യുഎസിലെ സോഷ്യൽ ഡിസ്റ്റൻസിംഗ് 2022 വരെ നീട്ടണം: സ്ഥിതി ഗുരുതരമെന്ന് പഠനം, 2024 വരെ നിർണായകം!!
വാഷിംഗ്ടൺ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് പഠനം. രോഗ വ്യാപനം തടയുന്നതിനായി അമേരിക്കയ്ക്ക് 2022വരെ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കേണ്ടിവരുമെന്നാണ് ഹാർവേർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. യുഎസിൽ ചൊവ്വാഴ്ച മാത്രം 2,200 പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നത്. റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാം ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന്. കൊറോണ വൈറസ് ബാധയെത്തുടർന്ന് 28,300 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്.

സോഷ്യൽ ഡിസ്റ്റൻസിംഗ്
കൊറോണ വൈറസ് ചികിത്സയ്ക്ക് വാക്സിനോ മറ്റ് നിയന്ത്രണ മാർഗ്ഗങ്ങളോ ലഭ്യമായില്ലെങ്കിൽ അമേരിക്കയിൽ രോഗ വ്യാപനം തടയുന്നതിനായി 2022 വരെയുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് അനിവാര്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഹാർഡ് വാർഡ് സർവ്വകലാശാല ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

എന്തുകൊണ്ട് സോഷ്യൽ ഡിസ്റ്റൻസിംഗ്
ദക്ഷിണ കൊറിയ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ മുൻനിർത്തിയാണ് ഗവേഷകർ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായ സോഷ്യൽ ഡിസ്റ്റൻസിംഗ് ഉറപ്പുവരുത്തുന്നത് രോഗ വ്യാപനം തടയുന്നതിന് ആരോഗ്യ സംവിധാനങ്ങൾക്ക് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. കോണ്ടാക്ട് ട്രേസിംഗ്, നിരീക്ഷണത്തിൽ പാർപ്പിക്കൽ എന്നിങ്ങനെ ആരോഗ്യ വകുപ്പിന് മുമ്പിലുള്ള വെല്ലുവിളികൾക്കാണ് ഇളവ് ലഭിക്കുക.

ഭീഷണി തുടരുന്നു
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ദീർഘകാലത്തേക്ക് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കേണ്ടി വന്നാൽ ഇത് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ രംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിനെ പ്രത്യക്ഷത്തിൽ ഇല്ലാതാക്കിയാൽപ്പോലും സാർസ് കോവ് 2 വൈറസിന്മേലുള്ള നിരീക്ഷണം നിലനിർത്തേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം 2024 വരെ കൊറോണ പുനരുജ്ജീവിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത്
കൊറോണ വൈറസ് വ്യാപനം അതിന്റെ രൂക്ഷമായ തലത്തിലേക്ക് എത്തിയിട്ടില്ലെന്നാണ്
ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ആഗോളതലത്തിൽ 20 ലക്ഷം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 124,000 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ഏറ്റവുമധികം പകർച്ചാ വ്യാധി ബാധിച്ച് മരിക്കുന്നത് 2020ലാണ്. ഡിസംബറിൽ ചൈനയിൽ വുഹാനിൽ നിന്ന് ഉടലെടുത്ത വൈറസിന്റെ പ്രഭവ കേന്ദ്രം അമേരിക്കയാണ്. നിലവിൽ ണ അമേരിക്കയിലാണ് ഏറ്റവും കുടുതൽ പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.












Click it and Unblock the Notifications