Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഞെട്ടിച്ച് സൗദി അറേബ്യ; മുതിര്‍ന്ന രാജകുടുംബാംഗത്തെ വീട്ടുതടങ്കലിലാക്കിയാതായി റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയില്‍ രാജകുടുംബാംങ്ങള്‍ അറസ്സിലാവുന്നത് തുടര്‍ക്കഥയാവുകയാണ്. സൗദി രാജകുമാരിയായ ബസ്മ ബിന്ദ് സൗദ് അബ്ദുല്‍അസിസ് അല്‍ സൗദ് താന്‍ അല്‍ ഹൈര്‍ താന്‍ ജയിലിലാണെന്ന് പ്രതിനിധികള്‍ മുഖേന നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ച് മാസം ആദ്യത്തില്‍ രാജകുടുംബത്തിലെ മറ്റു രണ്ട് ഉന്നതരായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീനിനെയും മുഹമ്മദ് ബിന്‍ നയെഫിനെയും അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നലായെ രാജാകുടുംബാംഗമായ മറ്റൊരാള്‍ കൂടി അറിസ്റ്റിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ഫൈസല്‍ ബിന്‍ അബ്ദുള്ള അല്‍ സൗദ്

ഫൈസല്‍ ബിന്‍ അബ്ദുള്ള അല്‍ സൗദ്

രാജകുടുംബാംഗമായ ഫൈസല്‍ ബിന്‍ അബ്ദുള്ള അല്‍ സൗദ് വീട്ടു തടങ്കലിലെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി മുന്‍ അധികാരി അബ്ദുള്ള രാജാവിന്റെ മകനാണ് ഇദ്ദേഹം. സൗദി രാജകുടുംബ വൃത്തങ്ങളില്‍ നിന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ് വാച്ചിനാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

മാര്‍ച്ച് 27 ന്

മാര്‍ച്ച് 27 ന്

റിയാദിലെ തന്റെ വസതിയില്‍ കൊറോണ വൈറസ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് കഴിയവെയാണ് മാര്‍ച്ച് 27 ന് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. 2017 ല്‍ അഴിമതിക്കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ അടിയന്തര മെഡിക്കല്‍ സഹായ സംഘടന മുന്‍ തലവനായിരുന്നു ഫൈസല്‍ രാജകുമാരന്‍. ഇദ്ദേഹത്തിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാര്‍ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

വലിയ സന്ദേശം

വലിയ സന്ദേശം

നേരത്തെ നടന്ന അറസ്റ്റുകളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമുണ്ടോയെന്ന് അറിയില്ല. അടുത്ത ബന്ധുക്കളുടെ അറസ്റ്റ് രാജകുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വലിയ സന്ദേശമാണ് നല്‍കുന്നതെന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് രാജ്യാത്തര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അഹമ്മദ് രാജകുമാരനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഏത് രാജകുമാരനേയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന സ്ഥിതിയാണ് ഉള്ളത്. അടുത്ത ഭരണാധികാരിയായി അടുപ്പക്കാരില്‍ പലരും കണക്കാക്കിയ വ്യക്തിയായിരുന്നു അഹമ്മദ് രാജകുമാരന്‍.

ചുമതലയേറ്റത്

ചുമതലയേറ്റത്

2016 ല്‍ മുഹമ്മദ് ബിന്‍ നയീഫിനെ മാറ്റിയായിരുന്ന കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായ ചുമതലയേറ്റത്. ഇതിന് പിന്നാലെ അഴിമതി ഉള്‍പ്പടേയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് 11 രാജകുടുംബാംഗങ്ങളെയും നാലു മന്ത്രിമാരെയും അറസ്റ്റുചെയ്തിരുന്നു. കുടാതെ മുഹമ്മദ് ബിന്‍ നയീഫിനുമേല്‍ കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഭരണത്തുടര്‍ച്ചയും സ്ഥിരതയും

ഭരണത്തുടര്‍ച്ചയും സ്ഥിരതയും

അറസ്റ്റിലായ ഇരുവര്‍ക്കും മേല്‍ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണത്തുടര്‍ച്ചയും സ്ഥരിതയും ഉറപ്പു വരുത്താന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന നടപടിയാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം.

വധശിക്ഷ

വധശിക്ഷ

അതേസമയം, സല്‍മാന്‍ രാജാവിന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് 800ഓളം പേരുടെ വധശിക്ഷയാണ് സൗദി നടപ്പാക്കിയതെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. അബ്ദുള്ള രാജാവിന്റെ ഭരണകാലമായ 2009-2014ല്‍ 423 വധശിക്ഷയാണ് നടപ്പിലായത്. എന്നാല്‍ 2015ല്‍ സല്‍മാന്‍ രാജാവ് അധികാരത്തില്‍ എത്തിയതോടെയാണ് വധശിക്ഷയില്‍ വലിയ വര്‍ധനമവാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+