Get Updates
Get notified of breaking news, exclusive insights, and must-see stories!

Jakarartha earthquake: കെട്ടിടങ്ങള്‍ തകര്‍ന്നുവീണു, രണ്ടു മരണം, മരണ സംഖ്യ ഉയരും സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലും പ്രാന്തപ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനം കനത്ത നാശം വിതച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും ജനസാന്ദ്രത കൂടിയ ജാവ ദ്വീപിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.

വന്‍കിട കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു നിലംപൊത്തി. അപകടത്തില്‍ ഇതുവരെ രണ്ടു പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. ജാവാ തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ആളുകള്‍ കൂട്ടത്തോടെ പാലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രദേശിക ടെലിവിഷന്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

Jakarta Earthquake

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വ അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് കമ്പനം റിക്ടര്‍ സ്‌കെയിലില്‍ 6.5ആണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഭൂചലനം ഉണ്ടായത്.

ഏറ്റവും കൂടുതല്‍ ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ഇന്തോനേഷ്യ. കഴിഞ്ഞ ഡിസംബറിലുണ്ടായ ഭൂമികുലുക്കത്തില്‍ 104 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+