Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മുക്തി നേടിയ പത്തില്‍ ഒമ്പത് പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതായി പഠനം

സോള്‍: കൊവിഡ് മുക്തരായ പത്തില്‍ ഒന്‍പത് പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ക്ഷീണം, ഫാറ്റിഗ്, മാനസിക പ്രശ്‌നങ്ങള്‍, മണം, രുചി എന്നിവ നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയാണ് കൊവിഡ് മുക്തി നേടിയവരെ വേട്ടയാടുന്നതെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

corona

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ 3.3 കോടി കടക്കുകയും കൊവിഡിനെ തുടര്‍ന്നുള്ള മരണസംഖ്യ 10 ലക്ഷം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠനം. ഇതിനകം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിച്ച് കൊവിഡ് പ്രതിദിനം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയാണ്.

കൊവിഡ് മുക്തരായ 965 പേരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ 879 പേരിലും ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരിട്ടുണ്ട്. അതായത്. 91.1 ശതമാനം പേരിലും പര്‍ശ്വഫലങ്ങള്‍ പ്രകടമാണെന്ന് കൊറിയ ഡിസീസി കണ്‍ഡ്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ ഏജന്‍സി ഒഫീഷ്യല്‍ വ്യക്തമാക്കി.

ഫാറ്റിഗ് ആണ് 26.2 ശതമാനം പേരിലും പ്രകടമായിട്ടുളളത്. 24.6 ശതമാനം പേരില്‍ ഏകാഗ്രത ലഭിക്കുന്നില്ലെന്നും പറയുന്നു. ഇതിന് പുറമേ ചിലരില്‍ മണമോ രുചിയോ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയും കണ്ടെത്തി.

ദക്ഷിണ കൊറിയയില്‍ കൊവിഡ് മുക്തി നേടിയ 5762 പേരില്‍ 16.7 ശതമാനം പേരും ഈ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്തുവെന്ന് ഡോഗുവിലെ ക്യൂങപൂക്ക് നാഷണല്‍ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് ഇന്റേണല്‍ മെഡിസിന്‍ പ്രൊഫസര്‍ കിം ഷിന്‍ വൂ വ്യക്തമാക്കി. നിലവില്‍ ഓണ്‍ലൈനായി നടത്തിയ പഠനത്തിന്റെ വിശദമായ പഠനം ഗവേഷകനായ കിം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മുക്തി നേടിയ രോഗികളില്‍ സിടിസ്‌കാന്‍ അടക്കം നടത്തി പ്രത്യേക പഠനം നടത്താനും ആലോചിക്കുന്നുണ്ട്. പതിനാറോളം മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണ് ദക്ഷിണ കൊറിയ ഇത് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

    ലോകത്ത് 33,549,873 പേര്‍ക്കാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 100379 പേര്‍ മരണപ്പെട്ടു. 24,878,124 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+