ക്ലാസ് രസകരമാക്കാൻ ഡാൻസ് ചെയ്തു, പിന്നെ പഠിപ്പിക്കാതെ വീഡിയോ മാത്രം; അധ്യാപികയെ പുറത്താക്കി
ഡാൻസ് കളിക്കുന്നത് നല്ലതല്ലേ, അല്ലാതിരിക്കാൻ പ്രത്യേകിച്ച് കാരണം വല്ലതും ഉണ്ടോ എന്നായിരിക്കും നിങ്ങളുടെ മനസ്സിലെ ചോദ്യം. ഡാൻസ് കളിക്കുന്നതൊക്കെ നല്ലതാണ്, ആഘോഷങ്ങളിലും വിവാഹത്തിനും മറ്റ് പരിപാടിയിലുമൊക്കെ ഡാൻസ് കളിക്കാറില്ലേ, എന്നാൽ ഡാൻസ് കളിക്കുന്ന സ്ഥലം മാറിയാൽ പണികിട്ടും. സംഭവം വിശദമായി അറിയാം...
വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് കളിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത അധ്യാപകയ്ക്ക് പണി അങ്ങുപോയി. അധ്യാപിക അനുചിതമായി നൃത്തം ചെയ്തുവെന്ന് പറഞ്ഞാണ അവരെ ജോലിയിൽ നിന്ന് പുറത്താക്കിയത്. ബ്രസീലിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയെ ആണ് സ്‌കൂളിൽ നിന്ന് പുറത്താക്കിയത്.

ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സിബെല്ലി പലപ്പോഴും തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സെക്‌സിയും ഹോട്ട് ചിത്രങ്ങളും വീഡിയോകളും പങ്കിട്ടുവെന്നാണ് ആരോപണം. ക്ലാസ് റൂമിലെ വീഡിയോ പങ്കിട്ടതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഇവർക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു, അനുചിതമായ രീതിയിലാണ് അധ്യാപിക പെരുമാറുന്നത് എന്നാണ് ആരോപണം.
ക്ലാസ് കൂടുകൽ ആകർഷകമാക്കാനണ് അധ്യാപിത വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിനുള്ളിൽ നൃത്തം ചെയ്തതെന്നും ടിക്ക് ടോക്ക് ചെയ്തതെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ പിന്നീടത് എന്നും ചെയ്യാൻ തുടങ്ങി, പിന്നീട് ക്ലാസിന് പകരം ഇത്തരം വീഡിയോ മാത്രം ആയി. ഇതോടെയാണ് ഇവർക്കെതിരെ നടപടി ഉണ്ടാവുന്നത്.
അതുമാത്രമല്ല, ക്ലാസ്റൂമിനുള്ള ഇവരുടെ വസ്ത്രധാരണത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂക്ഷമായ വിമർശനമാണ് നടത്തിയത്, ക്ലാസ്റൂമിനുള്ളിൽ വിദ്യാർത്ഥികളുമായുള്ള അവളുടെ പെരുമാറ്റം അംഗീകരിക്കാനാവില്ല എന്നും സോഷ്യൽമീഡിയയിൽ കമന്റുകൾ വന്നു. വിദ്യാർത്ഥികളുമായുള്ള അടുപ്പത്തിന്റെ പേരിൽ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇവർ അധ്യാപികയ്ക്ക് പുറമേ ധാരാളം ആരാധകരുള്ള താരവും ആണെന്ന് റിപ്പോർട്ട് പറയുന്നു.
എന്നാൽ , അത് അധിക വരുമാനത്തിന് വേണ്ടി താൻ ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്. ഫെരേരയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത് അവളുടെ സൈഡ് ബിസിനസ്സുമായി ബന്ധപ്പെട്ടതാണോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. "പ്രായപൂർത്തിയായ ഒരു സ്ത്രീ എന്ന നിലയിൽ, അധിക വരുമാനം ആവശ്യമായിരുന്നതിനാൽ,
ഞാൻ മറ്റ് തരത്തിലുള്ള വഴികളും നോക്കി. എന്റെ അമ്മയ്ക്ക് ഇത് നന്നായി അറിയാം, അത് നന്നായി അംഗീകരിക്കുന്നു. ഓരോ സ്ത്രീയും തന്റെ ശരീരം കൊണ്ട് സ്വതന്ത്രവും സംതൃപ്തിയും അനുഭവിക്കണം. മിലേനിയോയോട് സംസാരിച്ച സിബെല്ലി പറഞ്ഞു, റിപ്പോർട്ടുകൾ പ്രകാരം, വൈറൽ സെൻസേഷൻ ബയോളജിയിൽ ബിരുദധാരി ആണ്, കൂടാതെ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് ലാവ്‌റാസിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.












Click it and Unblock the Notifications