കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍മൂണിന് മണിക്കൂറുകള്‍ മാത്രം,സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് നാസ പറയുന്നു

  • By Sruthi K M
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി സൂപ്പര്‍ മൂണ്‍ എത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. സൂപ്പര്‍ മൂണ്‍ എത്തുമോ..?എത്തിയാല്‍ എന്താണ് സംഭവിക്കുക..? എന്നുള്ള ചോദ്യമാണ് എല്ലാവരുടെയും മനസ്സില്‍. അതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ നാസയ്ക്കു കഴിയും.

രാത്രി തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്നാണ് പറയുന്നത്. എന്നാല്‍, മലയാളികള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. തിങ്കളാഴ്ച പുലര്‍ച്ചെ 5.40 മുതലാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം കേരളത്തില്‍ ദൃശ്യമാകുക എന്നാണ് പറയുന്നത്. ഭൂമി കുലുങ്ങുമോ? സുനാമി വീണ്ടും കരയെ വിഴുങ്ങുമോ എന്നുള്ള ഭയമാണ് എല്ലാവരിലും.

supermoon

ചന്ദ്രന്‍ ഭൂമിക്കരികില്‍ നില്‍ക്കുന്ന ഒരുമണിക്കൂര്‍ 12 മിനിട്ട് എന്തും സംഭവിക്കാം എന്നാണ് പറയുന്നത്. ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുള്ളതിനാല്‍ കടലിലും പുഴയിലും ഇറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഊഹാപോഹങ്ങള്‍ പരക്കുമ്പോള്‍ നാസ പറയുന്നതിങ്ങനെയാണ്. സൂപ്പര്‍ മൂണ്‍ പ്രതിഭാസം എത്തിയാല്‍ എന്തു സംഭവിക്കുമെന്ന് നാസ പുറത്തുവിട്ട വീഡിയോ പറയുന്നത് കാണാം.

English summary
On September 27th, 2015 there will be a very rare event in the night sky – a supermoon lunar eclipse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X