കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്‌ലന്റ് രാജകുമാരിക്ക് 40,000 ഡോളറിന്റെ ശൗചാലയം നിര്‍മ്മിച്ച് കംബോഡിയ; ജനങ്ങള്‍ കൊടും പട്ടിണിയില്‍

  • By Neethu
Google Oneindia Malayalam News

തായ്‌ലന്റ് രാജകുമാരി മഹാചാക്രി സിരിന്ധോണ്‍ കംബോഡിയ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തിന് വേണ്ടി മാത്രമായി നിര്‍മ്മിച്ച ശൗചാലയത്തിന്റെ ചിലവ് 40,000 ഡോളര്‍.

കംബോഡിയയിലെ ജനങ്ങള്‍ പട്ടിണി അനുഭവിക്കുമ്പോള്‍ പണം മുടക്കി ആഢംബര ശൗചാലയം നിര്‍മ്മിച്ചതില്‍ പ്രതിഷേധമുയരുകയാണ്. കംബോഡിയയിലെ ഏറ്റവും വികസനം കുറഞ്ഞ പ്രദേശത്താണ് ഇത്രയും ചിലവുളള ശൗചാലയം നിര്‍മ്മിച്ചിരിക്കുന്നത്.

രാജകുമാരിക്ക് രാജകീയ ശൗചാലയം

രാജകുമാരിക്ക് രാജകീയ ശൗചാലയം


തായ്‌ലന്റ് രാജകുമാരിയ്ക്ക് വേണ്ടി കംബോഡിയ പണിതിരിക്കുന്നത് 40,000 ഡോളര്‍ ചിലവ് വരുന്ന ശൗചാലയമാണ്.

കംബോഡിയ സന്ദര്‍ശനം

കംബോഡിയ സന്ദര്‍ശനം


മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തായ്‌ലന്റ് രാജകുമാരി കംബോഡിയയില്‍ എത്തുന്നത്. രത്തനാകിരി എന്ന പ്രദേശത്ത് യീക് ലോം തടാക കരയിലാണ് ശൗചാലയം നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു ദിവസത്തേക്ക്

ഒരു ദിവസത്തേക്ക്


കംബോഡിയ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസത്തില്‍ രത്തനാകിരി എന്ന പ്രവശ്യയിലാണ് ചെലവഴിക്കുന്നത്. ഇവിടെ നിര്‍മ്മിച്ച ശൗചാലയം ഒരു ദിവസത്തേക്ക് മാത്രമാണ്. അത് കഴിഞ്ഞാല്‍ ഇത് പൊളിച്ച് മാറ്റും.

താമസിക്കാന്‍ നന്ദികരയില്‍ ഔട്ട് ഹൗസും

താമസിക്കാന്‍ നന്ദികരയില്‍ ഔട്ട് ഹൗസും

ശൗചാലയം മാത്രമല്ല നന്ദികരയില്‍ ഒരു ഔട്ട് ഹൗസും നിര്‍മ്മിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഔട്ട്ഹൗസാണ്. മേല്‍ക്കൂരയടക്കം വെള്ളപൂശിയ മെന്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്.
സാധാരണ ശൗചാലയത്തിന്റെ 130 മടങ്ങ്

സാധാരണ ശൗചാലയത്തിന്റെ 130 മടങ്ങ്


സാധാരണ കംബോഡിയയില്‍ ഉള്ള ശൗചാലയത്തിന്റെ 130 മടങ്ങ് ചിലവാണ് ഇപ്പോള്‍ പണിത ശൗചാലയത്തിന്.

ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം

ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം


ഈ പ്രവശ്യയിലെ ജനങ്ങള്‍ ഭൂരിഭാഗവും കര്‍ഷകരും പട്ടിണി അനുഭവിക്കുന്നവരുമാണ്. ഈ പണം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന പൊതു വികാരം ആളികത്തുന്നു.

English summary
A throne of her own: $40,000 toilet built for Thai royal's visit to Cambodia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X