ചരിത്രപ്രസിദ്ധമായ സന്ദര്‍ശനത്തിന് സൗദി രാജാവ് റഷ്യയിലെത്തി
ചരിത്രപ്രസിദ്ധമായ സന്ദര്‍ശനത്തിന് സൗദി രാജാവ് റഷ്യയിലെത്തി
മോസ്കോ: ഒരു നൂറ്റാണ്ടോളം നീണ്ട നയതന്ത്ര ബന്ധത്തിനിടയില്‍ ചരിത്രത്തിലാദ്യമായി സൗദി ഭരണാധികാരി റഷ്യ സന്ദര്‍ശിച്ചു. ബുധനാഴ്ച മോസ്കോയിലെത്തിയ സൗദി രാജാവിന് ഊഷ്മളമായ വരവേല്‍പ്പാണ് റഷ്യ നല്‍കിയത്. വ്യാഴാഴ്ച പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായും വെള്ളിയാഴ്ച പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവ് ആയും സല്മാന് രാജാവ് ചര്‍ച്ചകള്‍ നടത്തും.
സൗദി രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നൊവാക് അറിയിച്ചു. റഷ്യന്‍ പെട്രോകെമിക്കല്‍ കമ്പനിയായ സിബുറിന്റെ പ്ലാന്റ് സൗദിയില്‍ സ്ഥാപിക്കുന്നതിനുള്ള 1.1 ബില്യന്‍ ഡോളര്‍ കരാര്‍ ഉള്‍പ്പെടെയാണിത്. നവംബറില്‍ എണ്ണയുല്പാദക രാജ്യങ്ങളുടെ (ഒപെക്) സമ്മേളനം ചേരുന്നതിനു മുന്നോടിയായി എണ്ണയുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.

സൗദി ഭരണകൂടത്തിലെയും സ്വകാര്യ കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍ പ്രതിനിധി സംഘം സല്മാന് രാജാവിനോടൊപ്പം റഷ്യയിലെത്തിയിട്ടുണ്ട്. വിവിധ മേഖലയില്‍ നിന്നുള്ളവരുമായി അവര്‍ ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാവുന്ന മേഖലകള്‍ അനന്തമാണെന്ന് സന്ദര്‍ശനത്തോടെ ബോധ്യമായതായി റഷ്യന്‍ കമ്പനിയുടെ സൗദിയിലെ മുന്‍ ജനറല്‍ മാനേജര്‍ കോണ്സ്റ്റന്റൈന് ദുതറേവ് പറഞ്ഞു. സാമ്പത്തിക-വാണിജ്യ മേഖലകളില്‍ പുതിയ സഹകരണത്തിന് വഴിയൊരുക്കാന്‍ രാജാവിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് നൂറിലേറെ സൗദി-റഷ്യന്‍ ബിസിനസ് നേതാക്കളെ പങ്കെടുപ്പിച്ച് ബുധനാഴ്ച മോസ്കോയില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ സമ്മേളനം ഉപകരിക്കുമെന്ന് കൗണ്‍സില്‍ ചെയര്മാന് അഹ്മദ് അല്‍ റാജിഹി പറഞ്ഞു. അറബ് രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന സൗദി രാജാവിന്റെ സന്ദര്‍ശനം ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications