വീട്ടുകാര്‍ തിരുമാനിച്ച വിവാഹം എതിര്‍ത്തു... 16 കാരിയുടെ മുഖത്ത് ചൂട് എണ്ണയൊഴിച്ച് മാതാപിതാക്കള്‍!
വീട്ടുകാര്‍ തിരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്ന 16 കാരിക്ക് മാതാപിതാക്കളുടെ ക്രൂര പീഡനം. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. മാരിബ് അല്‍ ഹിഷ്മാബി എന്ന പെണ്‍കുട്ടിയെയാണ് മാതാപിതാക്കളായ അബ്ദുള്ള ഫഹ്മിയും ഹംദിയാ സബഹും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്.

അനുയോജ്യനായ വരനെ കണ്ടെത്തിയിട്ടുണ്ടെന്നും അയാളുമായുള്ള വിവാഹം നടന്നാല്‍ 20000 ഡോളര്‍ പെണ്‍വീട്ടുകാര്‍ക്ക് തരാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ടെന്നുമായിരുന്നു മാരിബിനോട് മാതാപിതാക്കള്‍ പറഞ്ഞത്.
എന്നാല്‍ വിവാഹത്തിന് തയ്യാറല്ലെന്ന് മാരിബ് വ്യക്തമാക്കിയതോടെ മാതാപിതാക്കള്‍ ചേര്‍ന്ന് ചൂല് കൊണ്ടടിച്ചും മുഖത്ത് ചൂട് എണ്ണയൊഴിച്ചും കഴുത്ത് ഞെരിച്ചും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മാരിബ് അബോധാവസ്ഥയില്‍ വരെ എത്തിയിരുന്നു. പിന്നീട് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചതോടെ മാതാപിതാക്കള്‍ പീഡനം അവസാനിപ്പിച്ചു.
എന്നാല്‍ വിവാഹത്തിന്‍റെ തീയതി അടുത്തതോടെ മാരിബ് വീട്ടില്‍ നിന്നും ഒളിച്ചോടി. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് വ്യക്തമാക്കി വീട്ടുകാര്‍ വാഷിങ്ടണ്‍ പോലീസിന്‍റെ സഹായം തേടി. മാരിബ് മിഡില്‍ ഈസ്റ്റിലേക്ക് കടന്നതായി സംശയിച്ചതോടെ പോലീസ് എഫ്ബിഐയുടെ സഹായവും തേടി. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് കാര്യങ്ങളുടെ സത്യാവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാരിബ് ഉള്‍പ്പെടെയുള്ള ഇവരുടെ നാല് കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ സംരക്ഷണത്തില്‍ ആക്കിയതായും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications