Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസ്സില്‍ കാണിച്ചു, ഫ്രാൻസിൽ അധ്യാപകന്റെ തല വെട്ടി

പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്ത അധ്യാപകന്റെ തല വെട്ടി. ഫ്രാന്‍സിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സ്‌കൂളിന് പുറത്ത് വെച്ചാണ് അധ്യാപകന്റെ തല വെട്ടിയത്. സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്ന് ഫ്രഞ്ച് പ്രസിഡണ്ട ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചു.

ചരിത്രാധ്യാപകനായ വ്യക്തിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പാരീസിലെ മധ്യ വടക്കന്‍ മേഖലയായ കാണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. സ്വന്തം സ്‌കൂളിന് മുന്നില്‍ വെച്ച് അക്രമി അധ്യാപകനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട അധ്യാപകന്റെയോ കൊലപാതകിയുടേയോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

france

അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. അറസ്റ്റ് ചെയ്യാനുളള നീക്കത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് അക്രമിക്കെതിരെ വെടിയുതിര്‍ക്കേണ്ടി വന്നത് എന്ന് പോലീസ് പറയുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണപ്പെട്ടത് എന്നും പോലീസ് അറിയിക്കുന്നു. അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇതുവരെ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. നാല് പേരും കൊലപാതകിയുമായി ബന്ധമുളളവരാണെന്ന് പോലീസ് പറയുന്നു.

തങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ കൊലപാതകി അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചതായും ഫ്രഞ്ച് പോലീസ് പറയുന്നു. 2015 മുതല്‍ ഫ്രാന്‍സില്‍ തീവ്രവാദ ആക്രമങ്ങള്‍ രൂക്ഷമാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണിന്റെ പേരില്‍ ചാര്‍ളി ഹെബ്ദോ മാസിക പല തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് തലസ്ഥാനത്ത് ജൂത സൂപ്പര്‍ മാര്‍ക്കറ്റിലും തീവ്രവാദ ആക്രമണം ഉണ്ടായിരുന്നു. അധ്യാപകന്റെ തല അറുക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ സംഘടനയാണ് ഉള്ളതെന്ന് കരുതുന്നതായി ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
    Stop broadcast of film on Prophet Muhammad: Maharashtra Home Minister to Centre

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+