ബ്രസീലില്‍ ജനവാസ മേഖലയില്‍ വിമാനം തകർന്നു വീണു: 62 യാത്രക്കാർ കൊല്ലപ്പെട്ടു
സാവോപോളോ: ബ്രസീലിലെ സാവോപോളോയില്‍ വിമാനം തകർന്ന് വീണ് 62 യാത്രക്കാർ കൊല്ലപ്പെട്ടു. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 58 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജനവാസ മേഖലയില്‍ വിമാനം തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറതന്ന് വന്നിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന് അപകടസ്ഥലത്തിനടുത്തുള്ള പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എ ടി ആർ വിമാനം വീടുകൾക്ക് സമീപമുള്ള മരക്കൂട്ടങ്ങൾക്ക് പിന്നിലേക്കാണ് നിയന്ത്രണം വിട്ട് വീഴുന്നത്. പിന്നാലെ പ്രദേശത്ത് നിന്നും വലിയ രീതിയിലുള്ള പുക ഉയരുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കും.

വിമാനം തകർന്ന് വീണ് ഒരു വീടിന് മാത്രമേ കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂവെന്നും, താമസക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിൻഹെഡോയ്ക്ക് സമീപമുള്ള വാലിൻഹോസിലെ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയും രംഗത്ത് വന്നു.
"ഞാൻ ശരിക്കും ഒരു മോശം വാർത്തയാണ് കേള്‍ക്കുന്നത്. അപകടത്തിൽ മരിച്ചവരോടുള്ള ആദരവിന്റെ ഭാഗമായി എല്ലാവരും ഒരു മിനിറ്റ് മൗനം ആചരിക്കണം" അപകടത്തിന് തൊട്ടുപിന്നാലെ ഒരു പരിപാടിയിൽ സംസാരിച്ച പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു.
പരാന സംസ്ഥാനത്തെ കാസ്‌കാവലിൽ നിന്ന് സാവോ പോളോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം സാവോ പോളോയിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) വടക്കുപടിഞ്ഞാറായി വിൻഹെഡോ പട്ടണത്തിലാണ് തകർന്ന് വീണതെന്നാണ് എയർലൈൻ കമ്പനിയായ വോപാസ് വ്യക്തമാക്കുന്നത്.
പിഎസ്-വിപിബി രജിസ്‌ട്രേഷനുള്ള വിമാനം തകരാൻ കാരണമെന്തെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോള്‍ നൽകാൻ കഴിയില്ലെന്നും വിമാന കമ്പനി അറിയിച്ചു. അപകടസ്ഥലത്തേയ്ക്ക് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരടക്കമുള്ള രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications