കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബിക്കുന്നവര്‍ സൂക്ഷിക്കുക... ബാക്ടീരിയ പണിതരും

  • By Soorya Chandran
Google Oneindia Malayalam News

ആംസ്റ്റര്‍ഡാം: രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു... ഓക്ടാവിയോ പാസിന്റെ പ്രസിദ്ധമായ വരികളാണ് ഇത്. എന്നാല്‍ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ബാക്ടീരിയകള്‍ പണി തരും എന്നാണ് നെതര്‍ലന്‍ഡ്‌സിലെ ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.

ചുണ്ടോടുള്ള ചുണ്ടുള്ള ഒരു ചുടു ചുംബനത്തില്‍... അത് 10 സെക്കന്റിന് മുകളില്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ എത്ര ബാക്ടീരിയകള്‍ കൈമാറപ്പെടുമെന്ന് വല്ല ബോധ്യവും ഉണ്ടോ... എട്ട് കോടിയോളം ബാക്ടീരിയകളാണത്രെ ഒരു ചുംബനത്തിലൂടെ കൈമാറപ്പെടുന്നത്!!!

Kiss

നെതര്‍ലന്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അപ്ലൈഡ് സയന്റിഫിക് റിസര്‍ച്ച് എന്ന സ്ഥാപനമാണ് ഇത്തരം ഒരു ഗവേഷണം നടത്തിയത്. ലോകത്തില്‍ ഒരിക്കലെങ്കിലും ചുംബിച്ചിട്ടുള്ള കോടാനുകോടി ജനങ്ങളെയൊന്നും ഇവര്‍ ഗവേഷണത്തിന് വിധേയരാക്കിയില്ല. ഡച്ചുകാരായ 21 ദമ്പതിമാരായിരുന്നു ഈ ഗവേഷണത്തില്‍ ചുംബിച്ചുകൊണ്ട് പങ്കാളികളായത്.

ഈ വാര്‍ത്ത പുറത്ത് വന്നതോടെ ചുംബന സമരക്കാര്‍ക്കെതിരെ പലരും സോഷ്യല്‍ മീഡിയകളില്‍ കൊടിയും ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വീട്ടിലെ സ്വകാര്യതയില്‍ ചുംബിക്കുന്നവര്‍ക്കും ഈ ബാക്ടീരിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് ചുംബനസമരക്കാരുടെ വാദം.

എന്തായാലും ഈ ബാക്ടീരിയകള്‍ മുഴുവനും അത്ര കുഴപ്പക്കാരൊന്നും അല്ല. മനുഷ്യ ശരീരത്തില്‍ ഏതാണ്ട് കോടിക്കോടി സൂക്ഷ്മ ജീവികളുണ്ട്. അതില്‍ ഭൂരിപക്ഷവും നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ പോലും സഹായിക്കുന്നവയാണ്. എന്നാല്‍ ചെറിയൊരു വിഭാഗം പ്രശ്‌നക്കാര്‍ തന്നെയാണ് കെട്ടോ...

English summary
A single 10-second kiss can transfer as many as 80 million bacteria: Study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X