന എന്ന സുന്ദരിയാണ് പുരുഷന്മാര്‍ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. മുത്തിശ്ശിയാകാനുള്ള അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് യുവതിയുടെ അപൂര്‍വ പരസ്യം. എന്നാല്‍, പ്രായമേറെയായിട്ടും അനുയോജ്യനായ വരനെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണെന്നും റിപ്പോര്‍ട്ടുണ്ട്.

എന്തായാലും പരസ്യം കണ്ടതോടെ പല യുവാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. അതേസമയം, എലനയുടെ അമ്മ നടത്താന്‍ ഉദ്ദേശിക്കുന്ന 'ലീവ് യുവര്‍ ട്രേസ് മീ' എന്ന മത്സരം എത്തരത്തിലുള്ളതാകുമെന്ന് അവരെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. വിവാഹം കഴിഞ്ഞാല്‍ അമ്മായിഅമ്മയുടെ തനിനിറം കാണേണ്ടിവരുമെന്നും പലരും ഭയപ്പെടുന്നു.
മകള്‍ക്ക് ജനിക്കുന്ന കുട്ടി ബുദ്ധിയുള്ളതും കാണാന്‍ ചന്തമുള്ളവളും ആയിരിക്കണമെന്ന് മുത്തശ്ശിക്ക് ആഗ്രഹമുണ്ട്. അതിനുവേണ്ടിയാണ് വരന്മാര്‍ക്ക് മത്സരം സംഘടിപ്പിക്കുന്നത്. കുട്ടി ജനിക്കും മുന്‍പുതന്നെ അത് പെണ്‍കുട്ടിയായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. കുട്ടിക്കുവേണ്ടതെല്ലാം ഇപ്പോഴം സ്വരുക്കൂട്ടി വെക്കുകയും ചെയ്തിട്ടുണ്ട് ഭാവി മുത്തശ്ശി.












Click it and Unblock the Notifications